വയനാട് ഉപതെരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധിക്ക് ത്രസിപ്പിക്കുന്ന വിജയം. രാഹുൽ ഗാന്ധിയുടെ 2024ലെ റെക്കോഡ് ഭൂരിപക്ഷവും കടന്ന് പ്രിയങ്ക കുതിച്ചു. നാല് ലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കന്നിയങ്കത്തിൽ പ്രിയങ്ക ജയിച്ചുകയറിയത്. ഇഞ്ചോടിഞ്ചുള്ള പോരാട്ടമെന്ന് കരുതിയ പാലക്കാട് രാഹുൽ മാങ്കൂട്ടത്തിൽ റെക്കോഡ് ജയം സ്വന്തമാക്കി. 18840 വോട്ടുകൾക്കാണ് രാഹുൽ ജയിച്ചത്. 12201 വോട്ടുകൾക്ക് വിജയിച്ച് യു ആർ പ്രദീപ് ചേലക്കരയെ ചെങ്കരയുമാക്കി. വോട്ടെണ്ണൽ തത്സമയം ഏഷ്യാനെറ്റ് ന്യൂസിൽ കാണാം

03:19 PM (IST) Nov 23
ചേലക്കര വിജയത്തോടെ സർക്കാരിനെതിരായ ഭരണവിരുദ്ധ വികാരം എന്ന പ്രചാരണം കഴമ്പില്ലെന്ന് വ്യക്തമായെന്ന് പി രാജീവ്. പാലക്കാട്ടും വോട്ട് വർദ്ധിപ്പിക്കാൻ എൽഡിഎഫിന് കഴിഞ്ഞു. കേരളത്തിലെ ജനങ്ങൾ എൽഡിഎഫ് സർക്കാരിനെ വിശ്വസിക്കുന്നുവെന്നതിന് തെളിവാണ് ഉപതെരഞ്ഞെടുപ്പ് ഫലം. മുനമ്പം വിഷയം ശാശ്വതമായി പരിഹരിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്, പ്രശ്നം പരിഹരിക്കപ്പെടരുത് എന്ന് കരുതുന്ന ഒരു വിഭാഗം പുറത്തുണ്ട്. അവരാണ് വിഷയം സങ്കീർണ്ണം ആക്കാൻ ശ്രമിക്കുന്നത്. സർക്കാരിന്റെ കരുതലോടെയുള്ള ഇടപെടലിലൂടെ മുനമ്പത്തുകാർക്ക് അവരുടെ ഭൂമിയുടെ അവകാശം പൂർണ്ണമായി കിട്ടുന്നതിനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നത്.
02:04 PM (IST) Nov 23
ചേലക്കരയിൽ ജനകീയ പിന്തുണ കിട്ടിയെന്ന് പിവി അൻവർ. പിണറായിസത്തിന് എതിരെയുള്ള വോട്ടാണ് കിട്ടിയത്. സിഎം ഓഫീസിനെതിരെ പറഞ്ഞ കാര്യങ്ങൾ ശെരിവയ്ക്കുന്ന ഫലം. സിപിഐ ക്കു പോലും ഒറ്റക്ക് നിന്നാൽ ഇത്ര കിട്ടുമോ എന്നും അൻവർ പരിഹസിച്ചു.
01:59 PM (IST) Nov 23
പാലക്കാട് വലിയ മുന്നേറ്റമാണ് ഉണ്ടായിരിക്കുന്നതെന്നും ഏറ്റവും വലിയ സന്തോഷം മുനിസിപ്പാലിറ്റി തിരിച്ചുപിടിച്ചതാണെന്നും മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരൻ. എൽഡിഫ് പരസ്യം എൽഡിഎഫിനെ സ്നേഹിക്കുന്നവരെ പോലും ശത്രുക്കളാക്കിയെന്നും മുരളീധരൻ കുറ്റപ്പെടുത്തി. ചേലക്കരയിലെ തിരിച്ചടി പാർട്ടി ഗൗരവത്തിൽ കാണുന്നുണ്ട്. പാലക്കാടിനേക്കാൾ സിസ്റ്റമാറ്റിക് വർക്ക് നടന്നത് ചേലക്കരയിലാണ്. ചേലക്കരയിൽ ഭരണ വിരുദ്ധ വികാരം വോട്ട് ആയില്ലെന്നും ജനങ്ങൾ ഒരു താക്കീത് കൂടി നൽകിയതാണെന്നും മുരളീധരൻ പറഞ്ഞു
01:01 PM (IST) Nov 23
ചേലക്കരയിൽ പോസ്റ്റൽ ബാലറ്റ് കൗണ്ടിൽ നേടിയ വോട്ട് നില.
