എൽഡിഎഫിന് വികസനം തന്നെ മന്ത്രം, യുഡിഎഫിന് മാനദണ്ഡം വിജയസാധ്യത മാത്രം, കറുത്ത കുതിരയാകാൻ ബിജെപി, കേരളം തിരഞ്ഞെടുപ്പ് ഗോദയിലേക്കെത്തുമ്പോൾ...

Published : Jan 08, 2026, 02:01 PM IST
kerala assembly election 2026

Synopsis

സിറ്റിങ് സീറ്റുകൾ പോര, നേരിയ വോട്ടിന് തോറ്റ സീറ്റുകളും പിടിക്കണം, തുടര്‍ഭരണം ലക്ഷ്യമിട്ട് പിണറായി മിഷൻ 110.  

തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ തുടഭരണം ലക്ഷ്യമിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ 'മിഷൻ 110' കൂടി പ്രഖ്യാപിച്ചതോടെ കേരളം തിരഞ്ഞെടുപ്പ് ഗോദയിലേക്ക് എത്തി നിൽക്കുകയാണ്. തുടര്‍ഭരണം ലക്ഷ്യമിട്ടാണ് മിഷൻ 110 മായി മുഖ്യമന്ത്രി പിണറായി വിജയന്റെ മാര്‍ഗരേഖ. സിറ്റിങ് സീറ്റുകള്‍ക്കൊപ്പം കുറഞ്ഞ വോട്ടിന് തോറ്റ സീറ്റുകള്‍ കൂടി പിടിച്ചെടുക്കുകയെന്നതാണ് സുപ്രധാന ലക്ഷ്യം. എൽഡിഎഫ് 110 സീറ്റുകൾ ലക്ഷ്യമിടുമ്പോൾ, ഭരണം തിരിച്ചുപിടിക്കാൻ 100 സീറ്റുകളുമായി യുഡിഎഫും 'കിങ് മേക്കർ' പദവി ലക്ഷ്യമിട്ട് ബിജെപിയും കളം നിറയുകയാണ്.

എൽഡിഎഫിന്റെ മിഷൻ 110: വികസനം തന്നെ മന്ത്രം

തുടർഭരണം ഉറപ്പാക്കാൻ 110 സീറ്റുകൾ എന്ന ലക്ഷ്യവുമായാണ് മുഖ്യമന്ത്രിയുടെ മാർഗ്ഗരേഖ. സിറ്റിങ് സീറ്റുകൾ സംരക്ഷിക്കുന്നതിനൊപ്പം കഴിഞ്ഞ തവണ നേരിയ വോട്ടിന് നഷ്ടമായ സീറ്റുകൾ പിടിച്ചെടുക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. തിരുവനന്തപുരത്ത് നടന്ന മന്ത്രിമാരുടെ പ്രത്യേക യോഗത്തിൽ മുഖ്യമന്ത്രി ഈ പദ്ധതി അവതരിപ്പിച്ചു. വിവാദങ്ങളിൽ നിന്ന് സർക്കാരിനെ മാറ്റിയെടുക്കാൻ വികസന നേട്ടങ്ങൾ ഉയർത്തിക്കാട്ടാനാണ് എൽഡിഎഫ് തീരുമാനം.ആരോപണങ്ങളെ വികസന നേട്ടങ്ങൾ കൊണ്ട് പ്രതിരോധിക്കുകയെന്നതാകും സിപിഎം നയിക്കുന്ന എൽഡിഎഫ് മുന്നണി കണക്കുകൂട്ടുന്നത്.

യുഡിഎഫിന്റെ മിഷൻ 100:

100-ലധികം സീറ്റുകൾ നേടി കഴിഞ്ഞ 2 തവണ കൈവിട്ട ഭരണം പിടിച്ചെടുക്കാനാണ് കോൺഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫിന്റെ നീക്കം. വയനാട്ടിൽ നടന്ന 'ലക്ഷ്യ 2026' ക്യാമ്പിൽ ഇതിനായുള്ള പദ്ധതികൾക്ക് രൂപം നൽകിക്കഴിഞ്ഞു. 85 മണ്ഡലങ്ങളിൽ നിലവിൽ മുൻതൂക്കമുണ്ടെന്നാണ് കോൺഗ്രസ് വിലയിരുത്തൽ. സ്ഥാനാർത്ഥി നിർണ്ണയത്തിൽ ഗ്രൂപ്പിന് പകരം വിജയസാധ്യതയ്ക്ക് മാത്രം മുൻഗണന നൽകാനാണ് പാർട്ടിയുടെ തീരുമാനം. ശരിയായ സ്ഥാനാർത്ഥി നിർണ്ണയത്തിലൂടെ ജനപിന്തുണ ഉറപ്പാക്കുകയെന്നതിലാണ് പ്രധാനമായും യുഡിഎഫ് ശ്രദ്ധ വെക്കുന്നത്.

ബിജെപിയുടെ മിഷൻ 40: കറുത്ത കുതിരയാകാൻ നീക്കം

40 മണ്ഡലങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് മത്സരിക്കാനാണ് ബിജെപി (എൻഡിഎ) തയ്യാറെടുക്കുന്നത്. ഇതിൽ കുറഞ്ഞത് 15 സീറ്റുകൾ എങ്കിലും വിജയിച്ച്, ഒരു തൂക്കുസഭ വന്നാൽ ഭരണത്തിൽ നിർണ്ണായക സ്വാധീനം ചെലുത്തുന്ന 'കറുത്ത കുതിര'യാവുക എന്നതാണ് ബിജെപിയുടെ സ്വപ്നം. തിരുവനന്തപുരം കോർപ്പറേഷനിലുണ്ടായ മുന്നേറ്റം നിയമസഭയിലും ആവർത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് പാർട്ടി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പിഞ്ചുകുഞ്ഞുമായി പാപ്പാന്മാരുടെ സാഹസം: കുട്ടിയുടെ അച്ഛനും അറസ്റ്റിൽ; ദേവസ്വം പാപ്പാനെ ഇന്നലെ പിടികൂടിയിരുന്നു
എസ്‌ഡിപിഐക്ക് വോട്ട് മറിച്ചെന്നാരോപണം: മണ്ണഞ്ചേരി കോൺഗ്രസ്‌ കമ്മിറ്റിയിൽ കയ്യാങ്കളി; ഒരാൾക്ക് പരിക്ക്