
തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭ അധികാരമേറ്റ ശേഷമുള്ള രണ്ടാമത്തെ മന്ത്രിസഭാ യോഗം ഇന്ന് ചേരും. ഈ മാസം 28 ന് ഗവർണർ നിയമസഭയിൽ അവതരിപ്പിക്കേണ്ട നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിന് അംഗീകാരം നൽകലാണ് പ്രധാന അജണ്ട. ലോക്ഡൗൺ സാഹചര്യവും കൊവിഡ് വ്യാപനവും മന്ത്രിസഭായോഗം ചർച്ച ചെയ്യും.
വാക്സീൻ വിതരണം കാര്യക്ഷമമാക്കാനുളള നടപടികളും മന്ത്രിസഭായോഗത്തിൽ ചർച്ചയ്ക്ക് വരും. ലോക്ഡൗൺ മുപ്പതിന് ശേഷം നീട്ടണോ വേണ്ടയോ എന്നത് സംബന്ധിച്ച ആലോചനകളിലേക്ക് സർക്കാർ കടക്കുകയാണ്. വൈകീട്ട് ചേരുന്ന വിവിധ സമിതികളും ലോക്ഡൗൺ തുടരണോ വേണ്ടയോ എന്നത് ചർച്ച ചെയ്യും. ലോക്ഡൗൺ പിൻവലിച്ചാൽ മദ്യശാലകൾ തുറക്കണോ വേണ്ടയോ എന്നത് സംബന്ധിച്ചും തീരുമാനം വരും. മദ്യശാലകൾ തുറന്നാൽ ബെവ്ക്യൂ ആപ് പരിഗണിക്കണമെന്നുളള അഭിപ്രായം എക്സൈസ് വകുപ്പിൽ നിന്നുയർന്നിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam