ചരിത്രം കുറിക്കാൻ പിണറായി, 28 വർഷങ്ങൾക്ക് ശേഷം ഒരു കേരള മുഖ്യമന്ത്രിയുടെ സന്ദർശനം; പ്രവാസികൾ 'മെഗാ' വേദിയൊരുക്കി കാത്തിരിക്കുന്ന കുവൈത്തിൽ ഇന്നെത്തും

Published : Nov 06, 2025, 02:11 AM IST
Pinarayi in Kuwait

Synopsis

കുവൈത്തിൽ അറുപതോളം സംഘടനകൾ ചേർന്നാണ് മുഖ്യമന്ത്രി പിണറായിക്കായി മെഗാ വേദി ഒരുക്കുന്നത്. വെള്ളിയാഴ്ച മൻസൂരിയായിലെ അൽ അറബി ഇൻഡോർ സ്റ്റേഡിയത്തിലാണ് മുഖ്യമന്ത്രി കുവൈറ്റ്‌ മലയാളി സമൂഹത്തോട് സംസാരിക്കുക

കുവൈത്ത് സിറ്റി: ഗൾഫ് പര്യടനത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് കുവൈത്തിലെത്തും. 28 വർഷങ്ങൾക്ക് ശേഷമാണ് കേരള മുഖ്യമന്ത്രി കുവൈത്തിൽ എത്തുന്നത്. ഭരണ നേട്ടം വിശദീകരിക്കുക, തുടർ ഭരണം എങ്ങനെ നേട്ടമായി എന്ന് വിവരിക്കുക, പുതുതായി പ്രഖ്യാപിച്ച ക്ഷേമ പദ്ധതികൾ ഒന്നൊന്നായി പ്രവാസികളിൽ എത്തിക്കുക, ഇതായിരുന്നു ബഹ്‌റൈനിലും ഒമാനിലും ഖത്തറിലും പൊതു സമ്മേളനത്തിൽ പ്രസംഗത്തിൽ മുഖ്യമന്ത്രി പിണറായി സ്വീകരിച്ച രീതി. കുവൈത്തിൽ അറുപതോളം സംഘടനകൾ ചേർന്നാണ് മുഖ്യമന്ത്രിക്കായി മെഗാ വേദി ഒരുക്കുന്നത്.

ഒരുക്കങ്ങളെല്ലാം പൂർത്തിയായി

മുഖ്യമന്ത്രി പിണറായി വിജയനെത്തുന്ന പരിപാടിയുടെ ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി സംഘാടകർ അറിയിച്ചു. വെള്ളിയാഴ്ച മൻസൂരിയായിലെ അൽ അറബി ഇൻഡോർ സ്റ്റേഡിയത്തിലാണ് മുഖ്യമന്ത്രി കുവൈറ്റ്‌ മലയാളി സമൂഹത്തോട് സംസാരിക്കുക. കുവൈറ്റിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് സ്റ്റേഡിയത്തിലേക്ക് സൗജന്യ വാഹനസൗകര്യവും ഏർപ്പാടാക്കിയിട്ടുണ്ട്. ഇന്ന് കുവൈറ്റിൽ എത്തുന്ന മുഖ്യമന്ത്രിക്ക് ചില വ്യക്തിഗത സന്ദർശനങ്ങളും ഏതാനും ചില ഔദ്യോഗിക പരിപാടികൾ ആണ് ഉള്ളത്.

PREV
Read more Articles on
click me!

Recommended Stories

കേരളത്തിനും സന്തോഷ വാർത്ത, സംസ്ഥാനത്തേക്ക് സർവീസ് നടത്തുന്ന വിവിധ ട്രെയിനുകളിൽ കോച്ചുകൾ താൽക്കാലികമായി വർധിപ്പിച്ചു, ജനശതാബ്ദിക്കും നേട്ടം
ഐടി വ്യവസായിക്കെതിരായ ലൈംഗിക പീഡന പരാതി മധ്യസ്ഥതയിലൂടെ തീർക്കാനില്ല,സുപ്രീം കോടതിയുടെ ചോദ്യം ഞെട്ടിക്കുന്നതെന്ന് അതിജീവിത,നിയമപോരാട്ടം തുടരും