അതിജീവിത വിഷയം തെരഞ്ഞെടുപ്പിൽ ചർച്ചയാകും; ഇടതുപക്ഷത്തിന്റെ പ്രസ്താവന കുറ്റബോധം കൊണ്ട്- കെസി വേണു​ഗോപാൽ

Web Desk   | Asianet News
Published : May 25, 2022, 08:37 AM IST
അതിജീവിത വിഷയം തെരഞ്ഞെടുപ്പിൽ ചർച്ചയാകും; ഇടതുപക്ഷത്തിന്റെ പ്രസ്താവന കുറ്റബോധം കൊണ്ട്- കെസി വേണു​ഗോപാൽ

Synopsis

ബിജെപിയുമായി കോൺഗ്രസിന്  വോട്ട് കച്ചവടമെന്ന ആരോപണത്തിനും കെ സി വേണു​ഗോപാൽ മറുപടി പറഞ്ഞു. സ്ഥാനാർഥികൾ എല്ലാ ഓഫീസുകളിലും കയറും . ബിജെപി ഓഫീസിൽ മാത്രമല്ല സിപിഎം ഓഫീസിലും ഉമ തോമസ് കയറിയിട്ടുണ്ടെന്നും കെ സി വേണു​ഗോപാൽ പറഞ്ഞു

കൊച്ചി : നടി ആക്രമിക്കപ്പെട്ട കേസ് (actress attacked  case)സർക്കാർ തന്നെ അട്ടിമറിക്കുകയാണെന്ന അതിജീവിതയുടെ ഹർജിയിൽ രാഷ്ട്രീയ പോര് തുടരുന്നു.  അജിജീവിത വിഷയത്തിൽ ഇടതുപക്ഷത്തിന്റെ പ്രസ്താവന കുറ്റബോധം കാരണമാണെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണു​ഗോപാൽ (kc venugopal)പറഞ്ഞു. 

തൃക്കാക്കര ഉപ തെരഞ്ഞെടുപ്പിൽ ഈ വിഷയം ചർച്ച ചെയ്യും. നടനെ സഹായിക്കുന്നത് യുഡിഎഫാണെന്ന ആരോപണം ജയരാജന്റെ തെരഞ്ഞെടുപ്പ് തമാശയാണ്. എൽഡിഎഫല്ലേ ഭരിക്കുന്നതെന്നും കെ സി വേണു​ഗോപാൽ ചോദിച്ചു

ബിജെപിയുമായി കോൺഗ്രസിന്  വോട്ട് കച്ചവടമെന്ന ആരോപണത്തിനും കെ സി വേണു​ഗോപാൽ മറുപടി പറഞ്ഞു. സ്ഥാനാർഥികൾ എല്ലാ ഓഫീസുകളിലും കയറും . ബിജെപി ഓഫീസിൽ മാത്രമല്ല സിപിഎം ഓഫീസിലും ഉമ തോമസ് കയറിയിട്ടുണ്ടെന്നും കെ സി വേണു​ഗോപാൽ പറഞ്ഞു. 

തൃക്കാക്കരയിൽ പ്രചാരണം അവസാന ലാപ്പിലേക്ക് കടക്കുകയാണ്. പരസ്യ പ്രചാരണം തീരാൻ അഞ്ചു ദിവസം ശേഷിക്കേ കൂടുതൽ നേതാക്കൾ ഇന്നെത്തും. എ ഐ സി സി  ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ഇന്ന് ഉമ തോമസിന് വേണ്ടി പ്രചാരണത്തിന് ഇറങ്ങും. ഇടത് സ്ഥാനാർഥിക്കായുള്ള മുഖ്യമന്ത്രിയുടെ കൺവെൻഷൻ ഇന്നും തുടരും. ആക്രമണത്തിന് ഇരയായ നടിയെ സിപിഎം നേതാക്കൾ കൂട്ടത്തോടെ വിമർശിക്കുന്നത് യു ഡി എഫ് ഇന്നും ആയുധമാക്കും. ഉപതെരെഞ്ഞെടുപ്പ് സമയത്ത് നടി പരാതി നൽകിയതിനു പിന്നിൽ ദുരൂഹത ഉണ്ടെന്നാണ് സിപി എം ആരോപണം

PREV
click me!

Recommended Stories

ഇടതുപക്ഷവും ബിജെപിയും ഇവിടെ ഒന്നിച്ചാണ്, അവരെ സഹായിക്കാനാണ് വിമത സ്ഥാനാർത്ഥി: റിജിൽ മാക്കുറ്റി
നടിയെ ആക്രമിച്ച കേസ്; ആറു പ്രതികൾക്കും ജീവപര്യന്തം ശിക്ഷ ലഭിക്കണമെന്ന് പ്രോസിക്യൂഷൻ, 'സമൂഹത്തിന് പാഠമാകുന്ന ശിക്ഷ ഉറപ്പാക്കണം'