Published : Jun 19, 2026, 06:15 AM ISTUpdated : Jun 19, 2026, 12:07 PM IST

Kerala Budget 2026 Highlights: ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി, പ്രിയദര്‍ശിനിക്ക് 600 കോടി, ജെൻസികള്‍ക്ക് സ്റ്റാര്‍ട്ട് അപ്; ബജറ്റ് പ്രഖ്യാപനങ്ങള്‍

Summary

സുപ്രധാന പ്രഖ്യാപനങ്ങളുമായി വിഡി സതീശൻ സര്‍ക്കാരിന്‍റെ ആദ്യ ബജറ്റ്. രാവിലെ 9 മണിയോടെയാണ് ബജറ്റ് പ്രഖ്യാപന നടപടികള്‍ ആരംഭിച്ചത്. ഇന്ദിര ഗ്യാരന്‍റിയിലെ വാഗ്ദാനങ്ങള്‍ ബജറ്റിൽ ഉള്‍പ്പെടുത്തിയിരുന്നു. മിഷൻ സമുദ്ര, കേരള നോളജ് വാലി, ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ്, സിദ്ധാര്‍ത്ഥന്‍റെ പേരിലുള്ള ആൻ്റി റാഗിംഗ് സെൽ, മകള്‍ക്കൊപ്പം എന്നിവ ബജറ്റിലെ പ്രധാനപ്പെട്ടവയിൽ ചിലതാണ്. ജെൻസികള്‍ക്ക് സ്റ്റാര്‍ട്ട് അപ്പിനായി ബജറ്റിൽ 50 കോടി വകയിരുത്തിയതായി മുഖ്യമന്ത്രി പറഞ്ഞു. പത്തരയോടെ ബജറ്റ് അവതരണം അവസാനിച്ചു. 

11:41 AM (IST) Jun 19

സ്വകാര്യ ബസുകള്‍ക്ക് ആശ്വാസം

 ബജറ്റിൽ സ്വകാര്യ ബസുകള്‍ക്ക് ആശ്വാസമായി പ്രഖ്യാപനം. സ്വകാര്യ ബസുകള്‍ക്ക് മൂന്ന് മാസത്തെ നികുതിയിൽ 50 ശതമാനം ഇളവ് ലഭിക്കും. 

11:35 AM (IST) Jun 19

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക്

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മെഡിസെപ്പ് പരിഷ്കരിക്കുമെന്ന് ബജറ്റിൽ പ്രഖ്യാപനം. ജീവനക്കാര്‍ക്ക് മുടക്കമില്ലാതെ ഡി എ നൽകും. ലീവ് സറണ്ടറിൽ ഉചിതമായ തീരുമാനമെടുക്കും. അഷ്വേര്‍ഡ് പെൻഷൻ പദ്ധതിയില്ല. പങ്കാളിത്ത പെൻഷനിൽ മാറ്റമുണ്ടാകും. 

11:15 AM (IST) Jun 19

ഇലക്ട്രിക് കാറുകള്‍ക്ക് വില കുറയും

ഇലക്ട്രിക് കാറുകള്‍ക്ക് വില കുറയുമെന്ന് സംസ്ഥാന ബജറ്റിൽ പ്രഖ്യാപനം. 10 ലക്ഷം വരെ വിലയുള്ള വാഹനങ്ങള്‍ക്കുള്ള നികുതി 5 ശതമാനത്തിൽ നിന്ന് 3 ശതമാനമായി കുറച്ചു. അതേ സമയം 10 മുതൽ 15 ലക്ഷം വരെയുള്ള കാറുകളുടെ വിലയിൽ മാറ്റമില്ല. 15 മുതൽ 20 ലക്ഷം വരെയുള്ളവയ്ക്ക് നികുതി 8ശതമാനത്തിൽ നിന്ന് 5 ശതമാനം ആയി കുറച്ചു. 

10:57 AM (IST) Jun 19

മകള്‍ക്കൊപ്പം

കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമത്തോട് സീറോ ടോളറൻസ്. അതിനായി മകള്‍ക്കൊപ്പം പദ്ധതി. 

