
തിരുവനന്തപുരം : ബെവ്കോ വഴി വിൽക്കുന്ന മദ്യകുപ്പികളിൽ ഏപ്രിൽ 1 മുതൽ പ്രത്യേക ഹോളോ ഗ്രാം പതിക്കും. വ്യാജനെ തടയാനും കൃത്യമായി കണക്കുകള്‍ സൂക്ഷിക്കുന്നതിനുമാണ് ബെവ്കോയുടെ തന്നെ ഹോളോ ഗ്രാം പതിക്കുന്നത്. മദ്യ വിതരണ കമ്പനികൾ തന്നെ ഹോളോ ഗ്രാം പതിച്ച് വെയർ ഹൗസിലെത്തിക്കും.
മദ്യ കുപ്പികള്‍ വെയ്ർ ഹൗസിലെത്തിച്ച ശേഷമാണ് കുപ്പിയുടെ അടപ്പിന് മുകളിൽ സ്റ്റിക്കർ ഒട്ടിക്കുന്നത്. വ്യാജനെ തടയാനും അനധികൃത വിൽപ്പന തടയുന്നതിനുമൊക്കയാണ് ബെവ്ക്കോയുടെ മുദ്രപതിക്കുന്നത്. ഇപ്പോള്‍ ഒട്ടിക്കുന്ന ഹോളോഗ്രാം മാതൃകയിലുള്ള സ്റ്റിക്കർ കൊണ്ട് കാര്യമായ ഉപയോഗമില്ല. വ്യാജൻമാരും ഇതേ രീതിയിൽ ഹോളോ ഗ്രാം ഉണ്ടാക്കുന്നുണ്ട്. പുതിയ ഹോളോ ഗ്രാം മുദ്ര സ്കാൻ ചെയ്താൽ മദ്യ വിതരണക്കാരുടെ വിവരം, വെയർഹൗസിന്റെ വിശദാംശങ്ങൾ എന്നിവ ഉള്‍പ്പെടെ അറിയാം. അനധകൃതമായി ബെവ്കോയിൽ നിന്നുള്ള വിൽപ്പന പിടികൂടിയാൽ സ്കാൻ ചെയ്തൽ മുഴുവൻ വിവരങ്ങളും ലഭിക്കും. മാത്രമല്ല ഹോളോ ഗ്രാം പൊട്ടിച്ചാൽ അടപ്പും തുറക്കും.
പൊട്ടിച്ച് ഉപയോഗിച്ച് വീണ്ടും ഹോളോഗ്രാം ഒപ്പിച്ചുവയ്ക്കാനും കഴിയില്ല. മദ്യവിതരണത്തിന്റെ കൃത്യമായ കണക്കുകള്‍ സൂക്ഷിക്കാൻ പുതിയ ഹോളോ ഗ്രാം വഴി കഴിയുമെന്ന് ബെവ്ക്കോ എംഡി പറഞ്ഞു. വെയർഹൗസുകളിലും ഔട്ട് ലെറ്റുകളിലും പൊട്ടിപോകുന്ന മദ്യകുപ്പികളുടെ എണ്ണം ഉള്‍പ്പെടെ തിട്ടപ്പെടുത്താൻ പുതിയ സംവിദാനത്തിലൂടെ കഴിയും. സി-ഡിറ്റ് പ്രിൻറ് ചെയ്യുന്ന നിലവിലെ ഹോളോ ഗ്രാം സിറ്റിക്കറുകള്‍ 300 തൊഴിലാളികളെ കൊണ്ടാണ് ഒട്ടിക്കുന്നത്. പുതിയ സംവിധാനത്തിൽ തൊഴിലാളികളുടെ ആവശ്യമില്ല. മദ്യകമ്പനികള്‍ ഫാക്ടറികളിൽ സ്ഥാപിക്കുന്ന മെഷീൻ ഉപയോഗിച്ചാണ് ഹോളോ ഗ്രാം കുപ്പികളിൽ പതിപ്പിക്കുന്നത്. ഈ മെഷീൻ സ്ഥാപിക്കമെങ്കിൽ മദ്യ വില വർദ്ധിപ്പിക്കണമെന്നായിരുന്ന മദ്യ വിതരണ കമ്പനികളുടെ ആവശ്യം. ഹോളോ ഗ്രാം പതിക്കുന്നത് മെഷീനിലേക്ക് മാറുമ്പോള്‍ ഈ ജോലി ചെയ്തിരുന്ന തൊഴിലാളിളികളെ ഔട്ട് ലെറ്റുകളിലേക്ക് പുനർവിന്യസിപ്പിക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam