കേരളം പോളിങ് ബൂത്തിലെത്താൻ ഇനി 12 നാള്‍ മാത്രം ബാക്കി നിൽക്കെ മുന്നണികളെല്ലാം പ്രചാരണ ചൂടിലാണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് പാലക്കാട്. നാല് മണ്ഡലങ്ങളിൽ മുഖ്യമന്ത്രിക്ക് പ്രചാരണ പൊതുയോഗങ്ങളുണ്ട്. രാവിലെ പത്തിന് പാലക്കാട് മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും. തുടര്‍ന്ന് മലമ്പുഴ, ഒറ്റപ്പാലം, പട്ടാമ്പി, തൃത്താല എന്നീ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് പരിപാടികളിൽ പങ്കെടുക്കും. ഒറ്റപ്പാലത്ത് എന്ത് പറയുമെന്നതിൽ ആകാംക്ഷ നിലനിൽക്കുന്നുണ്ട്. ഡീൽ വിവാദം കത്തിനിൽക്കേയാണ് പിണറായി പാലക്കാട്ടെത്തുന്നത്.അതേസമയം, തലസ്ഥാനത്ത് വി.ഡി സതീശൻ പങ്കെടുക്കുന്ന യുഡിഎഫിന്‍റെ നൈറ്റ് റോഡ് ഷോ നടക്കും. നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേരളത്തിലെത്തും

09:11 AM (IST) Mar 28
അവർക്ക് സ്വാധീനമില്ലാത്ത ഇടങ്ങളിൽ പോലും സീറ്റ് കൊടുത്തെന്നും വെള്ളാപ്പള്ളി നടേശൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. റാന്നി, കൊടുങ്ങല്ലൂർ, ഏറ്റുമാനൂർ അടക്കം ട്വന്റി 20ക്ക് നൽകിയത് തെറ്റായ തീരുമാനമായിപോയെന്നും അദ്ദേഹം പ്രതികരിച്ചു.
06:20 AM (IST) Mar 28
പശ്ചിമേഷ്യൻ യുദ്ധം രാജ്യത്തുണ്ടാക്കിയ പ്രതിസന്ധി മറികടക്കാൻ ടീം ഇന്ത്യയായി മുന്നോട്ടുപോകാൻ സംസ്ഥാനങ്ങളുടെ സഹകരണം തേടി പ്രധാനമന്ത്രി നരേന്ദ്രമോദി. നിലവിൽ രാജ്യത്ത് ഊര്‍ജ ക്ഷാമം ഇല്ലെന്നും ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നത് തടയാൻ നടപടി വേണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചു.