LIVE NOW
Published : Apr 26, 2026, 09:23 AM ISTUpdated : Apr 26, 2026, 09:27 AM IST

Malayalam News Live: പൂരലഹരിയിൽ തൃശ്ശൂർ; ഘടക പൂരങ്ങൾ ഒന്നൊന്നായി വടക്കുംനാഥ സന്നിധിയിലേക്ക്

Summary

പൂരാവേശത്തിൽ തൃശ്ശൂർ. ഘടകപൂരങ്ങൾ ഒന്നൊന്നായി വടക്കുംനാഥന്റെ തട്ടകത്തിലേക്ക്. പുലർച്ചെ നാലേമുക്കാലിന്‌ കണിമംഗലം ശാസ്താ ക്ഷേത്രത്തിൽ നിന്നാണ് ആദ്യ ഘടകപൂരം ആരംഭിച്ചത്. 11 മണിയോടെയാണ് തിരുവമ്പാടിയുടെ മഠത്തിൽ വരവ് ആരംഭിക്കുക.

09:27 AM (IST) Apr 26

നിതിൻ രാജിന്റെ മരണം, ഡോ.എം.കെ.റാമിനായി തെരച്ചിൽ ഊർജ്ജിതം

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ പ്രതിയായ ഡോ.എം.കെ.റാമിനായി തെരച്ചിൽ ഊർജ്ജിതമാക്കി പൊലീസ്. റാമിന്റെ മുൻകൂർ ജാമ്യപേക്ഷ കോടതി തള്ളിയിരുന്നു. കഴിഞ്ഞ 16 ദിവസമായി ഒന്നാം പ്രതിയായ ഡോ എം കെ റാം ഒളിവിലാണ്.  

09:24 AM (IST) Apr 26

ട്രംപിന്‍റെ അത്താഴ വിരുന്നിനിടെ വെടിവെപ്പ്

യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പങ്കെടുത്ത ചടങ്ങിൽ അക്രമി വെടിയുതിർത്തു. പ്രസിഡന്റിനേയും പ്രഥമ വനിതയെയും സുരക്ഷാ ഉദ്യോഗസ്ഥർ അതിവേഗം സ്ഥലത്തുനിന്ന് മാറ്റി. വാഷിംഗ്ടൺ ഹിൽട്ടൺ ഹാളിൽ അത്താഴ വിരുന്നിനിടെ ആണ് സംഭവം.

Read Full Story

09:24 AM (IST) Apr 26

സംസ്ഥാനത്ത് ഇന്നും അത്യുഷ്ണ മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്നും അത്യുഷ്ണ മുന്നറിയിപ്പ്. വയനാടും ഇടുക്കിയും ഒഴികെ ഇല്ലായിടത്തും മുന്നറിയിപ്പ് തുടരുന്നു. കൊടും വേനലിന് ആശ്വാസമായി നാളെ മുതൽ സംസ്ഥാനത്ത് വേനൽ മഴ ശക്തമാകും. വേനൽ മഴയെത്തി താപനില കുറയുന്നത് വരെ ജനങ്ങൾ ജാഗ്രത പുലർത്തണമെന്നാണ് നിർദ്ദേശം.

Read Full Story

09:23 AM (IST) Apr 26

പൂരാവേശത്തിൽ തൃശ്ശൂർ

പൂരാവേശത്തിൽ തൃശ്ശൂർ. ഘടകപൂരങ്ങൾ ഒന്നൊന്നായി വടക്കുംനാഥന്റെ തട്ടകത്തിലേക്ക്. പുലർച്ചെ നാലേമുക്കാലിന്‌ കണിമംഗലം ശാസ്താ ക്ഷേത്രത്തിൽ നിന്നാണ് ആദ്യ ഘടകപൂരം ആരംഭിച്ചത്. മറ്റ് ഏഴ് ഘടക ക്ഷേത്രങ്ങളിൽ നിന്നുള്ള ശാസ്താ ഭഗവതിമാരും ആതിഥേയരായ തിരുവമ്പാടി, പാറമേക്കാവ് ഭഗവതിമാരും വടക്കുംനാഥനെ വണങ്ങാൻ എത്തും. 11 മണിയോടെയാണ് തിരുവമ്പാടിയുടെ മഠത്തിൽ വരവ് ആരംഭിക്കുക.

Read Full Story

More Trending News