തീരദേശത്തിന് ആശ്വാസമായി ബജറ്റ്, വൻ പ്രഖ്യാപനങ്ങൾ; മണ്ണെണ്ണ സബ്‌സിഡി ഉയർത്തി, പട്ടയമില്ലാത്തവർക്ക് പട്ടയം നൽകും, മുതലപ്പൊഴി പ്രശ്നത്തിന് പരിഹാരം

Published : Jun 19, 2026, 10:08 AM IST
budget

Synopsis

മുഖ്യമന്ത്രി വി.ഡി. സതീശൻ അവതരിപ്പിച്ച പുതിയ ബജറ്റിൽ മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കുമായി നിരവധി ആശ്വാസ പദ്ധതികൾ പ്രഖ്യാപിച്ചു. മണ്ണെണ്ണ സബ്‌സിഡി വർദ്ധന, പട്ടയ വിതരണം, പ്രത്യേക ഭവന പദ്ധതി, മുതലപ്പൊഴിയിലെ പ്രശ്നപരിഹാരം എന്നിവയാണ് പ്രധാന പ്രഖ്യാപനങ്ങൾ

തിരുവനന്തപുരം: "കടലിന്റെ അവകാശം കടലിന്റെ മക്കൾക്ക്" എന്ന പ്രഖ്യാപനത്തോടെ സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും വലിയ ആശ്വാസം പകരുന്ന പദ്ധതികളുമായി ബജറ്റ്. ധനകാര്യ വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി വി.ഡി. സതീശൻ അവതരിപ്പിച്ച ബജറ്റിൽ മണ്ണെണ്ണ സബ്‌സിഡി വർദ്ധനവ് ഉൾപ്പെടെയുള്ള നിർണായക പ്രഖ്യാപനങ്ങളാണ് തീരദേശത്തിനായി മാറ്റിവെച്ചിരിക്കുന്നത്.

മത്സ്യത്തൊഴിലാളികൾക്ക് വലിയ ആശ്വാസമേകി ബോട്ടുകൾക്കുള്ള മണ്ണെണ്ണ സബ്‌സിഡി ലിറ്ററിന് 75 രൂപയായി ഉയർത്തി. വർഷങ്ങളായി തീരദേശത്ത് താമസിച്ചിട്ടും രേഖകളില്ലാത്ത പ്രശ്നത്തിന് പരിഹാരമായി, പട്ടയമില്ലാത്ത എല്ലാ തീരദേശവാസികൾക്കും പട്ടയം നൽകുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ചു. മത്സ്യത്തൊഴിലാളികളുടെ ജീവിതസാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി അവർക്കായി മാത്രം പ്രത്യേക ഭവന പദ്ധതി നടപ്പിലാക്കും. നിരന്തരം അപകടങ്ങൾ നടക്കുന്ന, നിരവധി മത്സ്യത്തൊഴിലാളികൾ മരിച്ച മുതലപ്പൊഴിയിലെ അശാസ്ത്രീയ നിർമ്മാണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പൂർണ്ണമായും പരിഹരിക്കാൻ ബജറ്റിൽ തുക വകയിരുത്തി. തീരദേശത്തെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനൊപ്പം മത്സ്യത്തൊഴിലാളികളുടെ സുരക്ഷയ്ക്കും ഉപജീവനത്തിനും പൂർണ്ണ പിന്തുണ നൽകുകയാണ് പുതിയ പദ്ധതികളിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

`പ്രിയദർശിനി' പദ്ധതിക്കായി 600 കോടി; സംസ്ഥാന ബജറ്റ് അവതരിപ്പിച്ച് മുഖ്യമന്ത്രി വിഡി സതീശൻ, ആശ ഓണറേറിയം 78 കോടി
കോഴിക്കോട് ലൈറ്റ് മെട്രോ, മലബാറിൽ സ്റ്റേഡിയം, ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ്: മുഖ്യമന്ത്രി വിഡി സതീശൻ്റെ ബജറ്റ് പ്രഖ്യാപനങ്ങൾ