സര്‍വ്വകലാശാല നിയമഭേദഗതി ബില്‍ നിയമസഭ പാസാക്കി,പാവകളെ വിസിമാരാക്കാൻ ശ്രമമെന്ന് പ്രതിപക്ഷം

Published : Sep 01, 2022, 01:27 PM ISTUpdated : Sep 01, 2022, 01:31 PM IST
സര്‍വ്വകലാശാല നിയമഭേദഗതി ബില്‍ നിയമസഭ പാസാക്കി,പാവകളെ വിസിമാരാക്കാൻ ശ്രമമെന്ന് പ്രതിപക്ഷം

Synopsis

അപമാനകരമാണ് ഈ നിയമ നിർമാണമെന്നും ആക്ഷേപം..ബിൽ പാസാക്കുന്ന സമയം ബഹിഷ്ക്കരിച്ച് പ്രതിപക്ഷം

തിരുവനന്തപുരം: വിവാദമായ സര്‍വ്വകലാശാല നിയമഭേദഗതി ബില്‍ നിയമസഭ പാസാക്കി, വ്യത്യസ്ത വാദഗതികളുമായി ഭരണപക്ഷവും പ്രതിപക്ഷവും നിയമസഭയിൽ പോരടിച്ചു  വിസി നിയമന പാനലിൽ അഞ്ചംഗങ്ങൾ വരുന്നതോടെ സർവകലാശാലകളിലെ ആർഎസ്എസ് ഇടപെടലുകൾ തടയാൻ കഴിയുമെന്ന് ഭരണ പക്ഷ നിരയിൽ നിന്ന്  കെടി ജലീൽ അഭിപ്രായപ്പെട്ടപ്പോൾ ആർഎസ്എസിന്റെ കാവി വത്കരണം  പോലെ തന്നെ  സർവകലാശാലകളുടെ  കമ്മ്യൂണിസ്റ്റ് വത്കരണവും അപകടമെന്ന് പ്രതിപക്ഷം തിരിച്ചടിച്ചു. ധിക്കാര പരവും അധാർമികവുമാണ് സർക്കാരിന്റെ നിലപാടെന്നും സർക്കാരിന്റെ താൽപര്യത്തിന് വിരുദ്ധമായ നിയമങ്ങൾ അപ്പാടെ മാറ്റാനാണ് ശ്രമമെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. സെർച്ച് കമ്മിറ്റി അംഗങ്ങൾ സർവകലാശാലയുമായി ബന്ധമുള്ളയാൾ  പാടില്ലെന്ന് യുജിസി ചട്ടം പറയുന്നുണ്ട്. അത് കൊണ്ട്   നിയമ ഭേദഗതി കോടതിയിൽ നിലനിൽക്കില്ല. ചാൻസിലർ സ്ഥാനത്ത് നിന്ന് ഗവർണറെ മാറ്റാത്തത് ,സർക്കാരിനും ഗവർണർക്കുമിടയിൽ ഇടനില ഉള്ളതുകൊണ്ടാണെന്നും പ്രിയാ വർഗീസിന്റെ നിയമനം ഇഷ്ടക്കാരെ നിയമിക്കുന്നതിന് തെളിവാണെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.

ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ സെർച്ച് കമ്മറ്റിയിൽ ഉണ്ടാകില്ലല്ലെന്ന് മന്ത്രി ബിന്ദു വ്യക്തമാക്കി.ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ നിർദേശിക്കുന്നയാളെ അംഗമാക്കും.: പാവകളെ വിസി മാരാക്കാൻ ശ്രമമെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.ഓട്ടോണമിയെ അട്ടിമറിക്കും,അപമാനകരമാണ് ഈ നിയമ നിർമാണം . ബിൽ പാസാക്കുന്ന സമയം ബഹിഷ്ക്കരിക്കുന്നുവെന്ന്  പ്രതിപക്ഷ നേതാവ് പറഞ്ഞു.ബില്‍ സഭ പാസാക്കിയെങ്കിലും ഗവര്‍ണര്‍ ഒപ്പിടുമോയെന്നതില്‍ ആശങ്ക തുടരുന്നു.

PREV
Read more Articles on
click me!

Recommended Stories

താൻ വല്ലാത്തൊരു സമാധാനക്കേടിലാണ്, അതുകൊണ്ട് പെൺകുട്ടിയെ വിധി വന്നശേഷം വിളിച്ചിട്ടില്ലെന്ന് നടൻ ലാൽ; 'അറിയാവുന്ന പുതിയ കാര്യങ്ങൾ കൂടി ഉണ്ടെങ്കിൽ പറയും'
ദിലീപിനെ കുറ്റവിമുക്തനാക്കിയ കോടതി വിധിയിൽ ആദ്യ പ്രതികരണവുമായി മുകേഷ് എംഎൽഎ; 'ഒരു നിരപരാധിയും ശിക്ഷിക്കപ്പെടാൻ പാടില്ല'