
തിരുവനന്തപുരം: കേരള ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ ചെയർമാനായി മുഹമ്മദ് ഇക്ബാലിനെ (Muhammad Iqbal) നിയമിക്കാൻ കേരളകോൺഗ്രസ് എം (kerala congress m). നിലവിലുള്ള വിവാദം തണുപ്പിക്കാൻ കൂടി ലക്ഷ്യമിട്ടാണ് നീക്കം. ഐഎൻഎല്ലിന്‍റെ കൈവശമുണ്ടായിരുന്ന ന്യൂനപക്ഷ കോർപ്പറേഷൻ മാണി കോൺഗ്രസിന് നൽകാനുള്ള തീരുമാനത്തിൽ പ്രതിഷേധമുണ്ടായിരുന്നു. ന്യൂനപക്ഷങ്ങൾക്കുള്ള സാമ്പത്തിക സഹായങ്ങൾ കൈകാര്യം ചെയ്യുന്ന സ്ഥാപനത്തിന്‍റെ ചുമതല ഇരുസമുദായങ്ങൾക്കിടയിൽ തർക്കവിഷയമാകുന്ന സാഹചര്യം കൂടി മുന്നിൽ കണ്ടാണ് നീക്കം. കുറ്റ്യാടിയിൽ സ്ഥാനാർത്ഥിയായി പരിഗണിച്ച ശേഷം സിപിഎമ്മിന്റെ എതിർപ്പ് കാരണം പിൻവാങ്ങിയ ആളാണ് മുഹമ്മദ് ഇക്ബാൽ.
ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ പദവി ഇതുവരെ വഹിച്ചിരുന്നത് മുസ്ലിം സമുദായംഗങ്ങളായിരുന്നു. ആദ്യ പിണറായി സർക്കാരിന്റെ കാലത്ത് ഐഎൻഎല്ലിലെ എ പി അബ്ദുൾ വഹാബായിരുന്നു ചെയർമാൻ. ഈ പദവി കേരളകോൺഗ്രസ് മാണിഗ്രൂപ്പിന് നൽകുന്നതില്‍ ഐഎന്‍എല്‍ സിപിഎമ്മിനെ പ്രതിഷേധം അറിയിച്ചിരുന്നു. ഇത്തവണ സിതാറാം മിൽ ചെയർമാൻ സ്ഥാനം മാത്രമാണ് ഐഎൻഎല്ലിനുള്ളത്. എന്നാൽ പരസ്യമായ തർക്കത്തിനില്ലെന്നായിരുന്നു ഐഎൻഎൽ നിലപാട്. ന്യൂനപക്ഷ കോർപ്പറേഷൻ മാണിഗ്രൂപ്പിന് നൽകുന്നതിൽ മുസ്ലിം സംഘടനകളും വിയോജിപ്പ് അറിയിച്ചിരുന്നു. നിലവിൽ ക്രിസ്ത്യൻ മുസ്ലിം സംഘടനകൾക്കിടയിൽ തർക്കവിഷയമായ ന്യൂനപക്ഷ സാമ്പത്തിക സഹായങ്ങൾ മിക്കതും വിതരണം ചെയ്യുന്നത് ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷനാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam