കേന്ദ്രം ചർച്ചക്ക് തയ്യാറായതിൽ സന്തോഷമെന്ന് കെ.സി. വേണു​ഗോപാൽ, ഒരിക്കലും നേരിടാത്ത സാഹചര്യമെന്ന് പ്രേമചന്ദ്രൻ

Published : Jul 31, 2024, 04:40 PM ISTUpdated : Jul 31, 2024, 04:45 PM IST
കേന്ദ്രം ചർച്ചക്ക് തയ്യാറായതിൽ സന്തോഷമെന്ന് കെ.സി. വേണു​ഗോപാൽ,  ഒരിക്കലും നേരിടാത്ത സാഹചര്യമെന്ന് പ്രേമചന്ദ്രൻ

Synopsis

2018 മുതൽ കേരളം ഇത്തരം സാഹചര്യങ്ങൾ നേരിടുന്നു. ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ നല്ല ഇടപെടലുകൾ വേണമെന്നും അദ്ദേഹം പറഞ്ഞു.

ദില്ലി: കേന്ദ്ര സർക്കാർ ചർച്ചക്ക് തയ്യാറായതിൽ സന്തോഷമെന്ന് കെ.സി. വേണു​ഗോപാൽ. വയനാട്ടിലെ ജനങ്ങളും രക്ഷാപ്രവർത്തനത്തിലുണ്ട്. എത്ര പേരെ കാണാതായെന്ന് നിശ്ചയമില്ല. അമിത് ഷായുടെ പ്രസ്താവനയോട് സംസ്ഥാന സർക്കാർ പ്രതികരിക്കണം. വിഷയത്തെ രാഷ്ട്രീയവത്ക്കരിക്കാൻ ആഗ്രഹമില്ലെന്നും കേന്ദ്രവും സംസ്ഥാനവും ആശയക്കുഴപ്പം പരിഹരിക്കണമെന്നും അദ്ദേഹം പറഞ്ഞു. മികച്ച മുന്നറിയിപ്പ് സംവിധാനങ്ങൾ ഉണ്ടായിരുന്നെങ്കിൽ നിരവധി ജീവനുകൾ രക്ഷിക്കാമായിരുന്നു. 2018 മുതൽ കേരളം ഇത്തരം സാഹചര്യങ്ങൾ നേരിടുന്നു. ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ നല്ല ഇടപെടലുകൾ വേണമെന്നും അദ്ദേഹം പറഞ്ഞു.

Read More... ഉരുൾപൊട്ടൽ ദുരന്തം; 'മണ്ണിനടിയിലെ മനുഷ്യസാന്നിധ്യം കണ്ടെത്താൻ റിട്ട. മേജർ ജനറൽ ഇന്ദ്രബാലന്‍റെ സഹായം തേടും'

കേരളം ഒരിക്കലും നേരിടാത്ത സാഹചര്യമെന്ന് എൻ.കെ പ്രേമചന്ദ്രൻ എംപി പറഞ്ഞു. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ മികച്ച രീതിയിൽ രക്ഷാപ്രവർത്തനം നടത്തുന്നു. തകർന്ന കോൺക്രീറ്റ് കെട്ടിടങ്ങൾക്കിടയിൽ രക്ഷാപ്രവർത്തനം ദുഷ്കരമാകുന്നു. സുനാമി ദുരിതാശ്വാസത്തിനായി എംപിമാരുടെ ഫണ്ടിൽ നിന്ന് പത്ത് ലക്ഷം രൂപ വീതം നൽകിയിരുന്നു. സമാന രീതിയിൽ ഇടപെടലുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. 

Asianet News Live
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'ശബരിമലയിലെ മുതലുകൾ അപഹരിച്ചു, സാമ്പത്തിക ഇടപാടുകളിൽ സംശയം'; തന്ത്രിക്കെതിരായ റിമാൻ്റ് റിപ്പോർട്ട്
ശബരിമല സ്വര്‍ണക്കൊള്ള; തന്ത്രിക്ക് കവചമൊരുക്കി കുമ്മനം രാജശേഖരൻ, 'പലരെയും രക്ഷപ്പെടുത്താൻ അനുവദിക്കുന്ന എസ്ഐടിക്ക് പക്ഷപാതം'