
തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ ആരോഗ്യ മേഖലയിലേക്കും സുപ്രധാന പ്രഖ്യാപനങ്ങൾ. ആരോഗ്യമേഖലയ്ക്ക് പ്രഥമ പരിഗണന നൽകിക്കൊണ്ടുള്ള ബജറ്റാണിതെന്ന് മുഖ്യമന്ത്രി വിഡി സതീശൻ പറഞ്ഞു. 2074 കോടിയാണ് ഇതിനായി വകയിരുത്തിയിട്ടുള്ളത്. തിരുവനന്തപുരത്ത് രണ്ടാം മെഡിക്കൽ കോളജ് നിർമിക്കും. മെഡിക്കൽ കോളേജ് വികസനത്തിനായി 100 കോടി വകയിരുത്തും. കൂടാതെ, ഹരിപ്പാട് പുതിയ മെഡിക്കൽ കോളേജ് കൊണ്ടുവരും. നിയമസഭയിൽ സംസ്ഥാന ബജറ്റ് അവതരണം പുരോഗമിക്കുകയാണ്.
തെരഞ്ഞെടുത്ത മെഡിക്കൽ കോളേജുകൾക്ക് സ്വയംഭരണ പദവി നൽകും. പകർച്ചവ്യാധി പ്രതിരോധം ശക്തിപ്പെടുത്തും. 40 വയസ്സ് കഴിഞ്ഞവർക്ക് വർഷത്തിൽ ഒരിക്കൽ ആരോഗ്യ പരിശോധന ഉറപ്പാക്കും. കാരുണ്യ സുരക്ഷ പദ്ധതിയിലെ കുടിശ്ശിക ഘട്ടം ഘട്ടമായി തീർക്കും. കോസ്റ്റൽ കെയർ യൂണിറ്റുകൾ തുടങ്ങും. ക്യാൻസർ പ്രതിരോധ പദ്ധതി ആരംഭിക്കും. കെഎംഎസ്സിഎല്ലിൻ്റെ മരുന്ന് സംഭരണ രീതി പരിഷ്ക്കരിക്കും. അപൂർവ മരുന്നുകൾ ഉറപ്പാക്കും. ഉയർന്ന ചികിത്സാ ചെലവ് കുറക്കാൻ നടപടിയുണ്ടാകുമെന്നും ബജറ്റിൽ വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam