LIVE NOW
Published : Mar 27, 2026, 02:55 PM ISTUpdated : Mar 27, 2026, 03:11 PM IST

Malayalam News Live: കേരള കോണ്‍ഗ്രസ് എം നേതാവ് മുഹമ്മദ് ഇക്ബാൽ പാര്‍ട്ടി വിട്ടു; കോണ്‍ഗ്രസിൽ ചേരുമെന്ന് പ്രഖ്യാപനം

Summary

ദൂരദര്‍ശനിലെ പ്രചാരണ പരിപാടി ബഹിഷ്കരിച്ച് സിപിഐ. കേന്ദ്രത്തെ വിമർശിക്കുന്ന ഭാഗം ഒഴിവാക്കണമെന്ന് ദൂരദർശൻ ആവശ്യപ്പെട്ടതായി ബിനോയ് വിശ്വം പറഞ്ഞു. അങ്ങനെയെങ്കിൽ പരിപാടിയിൽ പങ്കെടുക്കില്ലെന്ന് താൻ അറിയിച്ചതായി ബിനോയ് വിശ്വം പറഞ്ഞു. ദൂരദർശൻ സ്വതന്ത്ര സ്ഥാപനമാണ്. ബിജെപിയുടെ ചാനൽ അല്ലെന്നും ബിനോയ് വിശ്വം പ്രതികരിച്ചു.

kerala congress m muhammed iqbal

03:11 PM (IST) Mar 27

കേരള കോണ്‍ഗ്രസ് എം നേതാവ് മുഹമ്മദ് ഇക്ബാൽ പാര്‍ട്ടി വിട്ടു; കോണ്‍ഗ്രസിൽ ചേരുമെന്ന് പ്രഖ്യാപനം

കേരള കോണ്‍ഗ്രസ് എം സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് ഇക്ബാല്‍ പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചു. കോണ്‍ഗ്രസില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാനാണ് തീരുമാനം. സില്‍ക്ക് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനവും ഒഴിഞ്ഞു.പേരാമ്പ്ര മണ്ഡലമോ അല്ലെങ്കില്‍ കുറ്റ്യാടി മണ്ഡലമോ ഇടതുമുന്നണിയില്‍ നിന്നും നേടിയെടുക്കുന്നതിൽ പാര്‍ട്ടി നേതൃത്വം പരാജയപ്പെട്ടുവെന്ന് ഇക്ബാൽ.

Read Full Story

02:56 PM (IST) Mar 27

ആര്‍എസ്എസുമായി ബന്ധമുള്ളത് യുഡിഎഫിന്; എംവി ഗോവിന്ദൻ

വിഡി സതീശന്‍റെ ഡീൽ ആരോപണങ്ങളിലും പിണറായി വിജയനെതിരായ ആരോപണത്തിലും മറുപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ആര്‍എസ്എസിനെ ശക്തമായി എതിര്‍ക്കുന്നത് സിപിഎം ആണെന്ന് കേരളത്തിലെ ജനങ്ങള്‍ക്ക് അറിയാമെന്നും ആര്‍എസ്എസുമായി ബന്ധമുള്ള പാര്‍ട്ടി യുഡ‍ിഎഫ് ആണെന്നും എംവി ഗോവിന്ദൻ പറഞ്ഞു.

Read Full Story

02:55 PM (IST) Mar 27

രാജ്യത്ത് വീണ്ടും ലോക് ഡൗൺ വരുമെന്ന് പ്രചാരണം; 'അടിസ്ഥാനരഹിതം', അഭ്യൂഹങ്ങൾ തള്ളി കേന്ദ്രം

രാജ്യത്ത് ലോക്ഡൗൺ ഉണ്ടാകില്ലെന്ന് വ്യക്തമാക്കി കേന്ദ്രം. കെട്ടുകഥകൾ വിശ്വസിക്കരുത്. ലോക്ഡൗണിനുള്ള ഒരു സാഹചര്യവും ഇല്ലെന്നും അഭ്യൂഹങ്ങൾ അടിസ്ഥാന രഹിതമാണെന്നും കേന്ദ്രം വ്യക്തമാക്കുന്നു. രാജ്യത്ത് വീണ്ടും ലോക്ഡൗൺ നടപ്പിലാക്കുന്നു എന്ന വിധത്തിലുളള പ്രചരണങ്ങൾ വ്യാപകമായ സാഹചര്യത്തിലാണ് കേന്ദ്രസർക്കാരിന്റെ ഭാ​ഗത്ത് നിന്നുള്ള വിശദീകരണം.

 

Read Full Story

More Trending News