ഡീൽ ആരോപണം കടുപ്പിച്ച് പ്രിയങ്ക ഗാന്ധിയും; 'മുഖ്യമന്ത്രിക്ക് ബിജെപിയുമായി ധാരണ, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ജനങ്ങളുടെ കൂടെ നിൽക്കുന്നില്ല'

Published : Apr 06, 2026, 07:57 PM IST
priyanka gandhi

Synopsis

തവനൂര്‍, ഏറനാട്, തിരുവമ്പാടി മണ്ഡലങ്ങളിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്കായി വോട്ടഭ്യര്‍ത്ഥിച്ച് പ്രിയങ്ക ഗാന്ധി എംപിയുടെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷൻ. മൂന്നിടങ്ങളിൽ നടന്ന തെരഞ്ഞെടുപ്പ് കണ്‍വെൻഷനിൽ എൽഡിഎഫും ബിജെപിയും തമ്മിലുള്ള ഡീൽ ആരോപണം പ്രിയങ്ക ഗാന്ധി ഉന്നയിച്ചു.

കോഴിക്കോട്: തവനൂര്‍, ഏറനാട്, തിരുവമ്പാടി മണ്ഡലങ്ങളിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്കായി വോട്ടഭ്യര്‍ത്ഥിച്ച് പ്രിയങ്ക ഗാന്ധി എംപിയുടെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷൻ. മൂന്നിടങ്ങളിൽ നടന്ന തെരഞ്ഞെടുപ്പ് കണ്‍വെൻഷനിൽ എൽഡിഎഫും ബിജെപിയും തമ്മിലുള്ള ഡീൽ ആരോപണം പ്രിയങ്ക ഗാന്ധി ഉന്നയിച്ചു. മുഖ്യമന്ത്രി ബിജെപിയുമായി ധാരണയുണ്ടാക്കിയെന്നും ആരോപണങ്ങളിൽ നിന്ന് രക്ഷപ്പെടാൻ കേന്ദ്രവുമായി കൂടിക്കാഴ്ച നടത്തുകയാണെന്നും പ്രിയങ്ക ഗാന്ധി ആരോപിച്ചു.കേരളത്തിലെ കുട്ടികൾക്ക് പോലും മുഖ്യമന്ത്രി അഴിമതിക്കാരനാണെന്നറിയാം. മുഖ്യമന്ത്രി ബിജെപിയുമായി ധാരണ ഉണ്ടാക്കിയിരിക്കുകയാണ്. അഴിമതിയുള്ള പാർട്ടിയാണ് ബിജെപിയും സിപിഎമ്മുമെന്നും പ്രിയങ്ക ഗാന്ധി ആരോപിച്ചു. തിരുവമ്പാടി മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി സി.കെ കാസിമിന്‍റെ പ്രചാര പരിപാടിയിൽ സംസാരിക്കുകയായിരുന്നു പ്രിയങ്ക ഗാന്ധി.

എംപിയെന്ന നിലയിൽ നന്നായി പ്രവർത്തിക്കാൻ സർക്കാർ അനുവദിക്കുന്നില്ലെന്നും തിരുവമ്പാടിയിൽ ഏറ്റവും വലിയ പ്രശ്നം വന്യമൃഗശല്ല്യമാണെന്നും ഓരോ വർഷവും മനുഷ്യർ വന്യമൃഗങ്ങളാൽ കൊല്ലപ്പെടുകയാണെന്നും പ്രിയങ്ക ഗാന്ധി തിരുവമ്പാടിയിലെ കണ്‍വെൻഷനിൽ പറഞ്ഞു. സങ്കീർണ്ണമായ ഈ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സർക്കാർ തയ്യാറാവുന്നില്ല. ഈ വിഷയത്തിൽ പെട്ടന്നുള്ള പരിഹാരം സാധ്യമല്ല. പ്രശ്ന പരിഹാരത്തിന് എല്ലാ വകുപ്പുകളുടെയും ആശയവിനിമയം വേണം. സർക്കാർ സഹകരിക്കാതെ ഈ പ്രശ്നത്തിന് പരിഹാരം കാണാനാവില്ല. ഇവിടെ പ്രശ്നം വഷളായി കൊണ്ടിരിക്കുകയാണ്. സംസ്ഥാന സർക്കാരിന്റെ പ്രവർത്തിയിൽ അഴിമതിയുടെ നിഴലുണ്ട്. കരാറുകൾ എങ്ങനെ കൊടുക്കുന്നു എന്നറിയാം.

