Published : Jun 01, 2024, 08:46 AM ISTUpdated : Jun 01, 2024, 05:34 PM IST

Malayalam News live : ഇന്ത്യ സഖ്യം അധികാരത്തില്‍ വരുമെന്ന് രാഹുല്‍ ഗാന്ധി

Summary

ഇന്ത്യ സഖ്യം അധികാരത്തില്‍ വരുമെന്ന് രാഹുല്‍ഗാന്ധി. കടുത്ത ചൂടിലും ജനാധിപത്യത്തെയും ഭരണഘടനയേയും സംരക്ഷിക്കാൻ എല്ലാവരും വോട്ട് ചെയ്യുന്നത് അഭിമാനകരമാണ്.  രാജ്യത്ത് ജൂണ്‍ 4 ന് പുതിയ ഉദയമെന്നും രാഹുല്‍ കൂട്ടിച്ചേർത്തു

Malayalam News live : ഇന്ത്യ സഖ്യം അധികാരത്തില്‍ വരുമെന്ന് രാഹുല്‍ ഗാന്ധി

05:33 PM (IST) Jun 01

ഇന്ത്യ സഖ്യം സർക്കാരുണ്ടാക്കാൻ പോകുന്നുവെന്ന് കെജരിവാൾ

ഇന്ത്യ സഖ്യം സർക്കാരുണ്ടാക്കാൻ പോകുന്നുവെന്ന് കെജരിവാൾ. 295 ലധികം സീറ്റുകൾ കിട്ടും .എൻഡിഎ 235 സീറ്റിലേക്ക് ചുരുങ്ങുമെന്നും കെജരിവാൾ

05:33 PM (IST) Jun 01

ഇന്ത്യ മുന്നണി 295 സീറ്റുകൾ നേടി വിജയിക്കും

ഇന്ത്യ മുന്നണി 295 സീറ്റുകൾ നേടി വിജയിക്കുമെന്ന് മല്ലികാര്‍ജുൻ ഖര്‍ഗെ. ഇത്‌ ജനങ്ങളുടെ സർവ്വേ. വോട്ടെണ്ണൽ കഴിയാതെ പ്രവർത്തകർ വോട്ടെണ്ണൽ കഴിയാതെ പുറത്ത് വരരുതെന്നും ഖര്‍ഗെ പറഞ്ഞു.

04:35 PM (IST) Jun 01

സ്വകാര്യ ബസ് മരത്തിലിടിച്ചു; 21 പേര്‍ക്ക് പരിക്ക്

കോഴിക്കോട്: ചാത്തമംഗലത്ത് സ്വകാര്യ ബസ് മരത്തിലിടിച്ച് അപകടം. ബസിലുണ്ടായിരുന്ന യാത്രക്കാർക്ക് പരിക്കേറ്റു. 21 പേരെ മുക്കത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. മുക്കത്ത് നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ബസാണ് വൈകിട്ട് 3.30 ഓടെ അപകടത്തിൽ പെട്ടത്. 

08:49 AM (IST) Jun 01

റഫയിലെ കൂട്ടുക്കുരുതിക്കെതിരെ ദില്ലിയിൽ ഇന്ന് പ്രതിഷേധം

റഫയിലെ കൂട്ടുക്കുരുതിക്കെതിരെ ദില്ലിയിൽ ഇന്ന് പ്രതിഷേധം.ഓൾ ഇന്ത്യ പീസ് ആന്റ് സോളിഡാരിറ്റി ഓർഗനൈസേഷനാണ് പരിപാടി സംഘടിപ്പിക്കുന്നത്. രാവിലെ പത്തരയ്ക്ക് ജന്തർമന്തറിലാണ് പരിപാടി. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ദേശീയ സെക്രട്ടറി ഡി.രാജ എന്നിവർ പങ്കെടുക്കും. പരിപാടിക്ക് ദില്ലി പൊലീസ് അനുമതി നിഷേധിച്ചിരുന്നു.ക്രമസമാധാനവിഷയം ചൂണ്ടിക്കാട്ടിയാണ് അനുമതി നിഷേധിച്ചത് പരിപാടിയുമായി മുന്നോട്ട് പോകുമെന്ന് സംഘാടകർ

08:48 AM (IST) Jun 01

യുദ്ധം അവസാനിപ്പിക്കാൻ പുതിയ ഫോർമുലയുമായി ഇസ്രയേൽ

ഗാസയിലെ യുദ്ധം അവസാനിപ്പിക്കാന്‍ ഇസ്രയേല്‍ പുതിയ ഫോര്‍മുല മുന്നോട്ടു വച്ചതായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. മൂന്നുഘട്ടങ്ങളിലായുള്ള പുതിയ നിര്‍ദേശങ്ങള്‍ ഖത്തര്‍ വഴി ഹമാസിന് ഇസ്രയേല്‍ കൈമാറിയെന്നാണ് ബൈഡന്‍ ഇന്ന് വൈറ്റ് ഹൗസില്‍ നടത്തിയ പ്രസംഗത്തില്‍ പറഞ്ഞത്. യുദ്ധം അവസാനിപ്പിക്കാനുള്ള ഈ അവസരം നഷ്ടപ്പെടുത്തരുതെന്നും ബൈഡന്‍ ഇരുവിഭാഗത്തോടും ആവശ്യപ്പെട്ടു.

