നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാൻ തിരക്കോട് തിരക്ക്, പ്രകടനത്തോടെ എത്തി മന്ത്രിമാരും മുന്നണി നേതാക്കളും, ഇനി ഒരു പ്രവൃത്തി ദിനം മാത്രം ബാക്കി

Published : Mar 21, 2026, 01:56 PM IST
nominations

Synopsis

സംസ്ഥാനത്ത് നാമനിർദേശ പത്രിക സമർപ്പിക്കാൻ തിരക്ക്. സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പിന് നാമനിർദേശ പത്രിക സമർപ്പിക്കാൻ ഒരു പ്രവൃത്തി ദിവസം മാത്രം ബാക്കി നിൽക്കെ പ്രമുഖർ കൂട്ടത്തോടെ എത്തി പത്രിക സമർപ്പിച്ചു. പ്രകടനത്തോടെ എത്തിയാണ് വിവിധ ജില്ലകളിൽ മന്ത്രിമാരും മുന്നണി നേതാക്കളും പത്രിക സമര്‍പ്പിച്ചത്.

തിരുവനന്തപുരം: സംസ്ഥാനത്ത് നാമനിർദേശ പത്രിക സമർപ്പിക്കാൻ തിരക്ക്. സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പിന് നാമനിർദേശ പത്രിക സമർപ്പിക്കാൻ ഒരു പ്രവൃത്തി ദിവസം മാത്രം ബാക്കി നിൽക്കെ പ്രമുഖർ കൂട്ടത്തോടെ എത്തി പത്രിക സമർപ്പിച്ചു. പ്രകടനത്തോടെ എത്തിയാണ് വിവിധ ജില്ലകളിൽ മന്ത്രിമാരും മുന്നണി നേതാക്കളും പത്രിക സമര്‍പ്പിച്ചത്. ഇന്ന് തന്നെ സ്ഥാനാര്‍ത്ഥി പത്രിക സമര്‍പ്പിക്കാനുള്ള തിരക്കിലായിരുന്നു സ്ഥാനാര്‍ത്ഥികള്‍. ഇനി തിങ്കളാഴ്ച കൂടി മാത്രമാണ് പത്രിക നൽകാനാകുക. പത്രിക നൽകാനുള്ള അവസാന തീയതി മാര്‍ച്ച് 23ആണ്.

ബേപ്പൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥി മുഹമ്മദ് റിയാസ്, കളമശേരിയിലെ എൽഡിഎഫ് സ്ഥാനാർഥി മന്ത്രി പി റോഷി അഗസ്റ്റിൻ, കടന്നപ്പള്ളി രാമചന്ദ്രൻ, കെ.കെ. ശൈലജ എന്നിവരും പത്രിക നൽകി. ഹരിപ്പാട്ടെ യു.ഡി.എഫ് സ്ഥാനാർഥി രമേശ് ചെന്നിത്തല യു.ഡി.എഫ് പ്രവർത്തകർക്കൊപ്പം പ്രകടനമായെത്തി ഹരിപ്പാട് താലൂക്ക് ഓഫീസിൽ നാമനിർദേശ പത്രിക സമർപ്പിച്ചു. സണ്ണി ജോസഫും പി.കെ. കുഞ്ഞാലിക്കുട്ടിയും കെ. മുരളീധരനും ഉൾപ്പെടെയുള്ള യുഡിഎഫ് സ്ഥാനാർത്ഥികളും പത്രിക നൽകി. മഞ്ചേശ്വരത്തെ എൻ‍ഡിഎ സ്ഥാനാർഥി കെ. സുരേന്ദ്രൻ, നേമത്തെ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖര്‍ എന്നിവരും പത്രിക നൽകി. അമ്പലപ്പുഴയിൽ യുഡിഎഫ് പിന്തുണയുള്ള ജി. സുധാകരനും പത്രിക നൽകി.

കോഴിക്കോട് ബേപ്പൂർ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വ. പി.എ. മുഹമ്മദ് റിയാസ് തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിൻ്റ് ഡയറക്ടർ അരുൺ ടി.ജെ. ക്ക് മുന്നിലാണ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. മൂന്ന് സെറ്റ് പത്രികകളാണ് നൽകിയത്. റോഡ് ഷോയായി എത്തിയായിരുന്നു മന്ത്രിയുടെ പത്രിക സമർപ്പണം. ആര്‍ജെഡി നേതാവ് എം.വി. ശ്രേയാംസ് കുമാര്‍, സിപിഎം ജില്ല സെക്രട്ടറി എം മെഹബൂബ് , വി കെ സി മമ്മദ് കോയ എന്നിവർ ഒപ്പമുണ്ടായിരുന്നു.

പേരാമ്പ്രയിലെ എൽഡിഎഫ് സ്ഥാനാർത്ഥി ടി.പി. രാമകൃഷ്ണനും പത്രിക നൽകി. സിവിൽ സ്റ്റേഷനിലെ ഓഫീസിലെത്തി ജില്ല ലേബർ ഓഫീസർക്കാണ് പത്രിക നൽകിയത്. കോഴിക്കോട് നോർത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ.ജയന്തും നാമനിർദ്ദേശ പത്രിക നൽകി. സബ് കളക്ടർ ഗൗതം രാജിനാണ് പത്രിക നൽകിയത്. നോർത്തിലെ ബി ജെ പി സ്ഥാനാർത്ഥി നവ്യ ഹരിദാസും പത്രിക സമർപ്പിച്ചു. രാജസ്ഥാൻ ഉപമുഖ്യമന്ത്രി പ്രേം ചന്ദ് ബർവ ക്ക് ഒപ്പമെത്തിയാണ് പത്രിക സമർപ്പണത്തിനെത്തിയത്. നോർത്തിലെ എൽഡിഎഫ് സ്ഥാനാർഥി തോട്ടത്തിൽ രവീന്ദ്രനും ഇന്ന് പത്രിക നൽകി. 

കുന്ദമംഗലത്തെ സിപിഎം സ്വതന്ത്ര്യൻ പി.ടി.എ റഹീം, തിരുമ്പാടിയിലെ എൽഡിഎഫ് സ്ഥാനാർഥി ലിൻ്റോ ജോസഫ്, ബാലുശേരിയിലെ എൽ ഡി എഫ് സ്ഥാനാർത്ഥി കെ.എം. സച്ചിൻ ദേവ് തുടങ്ങിയവരും പത്രിക നൽകി. ബാലുശേരിയിലെ യുഡിഎഫ് സ്ഥാനാർത്ഥി വി.ടി. സൂരജും പത്രിക സമർപ്പിച്ചു. സൗത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി അഹമ്മദ് ദേവർ കോവിലും ജില്ല വ്യവസായ ഓഫീസർക്ക് പത്രിക നൽകി. കൊടുവള്ളി എൻ ഡി എ സ്ഥാനാർത്ഥി ഗിരി പാമ്പനാൽ പേരാമ്പ്രയിലെ എൻഡിഎ സ്ഥാനാർത്ഥി എം.മോഹനൻ തിരുവമ്പാടിയിലെ എൻഡിഎ സ്ഥാനാർത്ഥി സണ്ണി തോമസ്, ബാലുശേരിയിലെ എൻഡിഎ സ്ഥാനാർത്ഥി സി.പി. സതീഷ് എന്നിവരും പത്രിക നൽകി.

തൃശ്ശൂർ ജില്ലയിലെ ബിജെപി സ്ഥാനാർത്ഥികളായ പത്മജ വേണുഗോപാൽ (തൃശൂർ), സി.സി മുകുന്ദൻ (നാട്ടിക ), കെ കെ അനീഷ് കുമാർ ( മണലൂർ), കെ ബാലകൃഷ്ണൻ (ചേലക്കര), എന്നിവർ നാമ നിർദ്ദേശ പത്രിക സമർപ്പിച്ചു

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഇരിക്കൂര്‍, ഇളകാത്ത കോണ്‍ഗ്രസ് കോട്ട; ഇത്തവണ ജനവിധിയെ ഇക്കാര്യങ്ങള്‍ സ്വാധീനിക്കും
കോൺഗ്രസ് വിട്ട രണ്ട് നേതാക്കൾ ബിജെപിയുടെ സ്ഥാനാർഥികൾ, ബിജെപി മൂന്നാം പട്ടികയും എത്തി; തിരുവനന്തപുരത്ത് കരമന ജയൻ തന്നെ