 

തവനൂരിലെ യുഡിഎഫ് സ്ഥാനാർഥി വിഎസ് ജോയിക്ക് വേണ്ടിയുള്ള കണ്‍വെൻഷനിലും പ്രിയങ്ക ഗാന്ധി പങ്കെടുത്തു. കേരളത്തിൽ ജനങ്ങൾക്ക് ഒരുപാട് പ്രശ്നങ്ങൾ അനുഭവിക്കേണ്ടി വന്നുവെന്നും എടപ്പാളിൽ നടന്ന കണ്‍വെൻഷനിൽ പ്രിയങ്ക ഗാന്ധി പറ‍ഞ്ഞു. പ്രശ്നങ്ങളിൽ കൂടെ നിൽക്കാത്ത എംഎൽഎ ആണ് തവനൂരിൽ ഉണ്ടായിരുന്നത്. ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സംസ്ഥാന സർക്കാരുമായി ബന്ധപ്പെട്ടോൾ എല്ലാം തനിക്ക് ഉണ്ടായത് നിരാശയെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. വിദ്യാഭ്യാസം ഉണ്ടായിട്ടും കേരളത്തിൽ ജോലി ഇല്ലാത്തതിനാൽ മറ്റു സാധ്യതകൾ തേടേണ്ടി വരുകയാണ്. കേന്ദ്രം ഭരിക്കുന്നവരും, സംസ്ഥാനം ഭരിക്കുന്നവരും ജനങ്ങളുടെ കൂടെ നിൽക്കുന്നില്ല. ഇരു സർക്കാരുകളും പ്രശ്നങ്ങളോട് മുഖം തിരിച്ച് നിൽക്കുകയാണ്. പലസ്തീനിൽ ആയിരക്കണക്കിന് കുട്ടികൾ കൊല്ലപ്പെട്ടപ്പോൾ പ്രധാനമന്ത്രി ഒന്നും മിണ്ടിയില്ല.

അമേരിക്കയുമായി ഇടപാട് നടത്തി നമ്മുടെ നാട്ടിലെ കർഷകരെ പ്രതിസന്ധിയിലാക്കുന്ന പ്രധാനമന്ത്രിയാണ് നമുക്കുള്ളത്. എപ്സ്റ്റീൻ ഫയൽസ് പോലുള്ള ആരോപണങ്ങളിൽ നിന്ന് രക്ഷപ്പെടാൻ പ്രധാനമന്ത്രി പലതും ചെയ്യുകയാണ്. മുഖ്യമന്ത്രി ആരോപണങ്ങളിൽ നിന്ന് രക്ഷപ്പെടാൻ കേന്ദ്രവുമായി കൂടിക്കാഴ്ച നടത്തുകയാണ്. വിട്ടുവീഴ്ചയുടെ രാഷ്ട്രീയമാണ് നില നിൽക്കുന്നത്. ശബരിമലയിൽ വലിയ മോഷണം ഉണ്ടായി. ഇതിൽ പ്രധാനമന്ത്രിയുടെ ഭാഗത്ത് നിന്ന് ഒരു നടപടിയും ഉണ്ടായില്ല

ശബരിമല സ്വർണ കൊള്ളയെ കുറിച്ച് മോദി മിണ്ടുന്നില്ല. മോദി അമേരിക്കക്ക് മുന്നിൽ കീഴ്പ്പെട്ടു നിൽക്കുമ്പോള്‍ മുഖ്യമന്ത്രി മോദിക്കു മുന്നിൽ വിധേയനായി നിൽക്കുകയാണ്. മുഖ്യമന്ത്രി ബിജെപി യുമായി രഹസ്യ ധാരണ ഉണ്ടാക്കിയിരിക്കുന്നു.അഴിമതി മറച്ചുവെക്കാനാണ് ഇത്. ബിജെപി - എൽഡിഎഫ് ഡീൽ ഉണ്ടാക്കിയെന്ന് പ്രിയങ്ക. വിഎസ് ജോയ് തന്‍റെ നിയോജക മണ്ഡലത്തിൽ നിന്നുള്ളയാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.ഏറനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പികെ ബഷീറിന്‍റെയും തെരഞ്ഞെടുപ്പ് കണ്‍വെൻഷനിലും പ്രിയങ്ക ഗാന്ധി സംസ്ഥാന സര്‍ക്കാരിനും കേന്ദ്ര സര്‍ക്കാരിനുമെതിരായ ആരോപണങ്ങള്‍ ആവര്‍ത്തിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഐബി റിപ്പോർട്ട് ചൂണ്ടിക്കാട്ടി സുരേഷ് ഗോപി, കേരളത്തിൽ സർപ്രൈസ് റിസൾട്ട് ഉണ്ടാകും; 'പാലാ കൊടുക്കൂ, ഷോൺ എടുക്കട്ടെ, അവൻ്റെ അപ്പൻ പൂഞ്ഞാറും എടുക്കട്ടെ'
കോൺഗ്രസിന്‍റെ വമ്പൻ വാഗ്ദാനത്തെ എതിർത്ത് ആതിര, ഒട്ടും പ്രായോഗികമല്ല; കെഎസ്ആർടിസി ഇപ്പോഴാണ് പച്ച പിടിച്ച് വരുന്നതെന്ന് എൻഡിഎ സ്ഥാനാർത്ഥി