
തിരുവനന്തപുരം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിൽ വരുമെന്നും വട്ടിയൂർക്കാവിന് മന്ത്രിയാകുമെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. വട്ടിയൂർക്കാവ് യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരന്‍റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടന ചടങ്ങിലെ പ്രസംഗത്തിലാണ് പരാമർശം. വട്ടിയൂർക്കാവിന് മന്ത്രിയുണ്ടാവുമെന്നും, ട്രഷറി ബെഞ്ചിനെ നയിക്കുന്നവരിൽ ഒരാളാവും കെ .മുരളീധരനെന്നും കെസി വേണുഗോപാൽ പറഞ്ഞു.
കോൺഗ്രസ് സ്ഥാനാർഥിയായി കെ മുരളീധരൻ കൂടി എത്തിയതോടെ ശക്തമായ ത്രികോണ മത്സരമായിരിക്കും വട്ടിയൂർക്കാവിൽ അരങ്ങേറുക. സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ മുന്നണികൾ പ്രചാരണം ആരംഭിച്ചു കഴിഞ്ഞു. സിറ്റിംഗ് എംഎൽഎയായ വികെ പ്രശാന്ത് ആണ് സിപിഎം സ്ഥാനാർഥി. ആർ ശ്രീലേഖയാണ് ബിജെപി സ്ഥാനാർഥി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam