മുഖ്യമന്ത്രി വെല്ലുവിളി സ്വീകരിച്ചതിൽ വലിയ സന്തോഷം; സംവാദം നാളെത്തന്നെ നടത്താൻ തയാറാണെന്ന് കെ സി വേണു​ഗോപാൽ എംപി

Published : Dec 07, 2025, 04:28 PM IST
K C Venugopal

Synopsis

കേരളത്തിലെ എംപിമാരുടെ പ്രവർത്തനത്തിൽ സംവാദം നടത്താമെന്ന വെല്ലുവിളി മുഖ്യമന്ത്രി സ്വീകരിച്ചതിൽ സന്തോഷമെന്ന് കെ സി വേണു​ഗോപാൽ എംപി

ആലപ്പുഴ: കേരളത്തിലെ എംപിമാരുടെ പ്രവർത്തനത്തിൽ സംവാദം നടത്താമെന്ന് മുഖ്യമന്ത്രി അറിയിച്ചതോടെ പ്രതികരിച്ച് കെ സി വേണു​ഗോപാൽ എംപി. മുഖ്യമന്ത്രി വെല്ലുവിളി സ്വീകരിച്ചതിൽ വലിയ സന്തോഷമെന്നും സംവാദം നാളെത്തന്നെ നടത്താൻ തയാറാണെന്നും അദ്ദേഹം പറ‍ഞ്ഞു. മുഖ്യമന്ത്രിക്ക് തീയതി നിശ്ചയിക്കാം. കേരത്തിനു വേണ്ടിയുള്ള എംപിമാരുടെ പാർലമെന്റ് പ്രസംഗങ്ങൾ സൈറ്റിൽ ഉണ്ട് ആർക്ക് വേണമെങ്കിലും പരിശോധിക്കാമെന്നും സംസ്ഥാന താൽപര്യത്തിന് വേണ്ടിയാണ് യുഡിഎഫ് എംപിമാരുടെ പോരാട്ടമെന്നും കെ സി വേണു​ഗോപാൽ പറഞ്ഞു. കേരളത്തിലെ എംപിമാരുടെ പ്രവർത്തനത്തിൽ സംവാദത്തിന് തയ്യാറാണെന്ന് ഇന്ന് കോഴിക്കോട് പ്രസ്ക്ലബ്ബ് സംഘടിപ്പിച്ച മീറ്റ് ദി ലീഡർ പരിപാടിയിലാണ് മുഖ്യമന്ത്രി അറിയിച്ചത്. സമയവും സ്ഥലവും തീരുമാനിച്ചാൽ മതിയെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

PREV
Read more Articles on
click me!

Recommended Stories

നിലയ്ക്കൽ - പമ്പ റോഡിൽ അപകടം; ശബരിമല തീർത്ഥാടകരുമായി പോയ രണ്ട് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു; ഡ്രൈവർക്ക് പരിക്കേറ്റു
കാരണം കണ്ടെത്താന്‍ കൊട്ടിയത്തേക്ക് കേന്ദ്ര വിദ​ഗ്ധ സംഘം, ദേശീയപാത തകർന്ന സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കും, നാലിടങ്ങളിൽ അപകട സാധ്യത