സ്ഥാനാര്‍ഥി (പാര്‍ട്ടി), ലഭിച്ച വോട്ട് എന്നിവ ക്രമത്തില്‍
യു.ആര്‍. പ്രദീപ് - സിപിഎം - 568
കെ. ബാലകൃഷ്ണന്‍ (ബിജെപി) - 255
രമ്യ ഹരിദാസ് (കോണ്‍ഗ്രസ്) - 489
കെ.ബി ലിന്‍ഡേഷ് (സ്വതന്ത്രന്‍) - 10
എന്‍.കെ സുധീര്‍ (സ്വതന്ത്രന്‍) - 11
ഹരിദാസന്‍ (സ്വതന്ത്രന്‍) - 5
നോട്ട - 7
അസാധുവായ വോട്ട് - 141
12:57 PM (IST) Nov 23
വയനാട് ലോക്സഭാ മണ്ഡലത്തിൽ വോട്ടെണ്ണൽ തുടരുന്നു. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം പ്രിയങ്ക ഗാന്ധി 525763 വോട്ട് നേടി. 347285 വോട്ടാണ് ലീഡ്. സിപിഐ സ്ഥാനാർത്ഥി സത്യൻ മൊകേരിക്ക് 178478 വോട്ട് മാത്രമേ നേടാനായുള്ളൂ. എങ്കിലും കെട്ടിവച്ച കാശ് നഷ്ടപ്പെടില്ല. നവ്യ ഹരിദാസ് (ബിജെപി) 97184 വോട്ട് നേടി.
12:55 PM (IST) Nov 23
ഇവിഎം കൗണ്ടിങ് 13 റൗണ്ട് പൂർത്തിയായപ്പോൾ ചേലക്കരയിൽ സിപിഎം സ്ഥാനാർത്ഥി പ്രദീപ് വിജയിച്ചു. 64259 വോട്ടാണ് ചേലക്കരയിൽ പ്രദീപ് നേടിയത്. കോണ്‍ഗ്രസ് സ്ഥാനാർത്ഥി രമ്യ ഹരിദാസിന് 33354 വോട്ട് മാത്രമാണ് നേടാനായത്. ബിജെപി സ്ഥാനാർത്ഥി കെ ബാലകൃഷ്ണൻ 9000ത്തോളം വോട്ട് വർധിപ്പിച്ച് 33354 വോട്ട് നേടി. ഡിഎംകെ സ്ഥാനാർത്ഥി 3909 വോട്ട് മാത്രമാണ് നേടാനായത്.
12:51 PM (IST) Nov 23
പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ വിജയിച്ചു. 13ാം റൗണ്ട് വോട്ടെണ്ണി തീർന്നപ്പോൾ ലീഡ് 20000 കടന്നു.
റൗണ്ട് 14
ബിജെപി : 363
എൽഡിഎഫ് : 1033
യുഡിഎഫ് : 889
-----
ആകെ
ബിജെപി: 39520
എൽഡിഎഫ് : 37348
യുഡിഎഫ് : 58244
ലീഡ് : യുഡിഎഫ് - 18,724
12:48 PM (IST) Nov 23
പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ വിജയിച്ചു. 13ാം റൗണ്ട് വോട്ടെണ്ണി തീർന്നപ്പോൾ ലീഡ് 20000 കടന്നു.
