
തൃശ്ശൂർ: ബാലഗോകുലത്തിന്റെ ശോഭാ യാത്രയിൽ പങ്കെടുത്ത് സർവകലാശാല വിസിമാർ. തൃശ്ശൂർ നഗരത്തിൽ നടന്ന ബാലഗോകുലത്തിന്റെ മഹാശോഭാ യാത്ര കാർഷിക സർവകലാശാല വൈസ് ചാൻസിലർ ഡോ. സജിത റാണിയാണ് ഉദ്ഘാടനം ചെയ്തത്. കേരള സർവകലാശാല വിസി ഡോ. മോഹനൻ കുന്നുമ്മലും ശോഭാ യാത്രയുടെ ഭാഗമായി. വിസി മാർ ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തതിനെ തുടർന്നുണ്ടായ വിവാദങ്ങൾ കെട്ടടങ്ങുന്നതിന് മുമ്പാണ് ആർഎസ്എസ് അനുബന്ധ സംഘടനയായ ബാലഗോകുലത്തിന്റെ ഘോഷയാത്രയിൽ വിസിമാർ എത്തുന്നത്. ബിജെപിയുടെ അധ്യാപക സംഘടനയായ അധ്യാപക പരിഷത്തിന്റെ നേതാവായിരുന്ന സജിത റാണിയെ, സർക്കാർ പാനലിനെ തള്ളിയാണ് കാര്‍ഷിക സര്‍വ്വകലാശാല വിസിയായി ഗവർണർ നിയമിച്ചതെന്ന ആരോപണം ഉയർന്നുവന്നിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam