കരുവന്നൂർ പ്രതിസന്ധി പരിഹരിക്കാൻ 50 കോടി എത്തിക്കാൻ നീക്കം,കേരള ബാങ്ക് 50 കോടി അഡ്വാൻസ് ചെയ്യും,തീരുമാനം നാളെ

Published : Sep 29, 2023, 11:31 AM ISTUpdated : Sep 29, 2023, 12:07 PM IST
കരുവന്നൂർ പ്രതിസന്ധി പരിഹരിക്കാൻ 50 കോടി എത്തിക്കാൻ നീക്കം,കേരള ബാങ്ക് 50 കോടി അഡ്വാൻസ് ചെയ്യും,തീരുമാനം നാളെ

Synopsis

മൂന്നു ദിവസത്തിനുള്ളിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാനാണ് നീക്കം.കേരള ബാങ്ക് മുടക്കുന്ന തുക പിന്നീട് കൺസോര്‍ഷ്യത്തിൽ നിന്ന് സമാഹരിക്കും.

തൃശ്ശൂര്‍:കരുവന്നൂർ പ്രതിസന്ധി പരിഹരിക്കാൻ 50 കോടി എത്തിക്കാൻ നീക്കം.മുഖ്യമന്ത്രിയുമായി ,എം.കെ കണ്ണൻ രാവിലെ തൃശ്ശൂര്‍ രാമനിലയത്തില്‍ നടത്തിയ കൂടിക്കാഴ്ചയില്‍  ഇക്കാര്യം  ചർച്ച ചെയ്തതായി സൂചനയുണ്ട്.കരുവന്നൂരേക്ക് കേരള ബാങ്ക് 50 കോടി അഡ്വാൻസ് ചെയ്യും.മൂന്നു ദിവസത്തിനുള്ളിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാനാണ് നീക്കം.കരുവന്നൂരില്‍ തിരിച്ചടി ഭയന്നാണ് നീക്കം.കേരളാ ബാങ്ക് മുടക്കുന്ന തുക പിന്നീട് കൺസോര്‍ഷ്യത്തിൽ നിന്ന് സമാഹരിക്കും.നാളെ 11 ന് കേരളാ ബാങ്കിൻ്റെ ബോർഡ് യോഗം ചേരും.അതിന് ശേഷം അന്തിമ തീരുമാനം ഉണ്ടാകും.

 

കരുവന്നൂർ സഹകരണ ബാങ്കിനെ പുനരുജ്ജീവിപ്പിക്കാൻ നടപടികളിലേക്കിറങ്ങാൻ സി.പി.എം തീരുമാനിച്ചു. ഇതിനായി നിക്ഷേപം സ്വീകരിക്കുന്നതിന് സി.പി.എം നേതാക്കൾ തന്നെ രംഗത്തിറങ്ങും. പണം നഷ്ടപ്പെട്ട നിക്ഷേപകരെ ജില്ലാ-സംസ്ഥാന നേതാക്കൾ നേരിൽ കണ്ട് പണം മടക്കി നൽകുമെന്ന് ഉറപ്പു നൽകും. കരുവന്നൂർ ബാങ്ക് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ പാർട്ടിയുടെ റിപ്പോർട്ടിങ്ങിലാണ് ഇക്കാര്യങ്ങൾ വിശദീകരിച്ചത്. 50 ശതമാനം തുക നിക്ഷേപകർക്ക് അടിയന്തരമായി വിതരണം ചെയ്യാനാണ് ആലോചന. ഇതിനായുള്ള പണം കണ്ടെത്താനുള്ള ശ്രമത്തിനാണ് നേതാക്കൾ തന്നെ രംഗത്തിറങ്ങുന്നത്. റവന്യൂ റിക്കവറി നടപടികൾ വേഗത്തിലാക്കിയും നിക്ഷേപം സ്വീകരിച്ചും പണം സ്വരൂപിക്കാണ് ലക്ഷ്യം.  വിവാദങ്ങൾക്കിടയിലും 110 കോടിയുടെ സ്ഥിരനിക്ഷേപം പുതുക്കാനായത് ആശ്വാസകരമെന്നാണ്  പാർട്ടി വിലയിരുത്തൽ. 

 കരുവന്നൂരിലെ പിഴവ് ഗുരുതരമാണെന്നും പാർട്ടിയെ കടുത്ത പ്രതിസന്ധിയിലാക്കിയെന്നും വലയിരുത്തി. കരകയറാൻ തീവ്രശ്രമം എല്ലാവരുടെയും ഭാഗത്ത് നിന്നും ഉണ്ടാവണമെന്നും യോഗത്തിൽ നിർദേശിച്ചു.  രണ്ട് റിപ്പോർട്ടിങ്ങുകളായിരുന്നു ഇന്നലെ നടത്തിയത്

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ക്രിസ്മസ് ആഘോത്തിന് പള്ളിയിൽ പോയി, തിരിച്ചെത്തിയ വീട്ടുകാർ കണ്ടത് തകർന്ന വാതിൽ; നഷ്ടപ്പെട്ടത് 60 പവൻ
എട്ട് മാസം ഗർഭിണിയായ യുവതിയെ ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളിച്ച സംഭവം; പങ്കാളി അറസ്റ്റിൽ