റൗണ്ട് 13
ബിജെപി : 2119
എൽഡിഎഫ് : 3649
യുഡിഎഫ് : 3706
-----
ആകെ
ബിജെപി: 39157
എൽഡിഎഫ് : 36318
യുഡിഎഫ് : 57355
ലീഡ് : യുഡിഎഫ് - 18,198
12:45 PM (IST) Nov 23
പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ വിജയിച്ചു. 13ാം റൗണ്ട് വോട്ടെണ്ണി തീർന്നപ്പോൾ ലീഡ് എതിരാളികൾക്ക് മറികടക്കാൻ കഴിയാത്ത നിലയായി.
റൗണ്ട് 13
ബിജെപി : 2119
എൽഡിഎഫ് : 3649
യുഡിഎഫ് : 3706
12:40 PM (IST) Nov 23
ഇവിഎം കൗണ്ടിങ് 13 റൗണ്ട് പൂർത്തിയായപ്പോൾ എൽ.ഡി.എഫ് സ്ഥാനാർത്ഥി യു.ആർ പ്രദീപ് 12,122 വോട്ടിന് ലീഡ് ചെയ്യുന്നു.
12:36 PM (IST) Nov 23
പാലക്കാട് പിരിയാരി പഞ്ചായത്തിൽ യുഡിഎഫിന് മികച്ച ഭൂരിപക്ഷം. യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിന് 2021 ൽ ഷാഫി പറമ്പിലിന് ലഭിച്ചതിലേറെ ഭൂരിപക്ഷം ലഭിച്ചു. യുഡിഎഫ് സ്ഥാനാർത്ഥിക്ക് 13152 വോട്ടാണ് പഞ്ചായത്തിൽ ലഭിച്ചത്. എൽഡിഎഫ് സ്ഥാനാർത്ഥിക്ക് 6519 വോട്ടും ബിജെപിക്ക് 5214 വോട്ടും പഞ്ചായത്തിൽ ലഭിച്ചു.
12:33 PM (IST) Nov 23
ഇവിഎം കൗണ്ടിങ് 12 റൗണ്ട് പൂർത്തിയായപ്പോൾ നേടിയ വോട്ട് നില.
സ്ഥാനാര്‍ഥി (പാര്‍ട്ടി), ലഭിച്ച വോട്ട് എന്നിവ ക്രമത്തില്‍
യു.ആര്‍. പ്രദീപ് (കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാര്‍ക്സിസ്റ്റ്-ചുറ്റിക അരിവാള്‍ നക്ഷത്രം) - 60246
കെ. ബാലകൃഷ്ണന്‍ (ഭാരതീയ ജനതാ പാര്‍ട്ടി-താമര) - 31663
രമ്യ ഹരിദാസ് (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്-കൈ) - 48179
കെ.ബി ലിന്‍ഡേഷ് (സ്വതന്ത്രന്‍-മോതിരം) - 217
എന്‍.കെ സുധീര്‍ (സ്വതന്ത്രന്‍-ഓട്ടോറിക്ഷ) - 3560
ഹരിദാസന്‍ (സ്വതന്ത്രന്‍-കുടം) - 157
നോട്ട - 929
12:32 PM (IST) Nov 23
പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിന് മികച്ച ലീഡ്. 12ാം റൗണ്ട് വോട്ടെണ്ണി തീർന്നപ്പോൾ 16611 വോട്ടിന് മുന്നിലാമ് രാഹുൽ. 11 ന് പിന്നാലെ 12ാം റൗണ്ടിലും ഇടത് സ്ഥാനാർത്ഥിയാണ് ലീഡ് പിടിച്ചത്.
റൗണ്ട് 12
ബിജെപി : 2545
എൽഡിഎഫ് : 4582
യുഡിഎഫ് : 3804
-----
ആകെ
ബിജെപി: 37038
എൽഡിഎഫ് : 32666
യുഡിഎഫ് : 53649
ലീഡ് : യുഡിഎഫ് - 16,611
12:26 PM (IST) Nov 23
ഇവിഎം കൗണ്ടിങ് 12ാം റൗണ്ട് പൂർത്തിയായപ്പോൾ എൽ.ഡി.എഫ് സ്ഥാനാർത്ഥി യു.ആർ പ്രദീപ് 12067 വോട്ടിന് ലീഡ് ചെയ്യുകയാണ്. 11ാം റൗണ്ടിൽ മാത്രമാണ് യുഡിഎഫ് സ്ഥാനാർത്ഥിക്ക് ലീഡ് ലഭിച്ചത്.