10:41 AM (IST) Jun 19

വിലങ്ങാടിനായി പാക്കേജ്

ഉരുള്‍പൊട്ടൽ ദുരന്തമുണ്ടായ വിലങ്ങാടിനായി ബജറ്റിൽ പാക്കേജ്. ദുരന്തത്തിൽ തകര്‍ന്ന വിലങ്ങാടിന് പുനര്‍ന നിര്‍മാണത്തിനും പുനരധിവാസത്തിനുമായി 5 കോടി വകയിരുത്തും

 

10:36 AM (IST) Jun 19

സലിം കുമാറിന് സ്മാരകം

അന്തരിച്ച നടൻ സലിംകുമാറിന് എറണാകുളം ജില്ലയിൽ സ്മാരകം ഒരുക്കുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ ബജറ്റിൽ പ്രഖ്യാപിച്ചു.  ഇതിനായി വകയിരുത്തുന്നത് 1 കോടി. ജൂണ്‍ 6നാണ് സലിം കുമാര്‍ അന്തരിച്ചത്. 

10:33 AM (IST) Jun 19

ഫുട്ബോള്‍ സ്റ്റേഡിയം

മലബാറിൽ ഫുട്ബോള്‍ പരിശീലനത്തിന് പുതിയ സ്റ്റേഡിയം തയ്യാറാക്കും. ഇതിനായി വകയിരുത്തുന്നത് 50 കോടിയാണ്. 

10:24 AM (IST) Jun 19

റബറിന്‍റെ താങ്ങുവില കൂട്ടി

റബറിന്‍റെ താങ്ങുവില കൂട്ടി. താങ്ങുവില 250 ആക്കി. നിലവിലെ താങ്ങുവില 200 ആണ്.

10:19 AM (IST) Jun 19

തീരമേഖലയ്ക്ക് കരുതൽ

തീരമേഖലയ്ക്ക് കരുതലാകുന്ന പദ്ധതികളും ബജറ്റിൽ. മത്സ്യത്തൊഴിലാളികള്‍ക്ക് ഭവനപദ്ധതി. മണ്ണെണ്ണ സബ്സിഡി കൂട്ടി. മുതലപ്പൊഴി ഹാര്‍ബറിലെ അശാസ്ത്രീയ നിര്‍മാണം പരിഹരിക്കും, പട്ടയമില്ലാത്ത തീരദേശവാസികള്‍ക്ക് പട്ടയം നൽകും. 

10:14 AM (IST) Jun 19

സിദ്ധാര്‍ത്ഥിന്‍റെ പേരിൽ ആന്റി റാഗിങ്ങ് പദ്ധതി

പൂക്കോട് വെറ്ററിനറി കോളേജിൽ റാഗിങ്ങിനെ തുടര്‍ന്ന് മരിച്ച വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന്‍റെ പേരിൽ റാഗിങ്ങ് തടയാനുള്ള പദ്ധതി. 

10:11 AM (IST) Jun 19

മനുഷ്യ മൃഗ സംഘര്‍ഷം

മനുഷ്യ മൃഗ സംഘര്‍ഷം ലഘൂകരിക്കാൻ ആധുനിക സാങ്കേതിക വിദ്യ സജ്ജമാക്കും. ഇതിനായി 192 കോടി വകയിരുത്തും

09:59 AM (IST) Jun 19

കോഴിക്കോട് കള്‍ച്ചറൽ പാര്‍ക്ക്

കോഴിക്കോട് എംടി വാസുദേവൻ നായരുടെ പേരിൽ കള്‍ച്ചറൽ പാര്‍ക്ക്. 

09:55 AM (IST) Jun 19

ജെൻസികൾക്കായി സ്റ്റാർട്ട് അപ്

 ബജറ്റിൽ ജെൻസികൾക്കായി സ്റ്റാർട്ട് അപ് പദ്ധതി. ഇതിനായി 50 കോടി വകയിരുത്തും

09:54 AM (IST) Jun 19

കര്‍ഷകര്‍ക്ക് കൈത്താങ്ങ്

കര്‍ഷകര്‍ക്ക് കൈത്താങ്ങായി പദ്ധതികള്‍. ഫാം ടൂറിസം പ്രോത്സാഹിപ്പിക്കും. ക്ഷീരവികസനത്തിനായി 102 കോടി വകയിരുത്തും. യുവാക്കളെ കൃഷിയിലേക്ക് ആകർഷിക്കാൻ പദ്ധതി നടപ്പാക്കും. 3 വർഷത്തിനുള്ളിൽ പ്രതിദിന പാല് ഉൽപദാനം 1 കോടി ലിറ്ററാക്കി ഉയർത്തും. 

