ഭാരതാംബ വിവാദം: ​'ഗവർണർ രാജ്ഭവനെ ആർഎസ്എസ് ആസ്ഥാനമാക്കുകയാണ്, ഭരണഘടനാപദവി ദുരുപയോ​ഗം ചെയ്യുന്നു': കെസി വേണു​ഗോപാൽ

Published : Jun 20, 2025, 05:47 PM IST
k c venugopal

Synopsis

വിഷയത്തിൽ രാഷ്ട്രപതി ഇടപെടണമെന്നും കെസി വേണു​ഗോപാൽ ആവശ്യപ്പെട്ടു.

തിരുവനന്തപുരം: ​ഭാരതാംബ വിവാദത്തിൽ ​ഗവർണർക്കെതിരെ പ്രതികരണവുമായി എഐസിസി ജനറൽ സെക്രട്ടറി കെ സി വേണു​ഗോപാൽ. ​ഗവർണർ രാജ്ഭവനെ ആർഎസ്എസ് ആസ്ഥാനമാക്കുകയാണെന്ന് കെസി വേണു​ഗോപാൽ വിമർശിച്ചു. ​ഗവർണർ ഭരണഘടനാപദവി ദുരുപയോ​ഗം ചെയ്യുന്നു. വിഷയത്തിൽ രാഷ്ട്രപതി ഇടപെടണമെന്നും കെസി വേണു​ഗോപാൽ ആവശ്യപ്പെട്ടു.

മന്ത്രിമാർ പോയിട്ട് ഇറങ്ങി വരുന്നത് നാടകത്തിന്റെ ഭാ​ഗമാണെന്നും അദ്ദേഹം രൂക്ഷഭാഷയിൽ കുറ്റപ്പെടുത്തി. ഗവർണർ പദവിയെ വിവാദങ്ങളിലേക്ക് വലിച്ചിഴക്കുകയാണ് ദിവസവും. കേരള മുഖ്യമന്ത്രി രാഷ്ട്രപതിക്ക് കത്തെഴുതണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തരൂർ വിഷയത്തിൽ തത്ക്കാലം വിവാദം വേണ്ടെന്നായിരുന്നു കെസി വേണു​ഗോപാലിന്റെ പ്രതികരണം.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ലീഗിന് എത്ര മന്ത്രിമാർ? കോഴിക്കോട് നിന്ന് മന്ത്രിയുണ്ടാകുമോ? പ്രതികരിച്ച് സാദിഖലി തങ്ങൾ
തിരുവനന്തപുരത്ത് പൊലീസുകാരനെ പൊലീസുകാരൻ ആക്രമിച്ചു; സംഭവം വികാസ് ഭവൻ പൊലീസ് ക്വർട്ടേഴ്‌സിൽ