12:25 PM (IST) Nov 23
ഇവിഎം കൗണ്ടിങ് പതിനൊന്ന് റൗണ്ട് പൂർത്തിയായപ്പോൾ ബിജെപി സ്ഥാനാർത്ഥി കെ. ബാലകൃഷ്ണന്‍ വോട്ടുയർത്തിയെന്ന് വ്യക്തമാകുന്നതാണ് കണക്ക്. 2021 നിയമസഭയിൽ നേടിയത് 24045 വോട്ടിനെയും പാർലമെന്റ് തെരഞ്ഞെടുപ്പിൽ സരസു നേടിയത് 28974 വോട്ടിനെയും മറികടക്കാൻ ബാലകൃഷ്ണന് സാധിച്ചു. 11ാം റൗണ്ടിൽ 28666 വോട്ട് ലീഡാണ് ബിജെപിക്ക് കിട്ടിയത്.
12:22 PM (IST) Nov 23
മഹാരാഷ്ട്രയിൽ രണ്ട് സീറ്റിൽ സിപിഎം സ്ഥാനാർത്ഥികൾ മുന്നിൽ. ദഹാനിലും കൽവനിലുമാണ് സിപിഎം സ്ഥാനാർത്ഥികൾ മുന്നിലുള്ളത്. ദഹാൻ സിപിഎമ്മിൻ്റെ സിറ്റിംഗ് സീറ്റാണ്. മഹാ വികാസ് അഗാഡി സഖ്യത്തിലാണ് സിപിഎം സ്ഥാനാർത്ഥികൾ മത്സരിച്ചത്.
12:19 PM (IST) Nov 23
പാലക്കാട് 11ാം റൗണ്ട് വോട്ടെണ്ണിയപ്പോൾ ലീഡ് പിടിച്ച് ഇടത് സ്ഥാനാർത്ഥി പി സരിൻ. ബിജെപിക്ക് വോട്ട് കുറഞ്ഞതിനാൽ രാഹുലിൻ്റെ ലീഡ് കുതിച്ചുയർന്നു
റൗണ്ട് 11
ബിജെപി : 1671
എൽഡിഎഫ് : 4361
യുഡിഎഫ് : 4258
-----
ആകെ
ബിജെപി: 34493
എൽഡിഎഫ് : 28084
യുഡിഎഫ് : 49845
ലീഡ് : യുഡിഎഫ് - 15352
12:10 PM (IST) Nov 23
പതിനൊന്നാം റൗണ്ടിൽ ലീഡ് പിടിച്ച് രമ്യ. ഇതോടെ എൽ.ഡി.എഫ് സ്ഥാനാർത്ഥി യു.ആർ പ്രദീപിൻ്റെ ലീഡ് 11,362 ആയി കുറഞ്ഞു.
12:09 PM (IST) Nov 23
പാലക്കാട് പത്താം റൗണ്ട് വോട്ടെണ്ണിയപ്പോൾ ലീഡ് കുത്തനെ ഉയർത്തി രാഹുൽ മാങ്കൂട്ടത്തിൽ. 12765 വോട്ട് ലീഡാണ് രാഹുലിനുള്ളത്.
റൗണ്ട് 10
ബിജെപി : 2652
എൽഡിഎഫ് : 2880
യുഡിഎഫ് : 5125
-----
ആകെ
ബിജെപി: 32822
എൽഡിഎഫ് : 23723
യുഡിഎഫ് : 45587
ലീഡ് : യുഡിഎഫ് - 12,765
11:53 AM (IST) Nov 23
ഇവിഎം കൗണ്ടിങ് പത്ത് റൗണ്ട് പൂർത്തിയായപ്പോൾ എൽ.ഡി.എഫ് സ്ഥാനാർത്ഥി യു.ആർ പ്രദീപ് 11936 വോട്ടിന് ലീഡ് ചെയ്യുന്നു.