09:49 AM (IST) Jun 19

രണ്ടാം ഭൂപരിഷ്കരണം

രണ്ടാം ഭൂപരിഷ്കരണത്തിൽ ലാൻഡ് മാനേജ്മെന്‍റ് നയം നടപ്പിലാക്കും. വ്യവസായങ്ങള്‍ക്ക് ഭൂമി ഉറപ്പാക്കും. 

09:47 AM (IST) Jun 19

പ്രിയദർശിനി പദ്ധതിക്കായി 600 കോടി

കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളിൽ സ്ത്രീകള്‍ക്ക് സൌജന്യ യാത്ര ഒരുക്കുന്ന പ്രിയദർശിനി പദ്ധതിക്കായി 600 കോടി വകയിരുത്തും. 

09:46 AM (IST) Jun 19

വയോജന വകുപ്പിൽ കെയര്‍ ഗീവര്‍ പദ്ധതി

വയോജന വകുപ്പിൽ കെയര്‍ ഗീവര്‍ പദ്ധതി നടപ്പിലാക്കും. പദ്ധതിയിൽ രോഗപരിപാലന പരിശീലനം നൽകും. ആറ് മാസത്തെ കാലാവധിയിൽ സർക്കാർ അംഗീകൃത കെയർ ഗിവർ സർട്ടിഫിക്കറ്റ് കോഴ്സ്. 

09:43 AM (IST) Jun 19

റിസര്‍ച്ച് പാര്‍ക്ക്

ഐഐടി റിസര്‍ച്ച് പാര്‍ക്ക് മാതൃകയിൽ റിസര്‍ച്ച് പാര്‍ക്ക്. വകയിരുത്തുന്നത് 60 കോടി

09:41 AM (IST) Jun 19

ജെ സി ഡാനിയേലിന്റെ പേരിൽ ഫിലിം സിറ്റി

ജെ സി ഡാനിയേലിന്റെ പേരിൽ കൊച്ചിയിൽ ഫിലിം സിറ്റി. അതിനായി 100 കോടി വകയിരുത്തും.

09:39 AM (IST) Jun 19

ഉമ്മൻ ചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി

ഉമ്മൻ ചാണ്ടി ഇൻഷുറൻസ്സ് പദ്ധതി നടപ്പാക്കും. ഓരോ കുടുംബത്തിനും 25 ലക്ഷം സൗജന്യ ഇൻഷുറൻസ് പരിരക്ഷ നൽകുന്ന പദ്ധതി. 

09:37 AM (IST) Jun 19

ജോൺസൺ മാസ്റ്ററിന്റെ പേരിൽ തൃശൂരിൽ മ്യൂസിക് അക്കാദമി

ജോൺസൺ മാസ്റ്ററിന്റെ പേരിൽ തൃശൂരിൽ മ്യൂസിക് അക്കാദമി

09:36 AM (IST) Jun 19

ബ്രാൻഡ് കേരളം

സംസ്ഥാനത്തിന്റെ തനത് ഉത്പന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി ബ്രാൻഡ് കേരളം. 

09:36 AM (IST) Jun 19

​ഗ്ളോബൽ ജോബ് വാച്ച് ടവർ

തൊഴിൽ അവസരം ഉണ്ടാക്കാൻ ​ഗ്ളോബൽ ജോബ് വാച്ച് ടവർ. ആദ്യഘട്ടത്തിൽ വകയിരുത്തുന്നത് 2 കോടി. 

09:35 AM (IST) Jun 19

എക്കോണമി കോറിഡോര്‍

3 ജില്ലകള്‍ ചേര്‍ത്ത് തെക്കൻ കേരള എക്കോണമി കോറിഡോര്‍. അതിനായി 50 കോടി വകയിരുത്തും. കോറിഡോറിൽ കൊല്ലം, തിരുവന്നതപുരം, ആലപ്പുഴ ജില്ലകള്‍ 

09:34 AM (IST) Jun 19

കെയർ ഗീവർ സർട്ടിഫിക്കറ്റ് കോഴ്സുകൾ

കെയർ ഗീവർ സർട്ടിഫിക്കറ്റ് കോഴ്സുകൾ ആശുപത്രികളിൽ ആരംഭിക്കും.

