ഏക കിടപ്പാടം സംരക്ഷണ ബിൽ കരടിന് മന്ത്രിസഭാ അംഗീകാരം, 3 ലക്ഷത്തിൽ താഴെ വരുമാനമുള്ളവർക്ക് ഉപാധികളോടെ നിയമപരിരക്ഷ

Published : Sep 13, 2025, 01:12 PM IST
kerala Government Secretariat

Synopsis

കേരള ഏക കിടപ്പാടം സംരക്ഷണ ബിൽ കരടിന് സംസ്ഥാന സർക്കാർ അംഗീകാരം. തിരിച്ചടവ് മുടങ്ങിയെന്ന് നിർദിഷ്ട സമിതികൾ കണ്ടെത്തിയ കേസുകളിൽ അവരുടെ ഏക പാർപ്പിടം നഷ്ടപ്പെടുമെന്ന അവസ്ഥ വരുമ്പോൾ പാർപ്പിടാവകാശം സംരക്ഷിക്കും

തിരുവന്തപുരം : 2025ലെ കേരള ഏക കിടപ്പാടം സംരക്ഷണ ബിൽ കരടിന് സംസ്ഥാന സർക്കാർ അംഗീകാരം നൽകി. തങ്ങളുടെ നിയന്ത്രണത്തിലല്ലാത്ത കാരണത്താൽ മനപ്പൂർവമായി വീഴ്ച വരുത്താത്ത തിരിച്ചടവ് മുടങ്ങിയെന്ന് നിർദിഷ്ട സമിതികൾ കണ്ടെത്തിയ കേസുകളിൽ അവരുടെ ഏക പാർപ്പിടം നഷ്ടപ്പെടുമെന്ന അവസ്ഥ വരുമ്പോൾ പാർപ്പിടാവകാശം സംരക്ഷിക്കുന്ന ബില്ലാണിത്. പ്രതിവർഷം മൂന്നുലക്ഷം രൂപയിൽ താഴെ വരുമാനം ഉള്ളവർക്കും ആകെ വായ്പാതുക 5 ലക്ഷം രൂപയും പിഴയും പിഴപ്പലിശയും അടക്കം 10 ലക്ഷം രൂപയും കവിയാത്ത കേസുകൾക്കുമാണ് കർശന ഉപാധികളോടെ നിയമപരിരക്ഷ ലഭിക്കുക. 

2025ലെ വന്യജീവി സംരക്ഷണ ഭേദഗതി ബില്‍ കരട് മന്ത്രിസഭായോഗം അംഗീകരിച്ചു. കേന്ദ്ര വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യുന്നതിനുള്ളതാണ് ബില്ല്. ഇന്ത്യയിൽ ആദ്യമായാണ് ഒരു സംസ്ഥാനം കേന്ദ്ര നിയമത്തിൽ ഇത്തരമൊരു ഭേദഗതി കൊണ്ടുവരുന്നത്. 1961 ലെ കേരള വന നിയമം ഭേദഗതി ചെയ്യുന്നതിനുള്ള 2025ലെ കേരള വന ഭേദഗതി ബില്ലിൻ്റെ കരടിന് മന്ത്രിസഭായോഗം അംഗീകാരം നൽകി. സ്വകാര്യ ഭൂമിയിലെ ചന്ദന മരങ്ങൾ വനം വകുപ്പ് മുഖേന മുറിച്ച് വില്പന നടത്തി അതിൻ്റെ വില കർഷകന് ലഭ്യമാക്കുന്നതിനുള്ള വ്യവസ്ഥയാണ് ബില്ലിലുള്ളത്.

കേരള കയർ തൊഴിലാളി ക്ഷേമനിധി ഭേദഗതി അംഗീകരിച്ചു

2025ലെ കേരള വ്യവസായ ഏകജാലക ക്ലിയറൻസ് ബോർഡുകളും വ്യവസായ നഗരപ്രദേശ വികസനവും ഭേദഗതി കരട് ബിൽ അംഗീകരിച്ചു. കേരള മുനിസിപ്പാലിറ്റി ആക്ട് ഭേദഗതി കരട് ബിൽ അംഗീകരിച്ചു. കേരള പഞ്ചായത്ത് രാജ് ആക്ട് ഭേദഗതി കരട് ബിൽ അംഗീകരിച്ചു. കേരള പഞ്ചായത്ത് രാജ് ആക്ട് ഭേദഗതി കരട് ബിൽ അംഗീകരിച്ചു. 2025 ലെ കേരള സ്വകാര്യ കൈവശത്തിലുള്ള അധിക ഭൂമി ക്രമവൽക്കരണ ബിൽ കരട് അംഗീകരിച്ചു .ക്രമവൽക്കരണം അനുവദിക്കുന്ന ഭൂമിക്ക് നിർണയിക്കപ്പെട്ട പ്രകാരം പരിധി ഏർപ്പെടുത്തും. കാർഷികവൃത്തിയുമായി ബന്ധപ്പെട്ട് നടത്തിയിരുന്ന കാളപ്പൂട്ട്, കന്നുപൂട്ട്, മരമടി , ഉഴവ് മത്സരങ്ങൾ തുടർന്നും നടത്തുന്നതിന് ആവശ്യമായ നിയമനിർമാണം നടത്തുന്നതിനുള്ള കരട് ബില്ലിന് അംഗീകാരം നൽകി. 1960 ലെ കേന്ദ്രനിയമത്തിൽ ദേദഗതി വരുത്താനുള്ളതാണ് കരട് ബിൽ.

 

PREV
Read more Articles on
click me!

Recommended Stories

ദേശീയപാത ഇടിഞ്ഞു താഴ്ന്ന സംഭവം; ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ യോഗം ചേരും, വിവിധ വകുപ്പിൽ നിന്നുള്ള ഉദ്യോഗസ്ഥരും പങ്കെടുക്കും
പരാതിക്കാരിയെ അപമാനിച്ച കേസ്; രാഹുൽ ഈശ്വറിന്‍റെ ജാമ്യ ഹർജിയിൽ വാദം തുടരും, അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