'നാട്ടിൽ മാധ്യമ സ്വാതന്ത്ര്യം ഉണ്ടാകണം, ഞാൻ അടക്കം ഭരണകർത്താക്കൾ വിമർശിക്കപ്പെടണം'; ദീപിക പത്രത്തിന്‍റെ ജുബിലി ആഘോഷത്തിൽ മുഖ്യമന്ത്രി

Published : May 31, 2026, 04:00 PM IST
വി ഡി സതീശൻ

Synopsis

സംസ്ഥാനത്തെ കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതാകും സർക്കാരിന്‍റെ പ്രധാന പരിഗണന എന്ന് മുഖ്യമന്ത്രി വിഡി സതീശൻ. ദീപിക പത്രത്തിന്‍റെ ജുബിലി ആഘോഷത്തിൽ ആണ് മുഖ്യമന്ത്രിയുടെ പ്രസംഗം

തിരുവനന്തപുരം: സംസ്ഥാനത്തെ കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതാകും സർക്കാരിന്‍റെ പ്രധാന പരിഗണന എന്ന് മുഖ്യമന്ത്രി വിഡി സതീശൻ. ദീപിക പത്രം ആണ് കർഷകരുടെ പ്രശ്നങ്ങൾ ഏറ്റവും അധികം മുഖപ്രസംഗങ്ങളിലൂടെ പുറത്ത് പറയുന്നതെന്നും നാട്ടിൽ പത്രസ്വാതന്ത്ര്യം കുറഞ്ഞു വരുന്നു എന്ന് വിമർശനം ഉണ്ട്. ഫ്രീഡം ഓഫ് പ്രെസ് ഇന്‍റക്സില്‍ ഇന്ത്യയുടെ സ്ഥാനം 157 ആണ്. രാജ്യം വളരെ പിറകിലാണ്.ജനാധിപത്യത്തിന്‍റെ മനോഹാരിത എല്ലാവർക്കും അഭിപ്രായ സ്വാതന്ത്ര്യം ഉറപ്പാക്കുമ്പോഴാണ് ഉണ്ടാകുന്നത്.നാട്ടിൽ മാധ്യമ സ്വാതന്ത്ര്യം ഉണ്ടാകണം. ഞാൻ അടക്കം ഭരണകർത്താക്കൾ വിമർശിക്കപ്പെടണം എന്നും വിഡി സതീശൻ പറഞ്ഞു.

കൂടാതെ, ആരും വിമർശനത്തിന് അതീതരല്ലെന്നും വിമർശനങ്ങൾ ഉണ്ടാകുമ്പോൾ തെറ്റ് തിരുത്താൻ പറ്റും. കേരളത്തിലെ മാധ്യമങ്ങൾ അങ്ങനെ ആവട്ടെ എന്നും മുഖ്യമന്ത്രി പറഞ്ഞു. ദീപിക പത്രത്തിന്‍റെ ജുബിലി ആഘോഷത്തിൽ ആണ് മുഖ്യമന്ത്രിയുടെ പ്രസംഗം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സ്കൂൾ തുറക്കുമ്പോൾ പെരുമഴ, ജൂൺ ആദ്യ വാരം അതിശക്തമഴ; 2 ദിവസം വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഇന്ന് 6 ജില്ലകളിലും നാളെ 9 ജില്ലകളിലും യെല്ലോ അലർട്ട്
കോടതിയുടെ സംരക്ഷണ ഉത്തരവ് ലംഘിച്ചു, വീട്ടിൽ അതിക്രമിച്ച് കയറി ഭാര്യയേയും മകളെയും മർദിച്ചു; പ്രതി പിടിയിൽ