'നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നത് ഊഹാപോഹം', വാർത്ത തള്ളി കെസി വേണുഗോപാൽ; 'നിലപാട് പലവട്ടം വ്യക്തമാക്കിയത്'

Published : Mar 11, 2026, 12:15 PM IST
KC Venugopal

Synopsis

നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കും എന്ന വാർത്ത തള്ളി കെ സി വേണുഗോപാൽ. ഞാൻ മത്സരിക്കുമെന്നത് ഊഹാപോഹം മാത്രമാണെന്നും ഞാൻ പലവട്ടം നിലപാട് വ്യക്തമാക്കിയതാണെന്നും കെസി

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കും എന്ന വാർത്ത തള്ളി കെ സി വേണുഗോപാൽ. ഞാൻ മത്സരിക്കുമെന്നത് ഊഹാപോഹം മാത്രമാണെന്നും ഞാൻ പലവട്ടം നിലപാട് വ്യക്തമാക്കിയതാണ്, എന്നോട് ആദ്യം ചോദിക്കുകയെങ്കിലും വേണ്ടേ? മറ്റ് എംപിമാർ മത്സരിക്കുമോ എന്നുള്ളത് അവരോട് ചോദിക്കണം. ഞാൻ മത്സരിക്കുമെന്ന് ചില ചാനലുകളാണ് പറഞ്ഞത്. അതുകൊണ്ട് മറ്റ് എംപിമാർ മത്സരിക്കണമെന്ന് പറഞ്ഞു എന്നാണ് ഒരു ചാനൽ വാർത്ത കൊടുത്തത്. എന്നോട് ഒന്ന് ചോദിച്ചിട് വാർത്ത കൊടുക്ക് എന്നും കെസി വേണുഗോപാല്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

കൂടാതെ, നിങ്ങൾക്ക് മറവിരോഗം ഉണ്ടോ എന്ന് ചോദിച്ച കെസി വേണുഗോപാൽ ഒരു ദിവസം ഒരു വാർത്ത പറയും നാളെ അത് മാറ്റി പറയും, ഒരാൾക്ക് മത്സരിക്കാൻ ആഗ്രഹമുണ്ട് എന്നത് തെറ്റല്ല, എന്നാൽ തീരുമാനം പാർട്ടി നയങ്ങൾക്ക് അനുസരിച്ചായിരിക്കും എന്നും പറഞ്ഞു. ഷമാ മുഹമ്മദിന് സീറ്റ് കൊടുക്കുമോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് ചിരിക്കുക മാത്രമാണ് കെസി വേണുഗോപാൽ പറഞ്ഞത്. അതേ സമയം എംപിമാരിൽ പലരും മത്സരിക്കണം എന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇതോടെ എംപിമാർ ഇറങ്ങിയാൽ മത്സരത്തിൽ നിന്ന് പിൻവാങ്ങുമെന്നാണ് ചില മുതിർന്ന നേതാക്കൾ പറയുന്നത്. കഴിഞ്ഞ ദിവസം നടന്ന ചർച്ചയിൽ ഈ നിലപാട് അറിയിച്ചിട്ടുണ്ട്. സ്ഥാനാർത്ഥി നിർണ്ണയത്തിന്‍റെ രണ്ടാംഘട്ട ചർച്ചകൾ മറ്റന്നാൾ മുതൽ തുടങ്ങും. കെ സുധാകരൻ, എംകെ രാഘവൻ, കൊടിക്കുന്നിൽ, ഷാഫി പറമ്പിൽ തുടങ്ങിയ പല എംപിമാരും മത്സരിക്കാൻ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയ്യാറാണ്', പ്രഖ്യാപനവുമായി റോബിൻ രാധാകൃഷ്ണൻ, വര്‍ക്കലയിൽ താൽപര്യം, മോദി പ്രചോദനമെന്നും പ്രതികരണം
മരുമകനായതുകൊണ്ടാണോ റിയാസ് പിഡബ്ല്യുഡി മന്ത്രിയായത്? ദേശീയപാത ഉദ്ഘാടന ചടങ്ങിൽ നിന്ന് മന്ത്രിയെ ഒഴിവാക്കിയത് രാഷ്ട്രീയ പകപോക്കലെന്ന് എംവി ഗോവിന്ദൻ