എകെ ശശീന്ദ്രന്‍റെ 'സമയം' പോയി; ക്ലോക്ക് ചിഹ്നത്തിൽ മത്സരിക്കാനുള്ള നീക്കത്തിന് തിരിച്ചടി, അനുവദിച്ചത് കാഹളം മുഴക്കുന്ന മനുഷ്യൻ

Published : Mar 26, 2026, 08:24 PM IST
Forest Minister AK Saseendran announcing KIIFB funds for forest and wildlife protection.

Synopsis

കോഴിക്കോട് എലത്തൂര്‍ മണ്ഡലത്തില്‍ ക്ലോക്ക് ചിഹ്നത്തില്‍ എന്‍സിപി അജിത് പവാര്‍ പക്ഷത്തിലെ സ്ഥാനാര്‍ത്ഥി മത്സരിക്കാതിരിക്കാനുള്ള എകെ ശശീന്ദ്രന്‍ വിഭാഗത്തിലെ ശ്രമത്തിന് തിരിച്ചടി. എന്‍സിപി അജിത് പവാര്‍ പക്ഷത്തിലെ ജില്ലാ നേതാവ് പി.കെ ശശീന്ദ്രന്‍ എന്നയാള്‍ ക്ലോക്ക് ചിഹ്നത്തില്‍ മത്സരിക്കും.

കോഴിക്കോട്:കോഴിക്കോട് എലത്തൂര്‍ മണ്ഡലത്തില്‍ ക്ലോക്ക് ചിഹ്നത്തില്‍ എന്‍സിപി അജിത് പവാര്‍ പക്ഷത്തിലെ സ്ഥാനാര്‍ത്ഥി മത്സരിക്കാതിരിക്കാനുള്ള എകെ ശശീന്ദ്രന്‍ വിഭാഗത്തിലെ ശ്രമത്തിന് തിരിച്ചടി. എന്‍സിപി അജിത് പവാര്‍ പക്ഷത്തിലെ ജില്ലാ നേതാവ് പി.കെ ശശീന്ദ്രന്‍ എന്നയാള്‍ ക്ലോക്ക് ചിഹ്നത്തില്‍ മത്സരിക്കും. എലത്തൂര്‍ മണ്ഡലത്തില്‍ കഴിഞ്ഞ മൂന്നു തവണയും ക്ലോക്ക് ചിഹ്നത്തിലായിരുന്നു എകെ ശശീന്ദ്രന്‍ മത്സരിച്ചത്. എന്നാല്‍, പിന്നീട് എന്‍സിപി ദേശീയതലത്തില്‍ പിളര്‍ന്നു. നിയമപോരാട്ടത്തിനൊടുവില്‍ ക്ലോക്ക് ചിഹ്നം അജിത് പവാര്‍ വിഭാഗത്തിനാണ്. 

ശരത് പവാര്‍ വിഭാഗത്തിന്‍റെ ചിഹ്നമായ കാഹളം മുഴക്കുന്ന മനുഷ്യനാണ് ശശീന്ദ്രന്റെയും ചിഹ്നം. അജിത് പവാര്‍ വിഭാഗത്തിന്‍റെ ദേശീയ പ്രസിഡന്‍റിന്‍റെ ഒപ്പില്ലെന്ന കാരണം ചൂണ്ടിക്കാട്ടി പി.കെ ശശീന്ദ്രന് ക്ലോക്ക് ചിഹ്നം നല്‍കാനാകില്ലെന്ന സാങ്കേതിക തടസവാദമാണ് എകെ ശശീന്ദ്രന്‍ വിഭാഗം ഇന്ന് ഉന്നയിച്ചത്. എന്നാല്‍, വരണാധികാരി ഇത് തളളുകയായിരുന്നു. സൂക്ഷ്മ പരിശോധന നടക്കുന്ന ദിവസം പത്രികയുടെ റസീറ്റുമായി ഒരാള്‍ ഓടിപ്പോയ സംഭവം നേരത്തെ ഉണ്ടായിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ആർഎസ്പി പക്ഷങ്ങൾ തമ്മിൽ തീപാറുന്ന പോരാട്ടം; കോവൂർ കുഞ്ഞുമോൻ ആറാം ഊഴത്തിന്, അട്ടിമറി ലക്ഷ്യമിട്ട് യുഡിഎഫ്
അപരന്‍മാരുടെ വെല്ലുവിളിയിൽ മുന്നിൽ പിവി അൻവര്‍, പികെ ശശിക്കും അപര ഭീഷണി, സിപി ജോണിന് ആശ്വാസം