
തിരുവനന്തപുരം: നിയമന വിവാദങ്ങൾക്കിടെ ഇന്ന് വീണ്ടും പ്രത്യേക മന്ത്രിസഭാ യോഗം ചേരും. കൂടുതൽ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന ആവശ്യം മന്ത്രിസഭയ്ക്ക് മുന്നിൽ വരുന്നുണ്ട്. ഹൈക്കോടതി ഇടപെടൽ ഉണ്ടായതോടെ കേരള ബാങ്ക് സ്ഥിരപ്പെടുത്തലിൽ നിന്ന് സംസ്ഥാന സർക്കാർ പിന്നോട്ട് പോയിട്ടുണ്ട്. എന്നാൽ മറ്റ് നിരവധി സർക്കാർ സ്ഥാപനങ്ങളിലെയും സ്ഥിരപ്പെടുത്തൽ ഫയലുകൾ മന്ത്രിസഭയ്ക്ക് മുന്നിൽ ഇന്നെത്തും. പത്തു വർഷമായവരെ മാനുഷിക പരിഗണന നൽകിയാണ് സ്ഥിരപ്പെടുത്തുന്നതെന്ന വാദത്തിൽ സർക്കാർ ഉറച്ചു നിൽക്കുകയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam