നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രണ്ടാം പിണറായി സർക്കാരിന്‍റെ അവസാനത്തേതും ആറാമത്തേയും ബജറ്റ് ആണ് ഇന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ അവതരിപ്പിക്കുക. അൽപ്പസമയത്തിനകം ബജറ്റ് പ്രസംഗം ആരംഭിക്കും. വികസനത്തിനും ക്ഷേമത്തിനും ഒരു പോലെ പ്രാധാന്യം നൽകുന്ന ബജറ്റായിരിക്കും ഇത്തവണത്തേതെന്നാണ് ധനമന്ത്രി കെഎൻ ബാലഗോപാൽ നൽകുന്ന സൂചന. സർക്കാർ ജീവനക്കാർ ശമ്പള പരിഷ്കരണം അടക്കം ആനുകൂല്യങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്. പങ്കാളിത്ത പെൻഷൻ പദ്ധതിക്ക് പകരം അഷ്വേർഡ് പെൻഷൻ സംവിധാനത്തിലേക്ക് മാറുന്ന പ്രഖ്യാപനം ബജറ്റിലുണ്ടാകും. അതിവേഗ പാതയും വിഴിഞ്ഞം അനുബന്ധ വികസന പദ്ധതികളും ബജറ്റ് പരിഗണനയിൽ ഉണ്ടാകുമെന്നാണ് കരുതുന്നത്

08:53 AM (IST) Jan 29
ബജറ്റ് അവതരണത്തിനായി ധനമന്ത്രി കെഎൻ ബാലഗോപാൽ നിയമസഭയിലെത്തി. ബജറ്റ് അവതരണം ഉടൻ ആരംഭിക്കും
08:53 AM (IST) Jan 29
ബജറ്റ് അവതരണത്തിനായി ധനമന്ത്രി കെഎൻ ബാലഗോപാൽ നിയമസഭയിലെത്തി. ബജറ്റ് അവതരണം ഉടൻ ആരംഭിക്കും
08:13 AM (IST) Jan 29
സ്വപ്ന ബജറ്റായിരിക്കില്ല അവതരിപ്പിക്കുകയെന്നും എന്നാൽ, എല്ലാവരും ഇഷ്ടപെടുന്ന ബജറ്റായിരിക്കുമെന്നും ധനമന്ത്രി കെഎൻ ബാലഗോപാൽ. ബജറ്റ് അവതരണത്തിന് മുന്നോടിയായി ഉദ്യോഗസ്ഥരിൽ നിന്ന് രേഖകള്‍ അടങ്ങിയ പെട്ടി കൈപ്പറ്റിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെഎൻ ബാലഗോപാൽ.
07:53 AM (IST) Jan 29
രണ്ടാം പിണറായി സർക്കാരിൻ്റെ അവസാന ബജറ്റിൽ ജനപ്രിയ പ്രഖ്യാപനങ്ങൾക്ക് സാധ്യത. ബജറ്റ് രേഖകളുമായി ഉദ്യോഗസ്ഥർ ധനമന്ത്രി കെഎൻ ബാലഗോപാലിന്‍റെ ഔദ്യോഗിക വസതിയിൽ എത്തി. സര്‍ക്കാര്‍ പ്രസിൽ നിന്നുമാണ് ബജറ്റ് രേഖയുമായി ഉദ്യോഗസ്ഥരെത്തിയത്. തുടര്‍ന്ന് അൽപ്പസമയത്തിനകം മന്ത്രി നിയമസഭയിലേക്ക് പുറപ്പെടും.
ബജറ്റ് രേഖകള്‍ അടങ്ങിയ പെട്ടി ഉദ്യോഗസ്ഥര്‍ ധനമന്ത്രിക്ക് കൈമാറിയപ്പോള്‍
07:43 AM (IST) Jan 29
സർക്കാർ വലിയ സാമ്പത്തിക പ്രതിസന്ധിയിലാണെന്നും അടുത്ത മാസം തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെ ഇത് വെറുമൊരു കാവൽ ബജറ്റായിട്ടേ കാണേണ്ടതുള്ളൂവെന്നും കോണ്‍ഗ്രസ് നേതാവ് കെ.എസ് ശബരീനാഥൻ. പല പദ്ധതികളും പൂര്‍ത്തിയാക്കാൻ കഴിയാതെ പാഴ്വാക്കിയിരിക്കെയാണ് ഇപ്പോള്‍ വീണ്ടുമൊരു ബജറ്റ് വരുന്നത്. ഒരു മാസം കഴിഞ്ഞാൽ നിയമസഭാ തെരഞ്ഞെടുപ്പ് വരും. അതിനാൽ തന്നെ ഒരു കാവൽ ബജറ്റായിട്ടേ ഇതിനെ കാണാനാകു. ബജറ്റിൽ എന്ത് പ്രഖ്യാപിച്ചാലും വരുന്ന സര്‍ക്കാരിയിരിക്കും അതിൽ തീരുമാനമെടുക്കണ്ടത്. വലിയ പ്രതിസന്ധിയിലേക്കാണ് സംസ്ഥാനം പോകുന്നതെന്ന സൂചനയാണ് ഇന്നലത്തെ സാമ്പത്തിക റിപ്പോര്‍ട്ടിലുള്ളത്. ആകെ മൊത്തമുള്ള കടം ആറു ലക്ഷം കോടിയിലേക്ക് എത്തുന്ന ഭയാനകമായ അവസ്ഥയിലേക്കാണ് എത്തിയിരിക്കുന്നത്. വളര്‍ച്ചാ നിരക്കും കുറഞ്ഞു. വികസനത്തിൽ സ്തംഭനാവസ്ഥയാണുള്ളത്. പ്രഖ്യാപനങ്ങള്‍ നടത്തുന്നത് അല്ലാതെ അത് ജനങ്ങളിലേക്ക് എത്തുന്നില്ലെന്നും കെഎസ് ശബരീനാഥൻ പറഞ്ഞു.
07:12 AM (IST) Jan 29
ഇത്തവണ ക്ഷേമ ബജറ്റായിരിക്കുമെന്നാണ് ധനമന്ത്രി കെഎൻ ബാലഗോപാൽ സൂചന നൽകിയത്. അതിനാൽ തന്നെ ക്ഷേമ പെൻഷൻ വര്‍ധനവ് അടക്കമുള്ള വമ്പൻ ജനപ്രിയ പ്രഖ്യാപനങ്ങള്‍ ബജറ്റിലുണ്ടാകുമെന്നാണ് പ്രതീക്ഷ. രാവിലെ ഒമ്പതിന് ബജറ്റ് അവതരണം ആരംഭിക്കും. ധനമന്ത്രി കെഎൻ ബാലഗോപാലിന്‍റെ ആറാമത്തെ ബജറ്റാണിത്.