ജനുവരിയിൽ ബജറ്റ് അവതരിപ്പിക്കാനുള്ള ആലോചനയിൽ സർക്കാർ, നയപ്രഖ്യാപന പ്രസംഗം മെയിലേക്ക് മാറ്റും

Published : Dec 26, 2022, 07:48 AM IST
ജനുവരിയിൽ ബജറ്റ് അവതരിപ്പിക്കാനുള്ള ആലോചനയിൽ സർക്കാർ, നയപ്രഖ്യാപന പ്രസംഗം മെയിലേക്ക് മാറ്റും

Synopsis

സമ്മേളനം പിരിഞ്ഞ കാര്യം ഇതേവരെ സർക്കാർ ഗവർണറെ ഔദ്യോഗികമായി അറിയിച്ചിട്ടില്ല

തിരുവനന്തപുരം: ബജറ്റ് അവതരണം ജനുവരി അവസാന വാരം നടത്തി ഗവർണ്ണറുടെ നയപ്രഖ്യാപന പ്രസംഗം മെയ് മാസത്തിലേക്ക് നീട്ടാൻ ആലോചിച്ച് സർക്കാർ. പതിനഞ്ചാം കേരള നിയമസഭയുടെ ഏഴാമത്തെ സമ്മേളനം ജനുവരിയിലും തുടരാനാണ് സർക്കാരിൻ്റെ നീക്കം. സമ്മേളനം പിരിഞ്ഞ കാര്യം ഇതേവരെ സർക്കാർ ഗവർണറെ ഔദ്യോഗികമായി അറിയിച്ചിട്ടില്ല. ധനമന്ത്രി കെഎൻ ബാലഗോപാൽ ഇതിനോടകം ബജറ്റ് തയ്യാറാക്കുന്ന നടപടികളിലേക്ക് കടക്കുകയും ചെയ്തിട്ടുണ്ട്. നിയമസഭയിൽ ഗവർണർ നടത്തേണ്ട നയപ്രഖ്യാപന പ്രസംഗം അഡീഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരന്റെ നേതൃത്വത്തിലുള്ള സംഘം തയ്യാറാക്കി വരികയാണ്. നിയമസഭാസമ്മേളനത്തിൻ്റെ കാര്യത്തിൽ അടുത്ത മന്ത്രിസഭായോഗം അന്തിമ തീരുമാനം എടുക്കും എന്നാണ് സൂചന. 

ചാൻസലർ ബില്ലിൽ നിയമോപദേശം തേടാൻ ഗവർണർ 

ചാൻസ്ലർ ബില്ലിൽ ഉടൻ തന്നെ നിയമോപദേശം തേടാൻ ഗവർണ്ണർ. നിയമ വിദഗ്ദരുമായി ആലോചിച്ചു ബിൽ രാഷ്ട്രപതിയുടെ പരിഗണനക്ക് വിടാൻ ആണ് സാധ്യത.വിദ്യാഭ്യാസം കൺകറന്റ് പട്ടികയിൽ ഉള്ളതിനാൽ സംസ്ഥാനത്തിന് മാത്രം മാറ്റത്തിൽ തീരുമാനം എടുക്കാൻ ആകില്ല എന്നാണ് രാജ് ഭവൻ നിലപാട്. 13 ന് നിയമ സഭ പാസ്സാക്കിയ ബിൽ കഴിഞ്ഞ ദിവസം ആണ് ഗവർണ്ണർക്ക് അയച്ചത്. ഉത്തരേന്ത്യയിൽ ഉള്ള ഗവൺണർ മൂന്നിന് ആണ് കേരളത്തിൽ മടങ്ങി എത്തുക. 14 സർവകലാശാലകളുടെയും ചാൻസലർ സ്ഥാനത്ത് നിന്നും ഗവർണറെ മാറ്റുന്നതാണ് ബിൽ. ബില്ലിൽ വിശദമായ പരിശോധന നടത്താനാണ് രാജ്ഭവന്റെ നീക്കം.

PREV
Read more Articles on
click me!

Recommended Stories

ഇന്ന് വിധിയെഴുതും: തദ്ദേശപ്പോരിൻ്റെ രണ്ടാം ഘട്ടത്തിൽ ഏഴ് ജില്ലകൾ, ആവേശത്തിൽ മുന്നണികൾ
നടിയെ ആക്രമിച്ച കേസിൽ പ്രതികൾക്ക് പരമാവധി ശിക്ഷ ലഭിക്കുമോ ? പൾസർ സുനി അടക്കം 6 പ്രതികളുടെ ശിക്ഷ നാളെ, തെളിഞ്ഞത് ബലാത്സംഗമടക്കം കുറ്റം