സംസ്ഥാന മന്ത്രിസഭായോഗം ഇന്ന്, നൂറ് ദിന കര്‍മ്മപരിപാടികള്‍ ചര്‍ച്ചയായേക്കും

By Web TeamFirst Published Dec 24, 2020, 6:18 AM IST
Highlights

കാർഷിക നിയമ ഭേദഗതികൾ തള്ളിക്കളയാൻ വിളിച്ച പ്രത്യേക നിയമസഭാ സമ്മേളനത്തിന് ഗവർണർ അനുമതി നിഷേധിച്ചതും മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചതും മന്ത്രി സഭാ യോഗം ചർച്ച ചെയ്യും

തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭായോഗം ഇന്ന്. സര്‍ക്കാരിന്‍റെ നൂറ് ദിന കര്‍മ്മപരിപാടികള്‍ ഇന്നത്തെ മന്ത്രിസഭ യോഗം ചര്‍ച്ച ചെയ്തേക്കും. ഒരോ വകുപ്പുകളിലും നടപ്പാക്കേണ്ട പദ്ധതികള്‍ സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ മുഖ്യമന്ത്രി സ്വീകരിച്ചിട്ടുണ്ട്. ഇതില്‍ തെരഞ്ഞെടുക്കപ്പെടുന്നവ ഉള്‍പ്പെടുത്തിയാവും 100 ദിന കര്‍മ്മ പരിപാടി പ്രഖ്യാപിക്കുക. ക്ഷേമപെന്‍ഷന്‍ 1500 രൂപയാക്കാനും ,സൗജന്യ കിറ്റ് വിതരണം തുടരാനും മന്ത്രിസഭ യോഗം തീരുമാനമെടുത്തേക്കും. 

കാർഷിക നിയമ ഭേദഗതികൾ തള്ളിക്കളയാൻ വിളിച്ച പ്രത്യേക നിയമസഭാ സമ്മേളനത്തിന് ഗവർണർ അനുമതി നിഷേധിച്ചതും മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചതും മന്ത്രി സഭാ യോഗം ചർച്ച ചെയ്യും. ജനുവരി എട്ട് മുതല്‍ നിയമസഭ വിളിച്ച് ചേര്‍ക്കാന്‍ ഗവര്‍ണ്ണറോട് ശുപാര്‍ശ ചെയ്യാനും മന്ത്രിസഭ തീരുമാനിക്കും. ഉച്ചയോടെ മുഖ്യമന്ത്രി മാധ്യമങ്ങളേയും കാണുന്നുണ്ട്. 

click me!