മുന്നോക്ക സമുദായ വികസന കോർപറേഷൻ ചെയർമാനെ മാറ്റി സംസ്ഥാന സർക്കാർ; കേരള കോൺഗ്രസ് ബി ക്ക് അതൃപ്തി?

Published : Sep 04, 2023, 09:48 PM ISTUpdated : Sep 04, 2023, 10:02 PM IST
മുന്നോക്ക സമുദായ വികസന കോർപറേഷൻ ചെയർമാനെ മാറ്റി സംസ്ഥാന സർക്കാർ; കേരള കോൺഗ്രസ് ബി ക്ക് അതൃപ്തി?

Synopsis

കേരള കോൺഗ്രസ് ബി സംസ്ഥാന ജനറൽ സെക്രട്ടറി കെജി പ്രേംജിത്തിനെ ആണ് മാറ്റിയത്. ബാലകൃഷ്ണപിള്ളയുടെ മരണത്തെ തുടർന്നായിരുന്നു നിയമനം. പ്രേംജിത്തിന് പകരം എം രാജഗോപാലൻ നായർ പുതിയ ചെയർമാൻ.  

തിരുവനന്തപുരം: മുന്നോക്ക സമുദായ വികസന കോർപറേഷൻ ചെയർമാനെ മാറ്റി സംസ്ഥാന സർക്കാർ. കേരള കോൺഗ്രസ് ബി സംസ്ഥാന ജനറൽ സെക്രട്ടറി കെജി പ്രേംജിത്തിനെ ആണ് മാറ്റിയത്. പ്രേംജിത്തിനെ ബാലകൃഷ്ണ പിള്ളയുടെ മരണത്തെ തുടർന്നായിരുന്നു നിയമിച്ചത്. ചർച്ച ഇല്ലാതെ ചെയർമാനെ മാറ്റിയതിൽ  കേരള കോൺഗ്രസ് ബി ക്ക് കടുത്ത അതൃപ്തി ഉണ്ടെന്നാണ് സൂചന. പ്രേംജിത്തിന് പകരം എം രാജഗോപാലൻ നായരാണ് മുന്നോക്ക സമുദായ വികസന കോർപറേഷന്റെ പുതിയ ചെയർമാൻ.

Also Read: അതിശക്തമായ മഴ വരുന്നു! 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്, ചക്രവാതച്ചുഴി നാളെ ന്യൂനമർദ്ദമായി മാറും

അതേസമയം കേരള കോൺഗ്രസ് ബിയുടെ ഏക എംഎൽഎ കെബി ഗണേഷ് കുമാർ സംസ്ഥാന സർക്കാരിനെതിരെ വിമർശനങ്ങൾ ഉന്നയിക്കാറുണ്ട്. കഴിഞ്ഞ മാസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസിനെ പരസ്യമായി  കെ ബി ഗണേഷ് കുമാർ വിമർശിച്ചിരുന്നു. തന്നെ പോലെ സീനിയറായ ജനപ്രതിനിധികളുടെ ആവശ്യങ്ങൾ മന്ത്രി പരിഗണിക്കുന്നില്ലെന്നായിരുന്നു വിമർശനം. പത്തനാപുരം ബ്ലോക്കിൽ 100 മീറ്റർ റോഡ് പോലും ഈ വർഷം പി ഡബ്ല്യുഡി അനുവദിച്ചിട്ടില്ലെന്നും മുൻ മന്ത്രി ജി സുധാകരൻ സ്നേഹവും പരിഗണനയും നൽകിയിരുന്നെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്


 

PREV
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സംഗ കേസ്; മുൻകൂര്‍ ജാമ്യാപേക്ഷയിൽ വാദം പൂര്‍ത്തിയായി, ഉത്തരവ് മറ്റന്നാള്‍
ദിലീപിനെതിരായ തെളിവുകളെല്ലാം കോടതിയിൽ പൊളിച്ചടുക്കി; ബാലചന്ദ്രകുമാറിന്‍റെ മൊഴിയും തെളിയിക്കാനായില്ല,സാക്ഷികള്‍ കൂറുമാറിയതും പ്രതിഭാ​ഗത്തിന് അനുകൂലമായി