11:50 AM (IST) Nov 23
ചേലക്കരയിൽ 2016 ലെ അസംബ്ലി തെരഞ്ഞെടുപ്പിൽ നേടിയ ലീഡ് മറികടന്ന് യുആർ പ്രദീപിൻ്റെ മുന്നേറ്റം. എൽഡിഎഫ് ലീഡ് 10955 ആയി ഉയർന്നു. എല്ലാ റൗണ്ടിലും വ്യക്തമായ ലീഡ് നേടിയാണ് ഇടത് സ്ഥാനാർത്ഥി മുന്നേറിയത്.
ആദ്യ റൗണ്ട് 1890
രണ്ടാം റൗണ്ട് 1891
മൂന്നാം റൗണ്ട് 2053
നാലാം റൗണ്ട് 1764
അഞ്ചാം റൗണ്ട് 969
ആറാം റൗണ്ട്: 450
ഏഴാം റൗണ്ട് : 264
എട്ടാം റൗണ്ട് : 1010
ഒൻപതാം റൗണ്ട് 664
11:47 AM (IST) Nov 23
ഇവിഎം കൗണ്ടിങ് ഒൻപതാം റൗണ്ട് പൂർത്തിയായപ്പോൾ നേടിയ വോട്ട് നില.
സ്ഥാനാര്‍ഥി (പാര്‍ട്ടി), ലഭിച്ച വോട്ട് എന്നിവ ക്രമത്തില്‍
യു.ആര്‍. പ്രദീപ് (കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാര്‍ക്സിസ്റ്റ്-ചുറ്റിക അരിവാള്‍ നക്ഷത്രം) - 46633
കെ. ബാലകൃഷ്ണന്‍ (ഭാരതീയ ജനതാ പാര്‍ട്ടി-താമര) - 22950
രമ്യ ഹരിദാസ് (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്-കൈ) - 35678
കെ.ബി ലിന്‍ഡേഷ് (സ്വതന്ത്രന്‍-മോതിരം) - 165
എന്‍.കെ സുധീര്‍ (സ്വതന്ത്രന്‍-ഓട്ടോറിക്ഷ) - 2846
ഹരിദാസന്‍ (സ്വതന്ത്രന്‍-കുടം) - 116
നോട്ട - 688
11:46 AM (IST) Nov 23
പാലക്കാട് പിരായിരി പഞ്ചായത്തിൽ വോട്ടെണ്ണിയപ്പോൾ ലീഡ് കുത്തനെ ഉയർത്തി രാഹുൽ മാങ്കൂട്ടത്തിൽ. ഒൻപതാം റൗണ്ട് പിന്നിടുമ്പോൾ 10291 വോട്ട് ലീഡാണ് രാഹുലിനുള്ളത്.
റൗണ്ട് 9
ബിജെപി : 1547
എൽഡിഎഫ് : 2651
യുഡിഎഫ് : 6775
-----
ആകെ
ബിജെപി: 30170
എൽഡിഎഫ് : 21008
യുഡിഎഫ് : 40461
ലീഡ് : യുഡിഎഫ് - 10291
11:32 AM (IST) Nov 23
ഇവിഎം കൗണ്ടിങ് എട്ടാം റൗണ്ട് പൂർത്തിയായപ്പോൾ നേടിയ വോട്ട് നില.
സ്ഥാനാര്‍ഥി (പാര്‍ട്ടി), ലഭിച്ച വോട്ട് എന്നിവ ക്രമത്തില്‍
11:30 AM (IST) Nov 23
ഇതുവരെ എണ്ണിയ എല്ലാ റൗണ്ടിലും പ്രിയങ്കയ്ക്ക് രാഹുൽ ഗാന്ധിക്ക് കിട്ടിയതിനേക്കാൾ വോട്ട് ലീഡ് ലഭിച്ചു. സത്യൻ മൊകേരിക്കു ഓരോ റൗണ്ടിലും ശരാശരി 3000 വോട്ടു കുറഞ്ഞു. നവ്യ ഹരിദാസിന് ഓരോ റൗണ്ടിലും ശരാശരി 2000 വോട്ടും കുറഞ്ഞു.
11:28 AM (IST) Nov 23
പാലക്കാട് പിരായിരി പഞ്ചായത്തിൽ വോട്ടെണ്ണിയപ്പോൾ ലീഡ് കുത്തനെ ഉയർത്തി രാഹുൽ മാങ്കൂട്ടത്തിൽ. 5063 വോട്ടിൻ്റെ ലീഡാണ് എട്ടാം റൗണ്ട് വോട്ടെണ്ണൽ കഴിഞ്ഞപ്പോൾ യുഡിഎഫ് സ്ഥാനാർത്ഥിക്കുള്ളത്.
റൗണ്ട് 8
ബിജെപി : 1703
എൽഡിഎഫ് : 2888
യുഡിഎഫ് : 5288
....
ആകെ
ബിജെപി: 28623
എൽഡിഎഫ് : 18172
യുഡിഎഫ് : 28398
ലീഡ് : യുഡിഎഫ് - 5063
11:21 AM (IST) Nov 23
വയനാട് ലോക്സഭാ തെരഞ്ഞെടുപ്പിൽ ജയമുറപ്പിച്ച് പ്രിയങ്ക ഗാന്ധി. കൂറ്റൻ ലീഡിലേക്കാണ് മുന്നേറ്റം. നിലവിൽ 2 ലക്ഷത്തോളം വോട്ട് ഭൂരിപക്ഷം നേടിയ അവർ നാല് ലക്ഷം ഭൂരിപക്ഷം നേടുമെന്നാണ് കരുതുന്നത്.
11:19 AM (IST) Nov 23
ജാർഖണ്ഡിൽ ഇന്ത്യ സഖ്യത്തിൻ്റെ മുന്നേറ്റം. സംസ്ഥാനത്ത് 29 സീറ്റിൽ ജെഎംഎമ്മും 13 ഇടത്ത് കോൺഗ്രസും മുന്നിലാണ്. ബിജെപി 27 സീറ്റിലാണ് മുന്നിലുള്ളത്.
11:18 AM (IST) Nov 23
ഭരണവിരുദ്ധ വികാരം ഇല്ലെന്ന് വ്യക്തമായ തെരഞ്ഞെടുപ്പ് ഫലമാണിതെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. സംസ്ഥാന സർക്കാരിനെതിരായ പ്രചാരണങ്ങൾ വോട്ടർമാർ തള്ളിയെന്നും അദ്ദേഹം പ്രതികരിച്ചു. ചേലക്കരയിൽ ഇടത് സ്ഥാനാർത്ഥി യുആർ പ്രദീപിൻ്റെ മികച്ച മുന്നേറ്റത്തിന് പിന്നാലെയാണ് പ്രതികരണം.
11:16 AM (IST) Nov 23
ഇവിഎം കൗണ്ടിങ് ഏഴാം റൗണ്ട് പൂർത്തിയായപ്പോൾ നേടിയ വോട്ട് നില.
സ്ഥാനാര്‍ഥി (പാര്‍ട്ടി), ലഭിച്ച വോട്ട് എന്നിവ ക്രമത്തില്‍
11:16 AM (IST) Nov 23
ചേലക്കരയിൽ രമ്യ മുന്നേറുമെന്ന് യുഡിഎഫ് പ്രതീക്ഷിച്ച ഏഴാം റൗണ്ടിലും ഇടത് സ്ഥാനാർത്ഥിക്ക് ലീഡ്. ഏഴാം റൗണ്ടിൽ 264 വോട്ടിൻ്റെ ലീഡ് നേടി. ആറാം റൗണ്ട് പൂർത്തിയായപ്പോൾ എൽ.ഡി.എഫ് സ്ഥാനാർത്ഥി യു.ആർ പ്രദീപ് 9,281 വോട്ടിന് ലീഡ് ചെയ്യുകയാണ്.
