കരിമണൽ വ്യവസായികളിൽ നിന്ന് കൈക്കൂലി വാങ്ങിയെന്ന പരാമർശം; ശോഭ സുരേന്ദ്രനെതിരെ മാനനഷ്ടകേസ് നൽകി കെ സി വേണുഗോപാൽ

Published : Apr 02, 2024, 03:42 PM ISTUpdated : Apr 02, 2024, 08:59 PM IST
കരിമണൽ വ്യവസായികളിൽ നിന്ന് കൈക്കൂലി വാങ്ങിയെന്ന പരാമർശം; ശോഭ സുരേന്ദ്രനെതിരെ മാനനഷ്ടകേസ് നൽകി കെ സി വേണുഗോപാൽ

Synopsis

2004 ൽ രാജസ്ഥാനിലെ അന്നത്തെ ഖനിമന്ത്രി ശ്രീഷ്‌റാം ഓലെയുമായി ചേർന്ന് കരിമണൽ വ്യവസായികളിൽ നിന്ന് കോടിക്കണക്കിന് രൂപ കൈക്കൂലി വാങ്ങി എന്ന ശോഭയുടെ ആരോപണത്തിനെതിരെയാണ് കേസ്.

ആലപ്പുഴ: ലോക്സഭാ തെരഞ്ഞെടുപ്പിൽ ആലപ്പുഴയിലെ എൻഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രനെതിരെ മാനനഷ്ടകേസ് ഫയല്‍ ചെയ്ത് എഐസിസി ജനറൽ സെക്രട്ടറിയും കോണ്‍​ഗ്രസ് സ്ഥാനാര്‍ത്ഥിയുമായ കെ സി വേണുഗോപാൽ. ക്രിമിനൽ മാനനഷ്ട കേസാണ് ഫയൽ ചെയ്തത്.

2004 ൽ രാജസ്ഥാനിലെ അന്നത്തെ ഖനിമന്ത്രി ശ്രീഷ്‌റാം ഓലെയുമായി ചേർന്ന് കരിമണൽ വ്യവസായികളിൽ നിന്ന് കോടിക്കണക്കിന് രൂപ കൈക്കൂലി വാങ്ങി എന്ന ശോഭയുടെ ആരോപണത്തിനെതിരെയാണ് കേസ്. ആലപ്പുഴ ഒന്നാം ക്ലാസ് മാജിസ്‌ട്രേറ്റ് കോടതിയിലാണ് കെ സി വേണുഗോപാൽ പരാതി നൽകിയത്. കെ സി വേണുഗോപാലിന് വേണ്ടി മാത്യു കുഴൽനാടൻ കോടതിയില്‍ ഹാജരായി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
Read more Articles on
click me!

Recommended Stories

ദിലീപിനെ പറ്റി 2017ൽ തന്നെ ഇക്കാര്യങ്ങൾ പറഞ്ഞിരുന്നു എന്ന് സെൻകുമാർ; ആലുവയിലെ മറ്റൊരു കേസിനെ കുറിച്ചും വെളിപ്പെടുത്തൽ
ഇൻഡിഗോ പ്രതിസന്ധി; ടിക്കറ്റ് റീഫണ്ടിന്‍റെ കണക്ക് പുറത്തുവിട്ട് വ്യോമയാന മന്ത്രാലയം, 17 ദിവസത്തിനിടെ തിരികെ നൽകിയത് 827 കോടി