ജോസഫിനെ സ്വാഗതം ചെയ്ത് കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം

Published : Mar 13, 2019, 05:16 PM IST
ജോസഫിനെ സ്വാഗതം ചെയ്ത് കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം

Synopsis

കേരളകോണ്‍ഗ്രസുകളുടെ ലയനം അടഞ്ഞ അധ്യായമല്ലെന്നും അനുയോജ്യമായ സാഹചര്യമുണ്ടായാല്‍ അതു നടക്കുമെന്നും ജോസഫിനെ സ്വാഗതം ചെയ്തു കൊണ്ട് കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം ചെയര്‍മാന്‍ ജോണി നെല്ലൂര്‍ പറഞ്ഞു.   

തിരുവനന്തപുരം:സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്നുണ്ടായ കേരള കോണ്‍ഗ്രസ് എം പിളര്‍ത്താന്‍ പിജെ ജോസഫ് വിഭാഗം നീക്കം ശക്തമാക്കിയതിന് പിന്നാലെ ജോസഫിനെ തങ്ങളുടെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്ത് കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം. 

കേരളകോണ്‍ഗ്രസുകളുടെ ലയനം അടഞ്ഞ അധ്യായമല്ലെന്നും അനുയോജ്യമായ സാഹചര്യമുണ്ടായാല്‍ അതു നടക്കുമെന്നും ജോസഫിനെ സ്വാഗതം ചെയ്തു കൊണ്ട് കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം ചെയര്‍മാന്‍ ജോണി നെല്ലൂര്‍ പറഞ്ഞു. 

കേരള കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ യുഡിഎഫില്‍ നീക്കങ്ങള്‍ നടക്കുന്നുണ്ട്. പാര്‍ട്ടി പിളര്‍ന്നാലും പിജെ ജോസഫും സംഘവും യുഡിഎഫ് വിട്ടു പോകില്ല.  ജോസഫിനെ മുന്നണിയിൽ നിർത്തി പ്രശ്നം പരിഹരിക്കുമെന്നും ജോണി നെല്ലൂർ വ്യക്തമാക്കി. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ബോർഡിലെ ചിത്രങ്ങൾ കീറാം, ജന്മനസ്സുകളിലെ ചിത്രങ്ങൾ മാറ്റാൻ കഴിയില്ല': തന്‍റെ പ്രചാരണ ബോർഡുകൾ വ്യാപകമായി നശിപ്പിക്കുന്നുവെന്ന് വീണാ ജോർജ്
നിയമസഭ തെരഞ്ഞെടുപ്പിന് സുരക്ഷയൊരുക്കാൻ 76203 പൊലീസുകാര്‍, 140 കമ്പനി കേന്ദ്രസേനയും 20 കമ്പനി തമിഴ്നാട് പൊലീസും ഭാഗമാകും