11:03 AM (IST) Nov 23
പാലക്കാട് മൂന്ന് മുന്നണികൾക്കും ആദ്യ ഏഴ് റൗണ്ടിലും പോസ്റ്റൽ വോട്ടിലും കിട്ടിയ വോട്ട് കൃത്യമായ കണക്ക്
റൗണ്ട് ഒന്ന്
ബിജെപി : 4127
എൽഡിഎഫ് : 2127
യുഡിഎഫ് : 3070
ലീഡ് : ബിജെപി - 1057
.....
റൗണ്ട് രണ്ട്
ബിജെപി : 3441
എൽഡിഎഫ് : 1993
യുഡിഎഫ് : 3700
.....
റൗണ്ട് മൂന്ന്
ബിജെപി : 3543
എൽഡിഎഫ്: 2617
യുഡിഎഫ് : 5517
.....
റൗണ്ട് നാല്
ബിജെപി : 4799
എൽഡിഎഫ്: 2242
യുഡിഎഫ് : 4989
.....
റൗണ്ട് 5
ബിജെപി : 5703
എൽഡിഎഫ് : 1359
യുഡിഎഫ് : 3322
.....
റൗണ്ട് 6
ബിജെപി : 2719
എൽഡിഎഫ് : 1755
യുഡിഎഫ് : 3270
.....
പോസ്റ്റൽ വോട്ട്:
ബിജെപി: 283
എൽഡിഎഫ് : 158
യുഡിഎഫ് : 336
റൗണ്ട് 7
ബിജെപി : 2395
എൽഡിഎഫ് : 3033
യുഡിഎഫ് : 4194
....
ആകെ
ബിജെപി: 27010
എൽഡിഎഫ് : 15284
യുഡിഎഫ് : 28398
ലീഡ് : യുഡിഎഫ് - 1388
10:59 AM (IST) Nov 23
ചേലക്കരയിലെ 15 ബൂത്ത് ബാക്കി നിൽക്കെ യുഡിഎഫ് ഉറച്ച പ്രതീക്ഷ വച്ച പഞ്ചായത്തിലും തിരിച്ചടിയാണുണ്ടായത്. ആറാം റൗണ്ടിൽ ചേലക്കര പഞ്ചായത്ത് മാത്രം എണ്ണിയപ്പോഴാണ് 450 വോട്ട് ലീഡ് ഇടത് സ്ഥാനാർത്ഥി യു.ആർ പ്രദീപിന് കിട്ടിയത്. ഏഴ് പഞ്ചായത്തിൽ എൽഡിഎഫ് ലീഡ് ഉറപ്പാവുന്ന സ്ഥിതിയാണ്.
ഇവിഎം കൗണ്ടിങ് ആറാം റൗണ്ട് പൂർത്തിയായപ്പോൾ നേടിയ വോട്ട് നില.
സ്ഥാനാര്‍ഥി (പാര്‍ട്ടി), ലഭിച്ച വോട്ട് എന്നിവ ക്രമത്തില്‍
10:57 AM (IST) Nov 23
വയനാട് ഉപതെരഞ്ഞെടുപ്പിലെ ഇടത് സ്ഥാനാർത്ഥി സത്യൻ മൊകേരി മടങ്ങി. പരാജയം ഉറപ്പായതോടെയാണ് സത്യൻ മൊകേരി വീട്ടിലേക്ക് മടങ്ങിയത്. വോട്ടെണ്ണൽ പകുതിയാകും മുൻപ് വയനാട് വിട്ടു.
10:55 AM (IST) Nov 23
എൽഡിഎഫ് ലീഡ് : 9017
ആദ്യ റൗണ്ട് 1890
രണ്ടാം റൗണ്ട് 1891
മൂന്നാം റൗണ്ട് 2053
നാലാം റൗണ്ട് 1764
അഞ്ചാം റൗണ്ട് 969
ആറാം റൗണ്ട്: 450
10:54 AM (IST) Nov 23
ഇവിഎം കൗണ്ടിങ് ആറാം റൗണ്ട് പൂർത്തിയായപ്പോൾ എൽ.ഡി.എഫ് സ്ഥാനാർത്ഥി യു.ആർ പ്രദീപ് 9017 വോട്ടിന് ലീഡ് ചെയ്യുന്നു.