08:48 AM (IST) Jun 01

ലോക്സഭ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടം, മോദിയുടെ വാരണസിയടക്കം ഇന്ന് 57 മണ്ഡലങ്ങളിൽ വോട്ടെടുപ്പ്

ലോക്സഭയിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടം ഇന്ന്. ഏഴ് സംസ്ഥാനങ്ങളിലും ചണ്ഡീഗഡിലുമായി 57 മണ്ഡലങ്ങളിൽ വോട്ടെടുപ്പ് നടക്കും.പ്രധാനമന്ത്രി നരേന്ദ്രമോദി മത്സരിക്കുന്ന വാരാണാസി അടക്കം ഉത്തർപ്രദേശിലെ 13 മണ്ഡലങ്ങളിലും ബംഗാളിലെ 9 മണ്ഡലങ്ങളിലും ബീഹാറിലെ എട്ടിടത്തും ഇന്ന് വോട്ടെടുപ്പ് നടക്കും.പഞ്ചാബിലെയും ഹിമാചൽപ്രദേശിലെയും എല്ലാ മണ്ഡലങ്ങളിലും ഇന്നാണ് തെരഞ്ഞെടുപ്പ്. മനീഷ് തിവാരി, കങ്കണ റണാവത്ത്, രവിശങ്കർ പ്രസാദ്, അഭിഷേക് ബാനർജി എന്നീ പ്രമുഖർ ഈ ഘട്ടത്തിലാണ് ജനവിധി തേടുന്നത്.

08:47 AM (IST) Jun 01

വാണിജ്യ ആവശ്യങ്ങൾക്കുളള എൽപിജി ഗ്യാസ് സിലിണ്ടറിന് മാത്രം വില കുറച്ചു

വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു. സിലിണ്ടറിന് 70.50 രൂപയാണ് കുറച്ചത്. 1685.50 രൂപയാണ് കൊച്ചിയിലെ പുതിയ നിരക്ക്. നേരത്തെ 1756 രൂപയായിരുന്നു ഒരു സിലിണ്ടറിന് നൽകേണ്ട വില. ഗാർഹികാവശ്യങ്ങൾക്കുളള സിലിണ്ടറിന്റെ വില നിലവിൽ കുറച്ചിട്ടില്ല.  

08:47 AM (IST) Jun 01

യൂട്യൂബർ സഞ്ജു ടെക്കിക്കെതിരെ ഹൈക്കോടതിയിൽ ഇന്ന് റിപ്പോർട്ട്‌ നൽകും

കാറിനുള്ളിൽ സജ്ജീകരിച്ച സ്വിമ്മിംഗ് പൂളിൽ കുളിച്ചുള്ള യാത്രയിൽ യൂട്യൂബർ സഞ്ജു ടെക്കിക്കെതിരെ ഇന്ന് ഹൈക്കോടതിയിൽ ആർടിഒ റിപ്പോർട്ട്‌ നൽകും. നിലവിൽ സഞ്ജുവിനെതിരെ സ്വീകരിച്ച നടപടികൾ പോരെന്നും സഞ്ജുവിന്റെ പ്രവർത്തികളെ കുറിച്ച് വിശദമായ റിപ്പോർട്ട്‌ നൽകണമെന്നും ആർടിഒക്ക് ഹൈക്കോടതി ഇന്നലെ നിർദ്ദേശം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് വിശദമായ റിപ്പോർട്ട് നൽകുന്നത്. ആർടിഒ ശിക്ഷാ നടപടികളെ പരിഹസിച്ച് ഇന്നലെ സഞ്ജു യൂട്യൂബിൽ വീഡിയോ പോസ്റ്റ്‌ ചെയ്തിരുന്നു. പിന്നാലെ നടപടികൾ കടുപ്പിക്കാനാണ് എംവിഡി തീരുമാനം. പ്രോസീക്യൂഷൻ നടപടികൾ ഉൾപ്പെടെ സ്വീകരിക്കാനാണ് ആർടിഒ നീക്കം.