ഉപതെരഞ്ഞെടുപ്പ്: സുരക്ഷയ്ക്ക് 3696 പൊലീസുകാർ; മേൽനോട്ട ചുമതല എഡിജിപി മനോജ് എബ്രഹാമിന്

Published : Oct 18, 2019, 05:32 PM IST
ഉപതെരഞ്ഞെടുപ്പ്: സുരക്ഷയ്ക്ക് 3696 പൊലീസുകാർ; മേൽനോട്ട ചുമതല എഡിജിപി മനോജ് എബ്രഹാമിന്

Synopsis

അഞ്ച് മണ്ഡലങ്ങളിലുമായി 3696 പോലീസുദ്യോഗസ്ഥരെയാണ് സുരക്ഷാ ജോലികള്‍ക്കായി നിയോഗിച്ചിരിക്കുന്നത്  ഇവരില്‍ 33 ഡി.വൈ.എസ്.പി മാരും 45 സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരും 511 സബ്ബ് ഇന്‍സ്പെക്ടര്‍മാരും ഉള്‍പ്പെടുന്നു

തിരുവനന്തപുരം: കേരളം വാശിയേറിയ ഉപതെരഞ്ഞെടുപ്പിന് തയ്യാറായിക്കൊണ്ടിരിക്കെ സംസ്ഥാനത്ത് തയ്യാറെടുപ്പുകൾ അന്തിമഘട്ടത്തിലേക്ക്. സ്വതന്ത്രവും നീതിപൂര്‍വ്വവും ഭയരഹിതവുമായി വോട്ടെടുപ്പ് പൂര്‍ത്തിയാക്കുന്നതിനായി സുരക്ഷാ സന്നാഹങ്ങൾ ഒരുക്കുന്നതിന് തീരുമാനമായി.

അഞ്ച് മണ്ഡലങ്ങളിലുമായി 3696 പോലീസുദ്യോഗസ്ഥരെയാണ് സുരക്ഷാ ജോലികള്‍ക്കായി നിയോഗിച്ചിരിക്കുന്നത്.  ഇവരില്‍ 33 ഡി.വൈ.എസ്.പി മാരും 45 സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരും 511 സബ്ബ് ഇന്‍സ്പെക്ടര്‍മാരും ഉള്‍പ്പെടുന്നു.  കൂടാതെ കേന്ദ്ര വ്യവസായ സുരക്ഷിതത്വസേനയുടെ ആറ് പ്ലറ്റൂണിനെയും വിവിധ നിയോജക മണ്ഡലങ്ങളിലായി വിന്യസിച്ചിട്ടുണ്ട്.  

മഞ്ചേശ്വരത്ത് രണ്ട് പ്ലറ്റൂണും മറ്റ് നാല് മണ്ഡലങ്ങളിലും ഒരു പ്ലറ്റൂണ്‍ വീതവുമാണ് നിലയുറപ്പിച്ചിരിക്കുന്നത്.  എ.ഡി.ജി.പി മനോജ് എബ്രഹാമിന്‍റെ നേതൃത്വത്തില്‍ പോലീസ് ആസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ഇലക്ഷന്‍ സെല്‍ എല്ലാ മണ്ഡലങ്ങളിലും സുഗമമായി വോട്ടെടുപ്പ് നടക്കുന്നുവെന്ന് ഉറപ്പുവരുത്തും.  പോലീസ് ആസ്ഥാനം ഡി.ഐ.ജി സി.നാഗരാജു, സ്പെഷ്യല്‍ സെല്‍ എസ്.പി വി.അജിത് എന്നിവര്‍ നോഡല്‍ ഓഫീസര്‍മാരാണ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തിരുവല്ല സീറ്റ് കോണ്‍ഗ്രസിന് വേണമെന്ന് പി ജെ കുര്യൻ അനുകൂലികൾ, തിരുവല്ല ഇങ്ങെടുക്കുവാ എന്ന് കേരള കോൺഗ്രസ് ജോസഫ് വിഭാഗം; പിടിവലി
'ഇച്ചാക്കാ, ഒത്തിരി സന്തോഷം': പദ്മഭൂഷൺ പുരസ്കാര നേട്ടത്തിൽ മമ്മൂട്ടിയെ അഭിനന്ദിച്ച് മോഹൻലാൽ