'ചിലർക്ക് നല്ല ചൊറിച്ചിലാണ്, അത് കാണുമ്പോൾ ഞാൻ ആസ്വദിക്കുകയാണ്'; 'യൂ ടേൺ' മുഖ്യമന്ത്രിയെന്ന ആരോപണത്തിനും സതീശന്‍റെ മറുപടി

Published : Jul 14, 2026, 08:44 PM IST
vd satheesan

Synopsis

സ്വകാര്യവത്കരണത്തിനായി വന്നയാളാണ് താനെന്ന പ്രചാരണങ്ങളെ മുഖ്യമന്ത്രി തള്ളി. പരമ്പരാഗത ശൈലിയിൽ നിന്നുള്ള മാറ്റങ്ങൾ ചിലർക്ക് ചൊറിച്ചിലാണ്, അത് താൻ ആസ്വദിക്കുന്നു. തെറ്റുതിരുത്തലുകളെ 'യൂ ടേൺ' എന്ന് മാധ്യമങ്ങൾ ചിത്രീകരിക്കുന്നതിനെയും അദ്ദേഹം വിമർശിച്ചു

തിരുവനന്തപുരം: സ്വകാര്യവത്കരണത്തിനായി വന്നയാളാണ് താനെന്ന് ചിലർ ബോധപൂർവ്വം പ്രചരിപ്പിക്കുകയാണെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. തിരുവനന്തപുരത്ത് നടന്ന പൊതുചടങ്ങിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പരമ്പരാഗതമായ ശൈലിയിൽ നിന്നും രീതികളിൽ നിന്നും മാറ്റം കൊണ്ടുവരുമ്പോൾ ചിലർക്ക് ബുദ്ധിമുട്ടും ചൊറിച്ചിലും ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും അത് താൻ നന്നായിട്ട് ആസ്വദിക്കുകയാണെന്നും മുഖ്യമന്ത്രി പരിഹസിച്ചു. ഭരണപരമായ തീരുമാനങ്ങളിൽ എന്തെങ്കിലും തെറ്റ് സംഭവിച്ചിട്ടുണ്ടെന്ന് ബോധ്യപ്പെട്ടാൽ അത് തിരുത്താൻ മടിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാൽ അത്തരം തിരുത്തലുകളെ മാധ്യമങ്ങൾ വലിയ രീതിയിൽ 'യൂ ടേൺ' എന്ന് ചിത്രീകരിക്കുകയാണെന്നും മുഖ്യമന്ത്രി വിമർശിച്ചു. നാടിന്റെ വികസനത്തിനായി പുതിയ മാറ്റങ്ങൾ ഉൾക്കൊണ്ട് മുന്നോട്ടുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഷഹനയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത് ഇന്നലെ, പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്, കുടുംബത്തിന്റെ ആരോപണത്തിന് തെളിവില്ലെന്ന് പൊലീസ്
കല്ലുമ്മക്കായയിലും കള്ളന്മാരുടെ കണ്ണ്, കോഴിക്കോട് സീഫുഡ് കടയിൽ വീണ്ടും മോഷണം; ബേപ്പൂർ പൊലീസ് കേസെടുത്തു