നിയമസഭ തെരഞ്ഞെടുപ്പിൽ കേരളത്തിലേതടക്കം എക്സിറ്റ് പോൾ ഫലങ്ങൾ വിവിധ ഏജൻസികൾ ഇന്ന് പുറത്തു വിടും. അഞ്ചിലധികം ഏജൻസികളുടെ ഏക്സിറ്റ് പോൾ ഫലങ്ങളാണ് ഇന്ന് പ്രതീക്ഷിക്കുന്നത്. ബംഗാളിലെ എക്സിറ്റ് പോൾ സർവേകൾ നാളെയും മറ്റന്നാളുമായി പ്രസിദ്ധീകരിക്കാനാണ് ചില പ്രധാന ഏജൻസികളുടെ തീരുമാനം. ഇന്ന് നടക്കുന്ന ബംഗാളിലെ രണ്ടാം ഘട്ടം തെരഞ്ഞെടുപ്പോടെ എക്സിറ്റ് പോളുകൾ പ്രസിദ്ധീകരിക്കാനുള്ള വിലക്കും അവസാനിക്കും. വൈകിട്ട് ആറരയ്ക്ക് വിവിധ ഏജൻസികളുടെ ഫലങ്ങള്‍ വന്നു തുടങ്ങും.

08:59 AM (IST) Apr 29
താമരശ്ശേരി ചുരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം. ചുരത്തിലെ നിർമ്മാണ പ്രവർത്തിക്കിടെ കൊക്കയിലേക്ക് വീണ മണ്ണ് മാന്തി യന്ത്രം ഉയർത്താൻ വേണ്ടിയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്
08:14 AM (IST) Apr 29
തമിഴ്നാട്ടിൽ വീണ്ടും ദുരഭിമാനക്കൊലയെന്ന് സംശയം. പുതുക്കോട്ടയിൽ ദളിത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി