'ഒരു കോൺ​ഗ്രസുകാരനും ശിക്ഷിക്കപ്പെടരുത്'; സൈബർ ആക്രമണത്തിൽ പ്രതികരണവുമായി കെ.സി. വേണു​ഗോപാൽ

Published : Sep 28, 2026, 12:44 PM IST
KC Venugopal

Synopsis

എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലിനെതിരായ സൈബർ ആക്രമണത്തിൽ പൊലീസ് കേസെടുത്ത അഞ്ചു പേരും കോൺഗ്രസ് അനുഭാവികൾ

കോഴിക്കോട്: തനിക്കെതിരെ സൈബർ ആക്രമണം നടത്തിയ ആർക്കെതിരെയും കേസ് എടുക്കരുതെന്നാണ് തന്റെ നിലപാടെന്ന് കെ.സി വേണുഗോപാൽ. പക്ഷേ സൈബറിടത്തിൽ സ്വന്തം നേതാവിനെ അപമാനിക്കുന്നവർ ആത്മപരിശോധന നടത്തണം. സൈബറിടത്തിലും അല്ലാതെയുമൊക്കെ നിരവധി ആക്രമണങ്ങൾ നേരിട്ടു കഴിഞ്ഞു. ഇതൊന്നും തന്നെ ബാധിക്കില്ല. ഒരു കോൺഗ്രസുകാരനും ശിക്ഷിക്കപ്പെടരുതെന്നാണ് ആഗ്രഹമെന്നും കെ.സി വേണുഗോപാൽ വ്യക്തമാക്കി. ഏഷ്യൻ ​ഗെയിംസിൽ മെഡൽ നേടിയ വിദർഷ വിനോദിനെയും വേണു​ഗോപാൽ സന്ദർശിച്ചു.

എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലിനെതിരായ സൈബർ ആക്രമണത്തിൽ പൊലീസ് കേസെടുത്ത അഞ്ചു പേരും കോൺഗ്രസ് അനുഭാവികൾ. പ്രതികളായ രണ്ടു പേരുടെ പ്രൊഫൈൽ ഫോട്ടോ മുഖ്യമന്ത്രിക്കൊപ്പമുള്ളതായിരുന്നു. സിജു സാമുവൽ, ഹംസ കെ.പി, ജാഫർ കെ. അലിയാർ തട്ടികുന്നത്ത്, അബ്ദുൾ ഖാദർ റെഷി, പി.സി. പുലാമന്തോൾ എന്നീ പ്രൊഫൈലുകളുടെ ഉടമകൾക്കെതിരെയാണ് കേസെടുത്തത്. തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷമുണ്ടായ മുഖ്യമന്ത്രി തർക്ക സമയത്താണ് കെ.സി. വേണു​ഗോപാലിനെതിരെ രൂക്ഷമായ സൈബർ ആക്രമണം നടന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഹോസ്റ്റൽ ഫീസ് അടയ്ക്കാത്തതിന്‍റെ പേരിൽ പരീക്ഷാ ഫലം തടഞ്ഞുവെച്ചു, മണ്ണുത്തി വെറ്ററിനറി സർവകലാശാലയിൽ വിദ്യാർത്ഥി പ്രക്ഷോഭം ശക്തം
അമിത് ഷായ്‌ക്കെതിരായ കരിങ്കൊടി സംഘടനാ തീരുമാനം; ആഡംബര വാഹന വിവാദത്തിൽ കൂടുതൽ പ്രതികരണത്തിനില്ലെന്ന് ഒ.ജെ. ജനീഷ്