10:54 AM (IST) Nov 23
പാലക്കാട് ലീഡ് തിരിച്ചുപിടിച്ച് രാഹുൽ
റൗണ്ട് 7
ബിജെപി : 2395
എൽഡിഎഫ് : 3053
യുഡിഎഫ് : 3887
ലീഡ് : യുഡിഎഫ് - 834
ആകെ
ബിജെപി: 27010
എൽഡിഎഫ് : 15482
യുഡിഎഫ് : 27859
ലീഡ് : ബിജെപി - 849
10:49 AM (IST) Nov 23
ഉപതെരഞ്ഞെടുപ്പ് ഫലം ഭരണത്തിൻ്റെ വിലയിരുത്തലായി കാണാൻ കഴിയില്ലെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. താൻ ഇപ്പോഴും എൽഡിഎഫിന്റെ നിലപാട് ശരിയാണെന്ന് കരുതുന്നു. യുഡിഎഫ് തന്നെ ജയിലിൽ അടക്കാനാണ് നോക്കിയിട്ടുള്ളത്. ഇടതു സർക്കാറിന്റെ ഐശ്വര്യമാണ് എൻഡിഎ. എൻഡിഎ മുന്നണിയിൽ പാർട്ടികൾ തമ്മിൽ കൂട്ടയടിയാണ്.
വഖഫ് വിഷയത്തിൽ സംസ്ഥാന സർക്കാർ ഒരു വിഭാഗത്തിന് അനുകൂലമായി നിൽക്കുന്നു എന്ന് ആരെങ്കിലും പറഞ്ഞാൽ അതിനെ തെറ്റ് പറയാൻ കഴിയില്ല. പണാധിപത്യ നിലപാട് സ്വീകരിക്കുന്നതായും മതാധിപത്യ നിലപാട് സ്വീകരിക്കുന്നതായും ആക്ഷേപം ഉയർന്നു വരും. ജുഡീഷ്യൽ കമ്മിഷൻ ഒന്നിനും ശാശ്വതമായ പരിഹാരമല്ല.
10:46 AM (IST) Nov 23
പാലക്കാട് ബിജെപി ലീഡ് 643
പോസ്റ്റൽ വോട്ട്:
ബിജെപി: 283
എൽഡിഎഫ് : 158
യുഡിഎഫ് : 336
ആകെ
ബിജെപി: 24615
എൽഡിഎഫ് : 12429
യുഡിഎഫ് : 23972
ലീഡ് : ബിജെപി - 643
10:42 AM (IST) Nov 23
ഇവിഎം കൗണ്ടിങ് അഞ്ചാം റൗണ്ട് പൂർത്തിയായപ്പോൾ നേടിയ വോട്ട് നില.
സ്ഥാനാര്‍ഥി (പാര്‍ട്ടി), ലഭിച്ച വോട്ട് എന്നിവ ക്രമത്തില്‍
യു.ആര്‍. പ്രദീപ് (കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാര്‍ക്സിസ്റ്റ്-ചുറ്റിക അരിവാള്‍ നക്ഷത്രം) - 27689
കെ. ബാലകൃഷ്ണന്‍ (ഭാരതീയ ജനതാ പാര്‍ട്ടി-താമര) - 11616
രമ്യ ഹരിദാസ് (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്-കൈ) - 19122
കെ.ബി ലിന്‍ഡേഷ് (സ്വതന്ത്രന്‍-മോതിരം) - 76
എന്‍.കെ സുധീര്‍ (സ്വതന്ത്രന്‍-ഓട്ടോറിക്ഷ) - 1840
ഹരിദാസന്‍ (സ്വതന്ത്രന്‍-കുടം) - 71
നോട്ട - 377