LIVE NOW
Published : May 03, 2026, 05:18 AM ISTUpdated : May 03, 2026, 07:47 AM IST

Malayalam News Live: 14 ഇന സമാധാന നിർദേശങ്ങൾ മുന്നോട്ടുവെച്ച് ഇറാൻ, പരിശോധിക്കുകയാണെന്ന് ട്രംപ്, യുഎസ് സേനയെ പൂ‍ർണമായും പിൻവലിക്കണം എന്നുൾപ്പെടെ ആവശ്യം

Summary

കേരളത്തിന്റെ ജനവിധി നാളെ അറിയാനിരിക്കെ ആത്മവിശ്വാസത്തോടെ മുന്നണികൾ. മന്ത്രിസഭായോഗത്തിൽ എല്ലാവർക്കും വിജയാശംസ നേർന്ന മുഖ്യമന്ത്രി തുടർഭരണത്തിന്റെ പ്രതീക്ഷയിലാണ്. 85ന് മുകളിൽ സീറ്റുമായി അധികാരത്തിലെത്തുമെന്ന്ഉറപ്പിക്കുകയാണ് യുഡിഎഫ്.

Trump

07:47 AM (IST) May 03

14 ഇന സമാധാന നിർദേശങ്ങൾ മുന്നോട്ടുവെച്ച് ഇറാൻ, പരിശോധിക്കുകയാണെന്ന് ട്രംപ്, യുഎസ് സേനയെ പൂ‍ർണമായും പിൻവലിക്കണം എന്നുൾപ്പെടെ ആവശ്യം

വെടിനിർത്തലല്ല യുദ്ധം പൂർണമായും അവസാനിപ്പിക്കുകയാണ് വേണ്ടതെന്ന് അമേരിക്കയോട് ഇറാൻ. 14 ഇന സമാധാന നിർദേശങ്ങളും ഇറാൻ സമർപ്പിച്ചു

Read Full Story

07:03 AM (IST) May 03

വോട്ടെണ്ണൽ നാളെ, ശുഭ പ്രതീക്ഷയിൽ മുന്നണികൾ; അധികാരത്തിൽ എത്തുമെന്ന് യുഡിഎഫ്, തുടർഭരണമെന്ന് എൽഡിഎഫും

ആദ്യം എണ്ണുക തപാൽ വോട്ടുകൾ. 15000 ഉദ്യോഗസ്ഥർ സജ്ജം. രാഷ്ട്രീയ കേരളം ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

Read Full Story

06:23 AM (IST) May 03

ഡിജോ കാപ്പന്റെ സംസ്കാരം ഇന്ന്; ചടങ്ങുകൾ ഔദ്യോഗിക ബഹുമതിയോടെ നടത്തും

മീനച്ചിൽ പാലാക്കാട് ചെറുപുഷ്പം പള്ളിയിൽ വൈകിട്ട് മൂന്ന് മണിക്ക് ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം. പാലായിലെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ഇന്നലെ രാത്രി പാലാക്കാടുള്ള വീട്ടിൽ എത്തിച്ചു.

Read Full Story

06:06 AM (IST) May 03

നീറ്റ് (യുജി) പരീക്ഷ ഇന്ന്; എഴുതുന്നത് 20 ലക്ഷത്തിലേറെ വിദ്യാർത്ഥികൾ; ക്രമീകരണങ്ങൾ പൂർത്തിയായി

ഉച്ചക്ക് 2 മണി മുതൽ അഞ്ച് മണിവരെയാണ് പരീക്ഷ നടക്കുക. റിപ്പോർട്ടിംഗ് സമയം രാവിലെ 11 മുതൽ ഒന്നര വരെയാണ്.

Read Full Story

More Trending News