ഒരോ തവണ തോൽക്കുമ്പോഴും ശൈലജയ്ക്ക് പാര്‍ട്ടി പ്രമോഷൻ നൽകുമെന്ന് സണ്ണി ജോസഫ്; മറുപടിയുമായി കെകെ ശൈലജ

Published : Mar 21, 2026, 01:11 PM IST
sunny shylaja

Synopsis

പേരാവൂര്‍ മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനൊപ്പം സ്ഥാനാര്‍ത്ഥികള്‍ തമ്മിലുള്ള വാക്ക് പോരും മുറുകുന്നു. ഒരോ തെരഞ്ഞെടുപ്പിൽ തോൽക്കുമ്പോഴും കെകെ ശൈലജ്യ്ക്ക് പാര്‍ട്ടി പ്രമോഷൻ നൽകുമെന്ന് സണ്ണി ജോസഫ് . പാർട്ടിയിൽ പ്രൊമോഷൻ കിട്ടിയത് തെരഞ്ഞെടുപ്പിൽ തോറ്റത് കൊണ്ടല്ലെന്ന് കെകെ ശൈലജയും തിരിച്ചടിച്ചു

കണ്ണൂര്‍: പേരാവൂര്‍ മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനൊപ്പം സ്ഥാനാര്‍ത്ഥികള്‍ തമ്മിലുള്ള വാക്ക് പോരും മുറുകുന്നു.  ഒരോ തെരഞ്ഞെടുപ്പിൽ തോൽക്കുമ്പോഴും കെകെ ശൈലജ്യ്ക്ക് പാര്‍ട്ടി പ്രമോഷൻ നൽകുമെന്ന് പേരാവൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും കെപിസിസി അധ്യക്ഷനുമായ സണ്ണി ജോസഫ് വിമര്‍ശിച്ചു. വടകരയിൽ ശൈലജ തോറ്റപ്പോള്‍ സംഘടനയിൽ കേന്ദ്ര കമ്മിറ്റിയിലെത്തി. ഇത്തവണ പോളിറ്റ് ബ്യൂറോയിൽ എത്തുമെന്ന് പ്രതീക്ഷിക്കാമെന്നും സണ്ണി ജോസഫ് പറഞ്ഞു. കോണ്‍ഗ്രസ് പാര്‍ട്ടിയിലെ വിമത പ്രശ്നം പരിഹരിക്കുമെന്നും കെ സുധാകരൻ പേരാവൂരിലും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തുമെന്നും സണ്ണി ജോസഫ് പറഞ്ഞു. ഇരിട്ടി താലൂക്ക് ഓഫീസില്‍ രാവിലെ എത്തിയ സണ്ണി ജോസഫ് പത്രിക സമര്‍പ്പിച്ചു.

എന്നാൽ, സണ്ണി ജോസഫിന്‍റെ പരിഹാസത്തിന് മറുപടിയുമായി കെകെ ശൈലജ രംഗത്തെത്തി. ഇരിട്ടി താലൂക്ക് ഓഫീസിൽ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സിപിഎം സ്ഥാനാര്‍ത്ഥിയായ കെകെ ശൈലജ. പാർട്ടിയിൽ പ്രൊമോഷൻ കിട്ടിയത് തെരഞ്ഞെടുപ്പിൽ തോറ്റത് കൊണ്ടല്ലെന്നും 2024ൽ തോറ്റത് കോൺഗ്രസ്‌ അധികാരത്തിൽ വരുമെന്ന് ജനം വിചാരിച്ചത് കൊണ്ടാണെന്നും കെകെ ശൈലജ പറഞ്ഞു. അഭിമാനത്തോടെ ആണ് പേരാവൂരിൽ മത്സരിക്കുന്നത്. ജയിക്കാവുന്ന മണ്ഡലങ്ങളിൽ മാത്രം മത്സരിക്കുന്നത് അല്ല ഞങ്ങളുടെ രീതിയെന്നും കെകെ ശൈലജ പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

വിശ്വസിക്കാനാകാതെ മുഖ്യമന്ത്രി! സിനിമാ തിയേറ്ററിലെ മീറ്റിംഗിനൊടുവിൽ മൂക്കുംകുത്തി വീണ തിരുക്കൊച്ചി സർക്കാർ
തളിപ്പറമ്പിലെ വിസ്മയങ്ങൾ അവസാനിക്കുന്നില്ല, യുഡ‍ിഎഫിനെ ഞെട്ടിച്ച് വിമതൻ; കെപിസിസി അംഗം മത്സരിക്കും