കുട്ടികളുടെ ആരോഗ്യത്തിന് പുതിയ കാവൽ; കുട്ടികളുടെ ആരോഗ്യ വിവരങ്ങളും സർക്കാർ പദ്ധതികളും അറിയാം, 104 ല്‍ വിളിക്കാം

Published : Feb 05, 2026, 02:47 PM IST
Minister Veena George

Synopsis

'അക്ഷരം ആരോഗ്യം' സ്കൂൾ ആരോഗ്യ പരിപാടിയുടെ ഭാഗമായി കുട്ടികളുടെ ആരോഗ്യ വിവരങ്ങളും പദ്ധതികളും അറിയാനായി 104 എന്ന ടോൾ ഫ്രീ നമ്പർ ആരംഭിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ് ഉദ്ഘാടനം ചെയ്ത ഈ പദ്ധതി, ദിശ ഹെൽപ്പ് ലൈനിന്റെ ഭാഗമായാണ് പ്രവർത്തിക്കുന്നത്.  

തിരുവനന്തപുരം: കുട്ടികളുടെ ആരോഗ്യ വിവരങ്ങളും പദ്ധതികളും അറിയാനായി 104 എന്ന ടോള്‍ ഫ്രീ നമ്പരില്‍ വിളിക്കാം. 'അക്ഷരം ആരോഗ്യം' സ്‌കൂള്‍ ആരോഗ്യ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനത്തോടനുബന്ധിച്ച് ഫെബ്രുവരി 6ന് രാവിലെ 11 മണിക്ക് കോട്ടണ്‍ഹില്‍ ഗവ. ഹയര്‍സെക്കന്ററി സ്‌കൂളില്‍ വച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പദ്ധതി ലോഞ്ച് ചെയ്യും. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷത വഹിക്കും.

കുട്ടികളുടെ ആരോഗ്യത്തിനായി സംസ്ഥാനം വളരെ പ്രാധാന്യം നല്‍കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി. രാജ്യത്ത് ഏറ്റവും കുറഞ്ഞ ശിശു മരണ നിരക്കുള്ള സംസ്ഥാനമാണ് കേരളം. അമേരിക്കയേക്കാള്‍ കുറഞ്ഞ ശിശുമരണ നിരക്കാണ് കേരളത്തിലുള്ളത്. കേരളത്തിലെ ആരോഗ്യ സംവിധാനത്തിലെ മികവുള്‍പ്പെടെ വലിയൊരു ഘടകമാണ്. കുട്ടികളുടെ ചികിത്സയ്ക്കായി നിരവധി പദ്ധതികളാണ് നിലവിലുള്ളത്. അവയെപ്പറ്റി രക്ഷിതാക്കള്‍ക്ക് പല സംശയങ്ങള്‍ ഉണ്ട്. ഇത്തരം സംശയങ്ങള്‍ പരിഹരിക്കുന്നതിനും കുട്ടികളുടെ ആരോഗ്യ സംബന്ധമായ സംശയങ്ങള്‍ പരിഹരിക്കാനുമാണ് ഈ പദ്ധതി നടപ്പിലാക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് കുട്ടികളുടെ സൗജന്യ ഹൃദ്രോഗ ചികിത്സയ്ക്ക് ഹൃദ്യം പദ്ധതി, മജ്ജ മാറ്റിവയ്ക്കല്‍ സര്‍ജറി, സ്‌കോളിയോസിസ് സര്‍ജറി തുടങ്ങിയ സങ്കീര്‍ണ ശസ്ത്രക്രിയകള്‍ക്ക് സംസ്ഥാനത്ത് ചികിത്സാ പദ്ധതി നിലവിലുണ്ട്. കൂടാതെ ശ്രുതി തരംഗം, അപൂര്‍വ രോഗ ചികിത്സയ്ക്ക് രാജ്യത്ത് മാതൃകയായ ചികിത്സാ പദ്ധതിയായ കെയര്‍ തുടങ്ങിയ അനേകം പദ്ധതികളും സംസ്ഥാനത്തുണ്ട്. ഇവയെപ്പറ്റിയറിയുന്നതിന് ഈ ടോള്‍ ഫ്രീ നമ്പര്‍ ഏറെ സഹായിക്കും.  സംസ്ഥാന ആരോഗ്യ വകുപ്പിന്റെ ഹെല്‍പ്പ് ലൈന്‍ സംവിധാനമായ ദിശയുടെ ഭാഗമായാണ് പദ്ധതി ആവിഷക്കരിച്ചിട്ടുള്ളത്.  

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കോൺ​ഗ്രസ് മുൻ എംഎൽഎ എം മുരളി അന്തരിച്ചു; 20 വർഷം മാവേലിക്കര എംഎൽഎ, അന്ത്യം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ
കണ്ണൂരിൽ ലോഡ്ജിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം, ഒപ്പമുണ്ടായിരുന്ന അയൽവാസിയും മരിച്ച നിലയിൽ