പ്രതിപക്ഷ സമരങ്ങളെ മറച്ചുവയ്ക്കാൻ മുഖ്യമന്ത്രി ശ്രമിക്കുന്നു; മോദിയുടെ വഴിയിലാണ് പിണറായി- കെ സി വേണുഗോപാൽ

Published : Jun 27, 2022, 11:25 AM ISTUpdated : Jun 27, 2022, 11:32 AM IST
പ്രതിപക്ഷ സമരങ്ങളെ മറച്ചുവയ്ക്കാൻ മുഖ്യമന്ത്രി ശ്രമിക്കുന്നു; മോദിയുടെ വഴിയിലാണ് പിണറായി- കെ സി വേണുഗോപാൽ

Synopsis

പ്രതിപക്ഷ അംഗങ്ങളുടെ സഭയിൽ എന്തുചെയ്തു എന്ന് അറിയാൻ ജനങ്ങൾക്ക് അവകാശമുണ്ട്. ജനാധിപത്യം എന്ന് പറയുന്നത് പ്രതിപക്ഷവും ഭരണപക്ഷവും ചേരുമ്പോഴാണെന്നും കെ സി വേണുഗോപാൽ പറഞ്ഞു

ആലപ്പുഴ:  പ്രധാനമന്ത്രി(prime minister) നരേന്ദ്രമോദിയുടെ (narendra modi) അതേ വഴിയിലാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന്(pinarayi vijayan) കോൺഗ്രസ് നേതാവ് കെ സി വേണുഗോപാൽ എംപി(kc venugopal). പ്രതിപക്ഷ സമരങ്ങളെ  ജനങ്ങളിൽനിന്ന്  മറച്ച വെക്കാനാണ് ഭരണപക്ഷ ശ്രമം. പ്രതിപക്ഷ അംഗങ്ങളുടെ സഭയിൽ എന്തുചെയ്തു എന്ന് അറിയാൻ ജനങ്ങൾക്ക് അവകാശമുണ്ട്. ജനാധിപത്യം എന്ന് പറയുന്നത് പ്രതിപക്ഷവും ഭരണപക്ഷവും ചേരുമ്പോഴാണെന്നും കെ സി വേണുഗോപാൽ പറഞ്ഞു.

നിയമസഭയിൽ ആസൂത്രിത സംഘർഷത്തിന് ശ്രമം, മന്ത്രിമാ‍ർ വരെ മുദ്രാവാക്യം വിളിച്ചു : വി.ഡി.സതീശൻ


തിരുവനന്തപുരം: നിയമസഭയ്ക്കകത്ത് ആസൂത്രിത സംഘ‌ർഷത്തിന് ഭരണപക്ഷം ശ്രമിച്ചതായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. മനഃപൂർവം സംഘർഷമുണ്ടാക്കാനായി പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചു. സഭാ നടപടികൾ സ്തംഭിപ്പിച്ചത് ഈ ലക്ഷ്യത്തോടെയായിരുന്നുവെന്നും സതീശൻ ആരോപിച്ചു. ഇന്നലെ വയനാട്ടിലും സിപിഎം പ്രകോപനമുണ്ടാക്കി. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അറിവോടെയാണ് രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചത്. ആ സംഭവത്തിൽ ആരോഗ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗമായിരുന്ന അവിഷിത്തിനെ ഇതുവരെ പ്രതി ചേർത്തിട്ടില്ല. സംഘ‍ർമുണ്ടാക്കിയവരെ സംരക്ഷിക്കുകയാണ്. കോടിയേരി പൊലീസിനെ വിരട്ടുകയാണെന്നും വി.ഡി.സതീശൻ ആരോപിച്ചു.

മാധ്യമ സ്വാത്രന്ത്ര്യത്തിനും സഭാ സ്വാതന്ത്യത്തിനും എതിരായ നിലപാടാണ് സർക്കാർ നിയമസഭയിൽ സ്വീകരിക്കുന്നത്. മീഡിയ റൂമിൽ പോലും മാധ്യമങ്ങളെ കയറ്റുന്നില്ല. പ്രതിപക്ഷ പ്രതിഷേധം സഭാ ടി.വി. സെൻസർ ചെയ്യുന്നു. ഇത് സ്പീക്കറുടെ ശ്രദധയിൽപ്പെടുത്തും. മോദി ശൈലി കേരളത്തിൽ പറ്റില്ല. മന്ത്രിമാർ വരെ മുദാവാക്യം വിളിച്ചു. നടുത്തളത്തിലിറങ്ങുകയെന്നത് പ്രതിപക്ഷ അവകാശമാണെന്നും ഞങ്ങളാരും സ്പീക്കറുടെ കസേര എടുത്ത് എറിഞ്ഞിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

പ്രതിപക്ഷ പ്രതിഷേധം, സഭ ഇന്നത്തേക്ക് പിരിഞ്ഞു, ചോദ്യോത്തരവേളയും അടിയന്തരപ്രമേയവും ഒഴിവാക്കി
പൊലീസിനെതിരെ ഗുരുതര ആരോപണവുമായി വി.ഡി.സതീശൻ

രാഹുൽ ഗാന്ധിയുടെ ഓഫീസിൽ ആക്രമണം നടത്തിയവർ അവിടെ പ്രസംഗവും നടത്തിയ ശേഷമാണ് പൊലീസ് ഇടപെട്ടതെന്ന് പ്രതിപക്ഷ നേതാവ്. ഡിവൈഎസ്പിക്ക് ആരോ നിർദേശം നൽകി. അതിന് ശേഷം പൊലീസുകാർ കോൺഗ്രസുകാരെ അടിച്ചെന്നും സതീശൻ ആരോപിച്ചു. മൂന്ന് സംഘങ്ങളാണ് രാഹുൽ ഗാന്ധിയുടെ ഓഫീസിൽ കയറിയതെന്നും വി.ഡി.സതീശൻ പറഞ്ഞു. മൂന്നാമത്തെ സംഘമാണ് ഗാന്ധിയുടെ ഫോട്ടോ നശിപ്പിച്ചത്. അതിന് മുമ്പുള്ള ഫോട്ടോയാണ് എസ്എഫ്ഐ ക്രിമിനലുകൾ പ്രചരിപ്പിക്കുന്നതെന്നും സതീശൻ ആരോപിച്ചു.

കേന്ദ്ര ഏജൻസിയുടെ അന്വേഷണതിൽ നിന്ന് രക്ഷപ്പെടാനാണ് മുഖ്യമന്ത്രിയുടെ ശ്രമം. ഗാന്ധി ഘാതകരായ സംഘപരിവാറിനേക്കാൾ വലിയ ഗാന്ധി നിന്ദയാണ് സിപിഎം കാണിക്കുന്നതെന്നും വി.ഡി.സതീശൻ ആരോപിച്ചു. 
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കഴിച്ച പാത്രം കഴുകിവച്ച എം എ ബേബിക്ക് പരിഹാസം; എല്ലാ സിപിഎം നേതാക്കളും സ്വന്തം പാത്രം കഴുകുന്നവർ ആണെന്ന് എം വി ജയരാജൻ
പ്രതിമാസം 687 രൂപ പ്രിമിയം, വർഷം 5 ലക്ഷം രൂപയുടെ സൗജന്യ ചികിത്സ; മെഡിസെപ് രണ്ടാം ഘട്ടം ഫെബ്രുവരി 1 മുതൽ നടപ്പാക്കുമെന്ന് ധനമന്ത്രി