 

09:32 AM (IST) Jun 19

കേരള നോളജ് വാലി

ഉന്നത വിദ്യാഭ്യാസ മേഖലക്കായി കേരള നോളജ് വാലി. ബജറ്റിൽ വകയിരുത്തുന്നത് 100 കോടി. ഏറ്റവും മികച്ച അക്കാദമിക്ക് പ്രോഗ്രാമുകൾ കൊണ്ടുവരും. മികവിന്റെ കേന്ദ്രങ്ങൾ കൊണ്ടുവരും. വിദേശ  സര്‍വകലാശാലകളുമായി സഹകരിക്കും. വിദേശത്ത് പോകാതെ കുട്ടികള്‍ക്ക് മികച്ച പഠനം ഉറപ്പാക്കും. സ്വകാര്യ സര്‍വകലാശാല ബിൽ പരിഷ്കരിക്കും.

09:23 AM (IST) Jun 19

എംഎസ്എംഇ ഗ്രോത്ത് സ്കീം

10,000 എംഎസ്എംഇ കൾ തുടങ്ങാനായി സഹായം നൽകും. അതിനായി 100 കോടി അനുവദിച്ചു

09:22 AM (IST) Jun 19

എയ്റോ പാത്ത് എയ്റോ സിറ്റി നടപ്പാക്കും

സിയാലിനോട് ചേർന്ന് ഗ്ലോബൽ കൺവെൻഷൻ സെന്റർ. നിക്ഷേപങ്ങൾക്ക് ഉള്ള തടസ്സം ഇല്ലാതാക്കണം. അതിനായി ഇൻവെസ്റ്റ് കേരളം സെൽ സജ്ജമാക്കും

09:21 AM (IST) Jun 19

വിമാനത്താവള വികസനത്തിനായി 200 കോടി

വിമാനത്താവള വികസനത്തിനായി 200 കോടി വകയിരുത്തുന്നു. 4 വിമാനത്താവളങ്ങളെ എകോപിപ്പിച്ചു പദ്ധതി തയ്യാറാക്കും. സിയാലിനോട് ചേര്‍ന്ന് ഗ്ലോബൽ കണ്‍വെൻഷണൽ സെന്‍റര്‍. നിക്ഷേപങ്ങള്‍ക്കുള്ള തടസ്സം ഇല്ലാതാക്കും. കൂടാതെ ഭൂമി ഏറ്റെടുക്കലിലെ തടസ്സം നീക്കും. ഭൂമി ഏറ്റെടുക്കലിന് ഏകജാലക സംവിധാനമൊരുക്കും.  

09:13 AM (IST) Jun 19

മിഷൻ സമുദ്ര

2026-2027ലെ പുതുക്കിയ സംസ്ഥാന ബജറ്റ് മിഷൻ സമുദ്ര പ്രഖ്യാപിച്ച് മുഖ്യമന്ത്രി വിഡി സതീശൻ. കരയിലും കടലിലും വികസനത്തിനായി മിഷൻ സമുദ്ര പദ്ധതി. ഇതിനായി 400 കോടി വകയിരുത്തുന്നു. 5 വര്‍ഷത്തിനുള്ളിൽ മാരിടൈം ശക്തിയാക്കും. കേരളത്തെ പോര്‍ട്ട് സിറ്റിയാക്കും. കേരളത്തെ തുറമുഖ നഗരമാക്കും. തീരമേഖലയിൽ ഉളളവര്‍ക്ക് തൊഴിൽ ലഭ്യമാക്കും. വിഴിഞ്ഞം തുറമുഖ റെയിൽ നിര്‍മാണം പൂര്‍ത്തിയാക്കും, കപ്പൽ നിര്‍മാണ കേന്ദ്രം തുടങ്ങും. അന്തര്‍ദേശീയ മാരിടൈം മ്യൂസിയം ആരംഭിക്കും. സ്വകാര്യ പങ്കാളിത്തത്തോടെ കേരള മാരിടൈം പോളിസി രൂപീകരിക്കും


More Trending News