സീനിയോറിറ്റി അനുസരിച്ച് താൻ ചെയർമാൻ ആകണമെന്ന് ജോസഫ്; നാളെ അനുരഞ്ജന യോഗം

By Web TeamFirst Published Jun 4, 2019, 12:35 PM IST
Highlights

സ്ഥാനമാനങ്ങളെ ചൊല്ലി  തെരുവിൽ കോലം കത്തിക്കൽ അടക്കമുള്ള കലാപം തുടങ്ങി വച്ചത് ജോസ് കെ മാണി വിഭാഗമാണെന്ന് ജോസഫ് ആരോപിച്ചു.

കോട്ടയം: അധികാര വടംവലിയില്‍ കേരളാകോണ്‍ഗ്രസ് എമ്മിലെ തമ്മിലടി രൂക്ഷമാകുന്നു. സീനിയോറിറ്റി അനുസരിച്ച് താൻ കേരളാ കോണ്‍ഗ്രസിന്‍റെ ചെയർമാൻ ആകണം എന്നതാണ് ന്യായമെന്ന് പിജെ ജോസഫ്. ന്യായമനുസരിച്ച് ജോസ് കെ മാണി വർക്കിംഗ് ചെയർമാൻ, സി എഫ് തോമസ് പാർലമെന്ററി പാർട്ടി നേതാവ് എന്നിങ്ങനെയാണ് വരേണ്ടത്. എന്നാല്‍ സ്ഥാനമാനങ്ങളെ ചൊല്ലി  തെരുവിൽ കോലം കത്തിക്കൽ അടക്കമുള്ള കലാപം തുടങ്ങി വച്ചത് ജോസ് കെ മാണി വിഭാഗമാണെന്ന് ജോസഫ് ആരോപിച്ചു.

അധികാരത്തര്‍ക്കത്തിന് പരിഹാരം കാണാന്‍ കൊച്ചിയില്‍ നാളെ അനുരഞ്ജന ചര്‍ച്ച നടക്കുന്നുണ്ട്. എന്നാല്‍ അതിനെ പാര്‍ലമെന്‍ററി പാര്‍ട്ടിയോഗമായി വ്യാഖ്യാനിക്കേണ്ടെന്ന് ജോസഫ് പറഞ്ഞു.  മോൻസ് ജോസഫ് വന്ന ശേഷം യോഗത്തിന്റെ തീയതി തിരുമാനിക്കും. യോഗത്തിൽ സമവായമായ ശേഷം സംസ്ഥാന കമ്മിറ്റി വിളിക്കുമെന്നും പിജെ ജോസഫ് വ്യക്താക്കി. 

click me!