
തിരുവനന്തപുരം: വി ഡി സതീശൻ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ് ഒരു ദിവസം കഴിഞ്ഞിട്ടും മന്ത്രിമാരുടെ വകുപ്പുകളിൽ തർക്കം തുടരുന്നു. കെ സി പക്ഷമായ അനിൽ കുമാറിന് വൈദ്യുതിക്കൊപ്പം ദേവസ്വം വകുപ്പ് നല്‍കുന്നതില്‍ ചര്‍ച്ച. ദേവസ്വം വകുപ്പിന് പകരം കെ മുരളീധരന് ആരോഗ്യത്തിനൊപ്പം സ്പോർട്സ് കൂടി നല്‍കുന്നതില്‍ ചർച്ച തുടരുന്നു. ചില വകുപ്പുകളിൽ മാറ്റം മന്ത്രിമാർ ആവശ്യപ്പെട്ടിട്ടുണ്ട്. ഫിഷറീസ് വകുപ്പിലും തർക്കം തുടരുകയാണ്.
ലീഗിന് ഫിഷറീസ് നൽകുന്നതിനെതിരെ കോൺഗ്രസിലെ ഒരു വിഭാഗവും ലത്തീൻ സഭയും രംഗത്തെത്തി. ഫിഷറീസ് നൽകിയാലേ ഉന്നത വിദ്യാഭ്യാസ വകുപ്പ് കോൺഗ്രസിന് കൈമാറൂ എന്നാണ് ലീഗ് നിലപാട്. വകുപ്പ് വിഭജനം നീളുന്നതിനിടെ മന്ത്രിമാരായ കെ മുരളീധരനും സി പി ജോണും തിരുവനന്തപുരം വെള്ളയമ്പലത്തെ ലത്തീൻ അതിരൂപതാ ആസ്ഥാനത്തെത്തി സന്ദര്‍ശനം നടത്തി. ഫിഷറീസ് വകുപ്പിൽ നിലപാട് ആവർത്തിക്കുകയാണ് ലത്തീന് സഭ. കടലിനെ അറിയുന്ന ആൾ തന്നെ ഫിഷറീസ് മന്ത്രിയായി വേണമെന്ന നിലപാട് മന്ത്രിമാരെ അറിയിച്ചതായി ഫാദർ യൂജിൻ പെരേര പ്രതികരിച്ചു. ബിഷപ്പ് ഹൗസിലെ സ്ഥിരം സന്ദർശകൻ ആണെന്നും വിജ്ഞാപനം വൈകില്ലെന്നും ആയിരുന്നു കെ മുരളീധരന്റെ പ്രതികരണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam