കേരള കോണ്‍ഗ്രസ് എം നേതാവ് മുഹമ്മദ് ഇക്ബാൽ പാര്‍ട്ടി വിട്ടു; കോണ്‍ഗ്രസിൽ ചേരുമെന്ന് പ്രഖ്യാപനം

Published : Mar 27, 2026, 03:10 PM IST
kerala congress m muhammed iqbal

Synopsis

കേരള കോണ്‍ഗ്രസ് എം സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് ഇക്ബാല്‍ പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചു. കോണ്‍ഗ്രസില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാനാണ് തീരുമാനം. സില്‍ക്ക് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനവും ഒഴിഞ്ഞു.പേരാമ്പ്ര മണ്ഡലമോ അല്ലെങ്കില്‍ കുറ്റ്യാടി മണ്ഡലമോ ഇടതുമുന്നണിയില്‍ നിന്നും നേടിയെടുക്കുന്നതിൽ പാര്‍ട്ടി നേതൃത്വം പരാജയപ്പെട്ടുവെന്ന് ഇക്ബാൽ.

കോഴിക്കോട്:കേരള കോണ്‍ഗ്രസ് മാണി വിഭാഗം സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് ഇക്ബാല്‍ പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചു. കോണ്‍ഗ്രസില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാനാണ് തീരുമാനം. സില്‍ക്ക് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനവും ഒഴിഞ്ഞു. പേരാമ്പ്ര മണ്ഡലമോ അല്ലെങ്കില്‍ കുറ്റ്യാടി മണ്ഡലമോ ഇടതുമുന്നണിയില്‍ നിന്നും നേടിയെടുക്കുന്നതിൽ പാര്‍ട്ടി നേതൃത്വം പരാജയപ്പെട്ടു എന്നാരോപിച്ചാണ് രാജി. സിപിഎം നേതൃത്വം വഞ്ചിച്ചെന്നും പേരാമ്പ്രയില്‍ യു.ഡി.എഫിന്‍റെ പ്രചാരണത്തിനിറങ്ങുമെന്നും മുഹമ്മദ് ഇഖ്ബാല്‍ പറഞ്ഞു.

സമീപ കാലത്ത് നേരിടേണ്ടിവന്ന കടുത്ത അവഗണനയും തുടർന്നുണ്ടായ മാനസിക പ്രയാസങ്ങളും കാരണമാണ് രാജിവെക്കുന്നതെന്ന് മുഹമ്മദ് ഇഖ്ബാൽ പറഞ്ഞു.2021 ൽ കുറ്റ്യാടിയിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി നിശ്ചയിച്ചിരുന്നു.എന്നാൽ സി.പി.എം സീറ്റ് ഏറ്റെടുത്തു.2021 ന് പകരം ഇത്തവണ സീറ്റ് നൽകുമെന്നായിരുന്നു സിപിഎമ്മിന്റെ വാഗ്ദാനം. എന്നാൽ, ഇത് പാലിക്കപ്പെട്ടില്ല.ഇനി കോൺഗ്രസിൽ ചേർന്ന് പ്രവർത്തിക്കും.കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ എത്തുമെന്നും ഇക്ബാൽ പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

അപരമത വിദ്വേഷം പരത്തുന്നുവെന്ന മുഖ്യമന്ത്രിയുടെ വിമർശനത്തിന് മറുപടിയുമായി ഗോപാലകൃഷ്ണൻ; 'വിഘടനവാദത്തെ കുറിച്ച് പറയാൻ മുഖ്യമന്ത്രിക്ക് എന്തവകാശം?'
Malayalam News Live: കേരള കോണ്‍ഗ്രസ് എം നേതാവ് മുഹമ്മദ് ഇക്ബാൽ പാര്‍ട്ടി വിട്ടു; കോണ്‍ഗ്രസിൽ ചേരുമെന്ന് പ്രഖ്യാപനം