LIVE NOW
Published : Mar 31, 2026, 05:37 AM ISTUpdated : Mar 31, 2026, 08:27 AM IST

Malayalam News Live: ദുബായ് തീരത്ത് കുവൈത്തിന്റെ ഓയിൽ ടാങ്കർ ആക്രമിച്ചു; ആക്രമിക്കപ്പെട്ടത് അൽ സാൽമി ക്രൂഡ് ഓയിൽ കപ്പൽ, ജീവനക്കാർ സുരക്ഷിതർ

Summary

നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, പ്രമുഖ നേതാക്കളെയും താരപ്രചാരകരെയും അണിനിരത്തി ആവേശം വാനോളമുയർത്തുകയാണ് മുന്നണികൾ. വടക്കൻ കേരളത്തിൽ യുഡിഎഫിനായി ആവേശമുയർത്താൻ രാഹുൽ ഗാന്ധി ഇന്ന് കോഴിക്കോട് എത്തും.

al sami ship

08:27 AM (IST) Mar 31

ദുബായ് തീരത്ത് കുവൈത്തിന്റെ ഓയിൽ ടാങ്കർ ആക്രമിച്ചു; ആക്രമിക്കപ്പെട്ടത് അൽ സാൽമി ക്രൂഡ് ഓയിൽ കപ്പൽ, ജീവനക്കാർ സുരക്ഷിതർ

കപ്പലിൽ നിറയെ ക്രൂഡ് ഓയിൽ ഉണ്ടായിരുന്നു. കുവൈത്ത് പെട്രോളിയം കോർപറേഷന്റേതാണ് കപ്പൽ. തീരത്ത് എണ്ണ ചോർച്ചയ്ക്ക് സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു.

Read Full Story

08:05 AM (IST) Mar 31

കോൺഗ്രസിനെതിരെ കടുത്ത വിമർശനവുമായി മുഖ്യമന്ത്രി; മരിച്ചവരെ പോക്കറ്റ് അടിച്ചു, നേരിട്ട് സംവാദത്തിനില്ലെന്നും സൂചന

വയനാട്ടിൽ കോൺഗ്രസ് പ്രഖ്യാപിച്ച വീട് നിർമ്മിക്കാത്തത്തിലാണ് മുഖ്യമന്ത്രി വിമർശിച്ചത്. സർക്കാരിന്റെ നേട്ടങ്ങളെ കുറിച്ചുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇട്ടത് മുതൽ പ്രതിപക്ഷവുമായി സംവാദം തുടങ്ങി കഴിഞ്ഞെന്നും മുഖ്യമന്ത്രി.

Read Full Story

06:25 AM (IST) Mar 31

നിലപാട് വ്യക്തമാക്കി ഇറാൻ; യുദ്ധം നിർത്തിയാൽ മാത്രം ചർച്ച; ഹോർമുസിൽ പുതിയ നടപടികൾ പ്രഖ്യാപിച്ച് ഇറാൻ സുരക്ഷ കൗൺസിൽ

അതേസമയം ഹോർമുസിൽ പുതിയ നടപടികൾ പ്രഖ്യാപിച്ച് ഇറാൻ സുരക്ഷ കൗൺസിൽ. കപ്പലുകൾക്ക് പുതിയ മാർഗ്ഗനിർദേശം ഏർപ്പെടുത്തി. നിയന്ത്രണത്തിന് കൂടുതൽ നടപടികൾ കൈക്കൊള്ളും.

Read Full Story

05:54 AM (IST) Mar 31

ഷാർജയിൽ ഡ്രോൺ ആക്രമണം - തുറായ ടെലികോം കമ്പനി ആസ്ഥാനത്താണ് ആക്രമണം നടത്തിയത്; ആർക്കും പരിക്കില്ല

തുറായ ടെലികോം കമ്പനി ആസ്ഥാനത്താണ് ആക്രമണം ഉണ്ടായത്. അതേസമയം ആക്രമണത്തിൽ ആർക്കും പരിക്കില്ല.

Read Full Story

More Trending News