സഹകരണ വകുപ്പ് കർശന പരിശോധനകളിലേക്ക്; ജില്ലകളിൽ പ്രത്യേക പരിശോധനാ വിഭാഗം രൂപീകരിക്കും

By Web TeamFirst Published Jul 22, 2021, 9:02 PM IST
Highlights

ഇതിനായി ജില്ലകളിൽ പ്രത്യേക പരിശോധന വിഭാഗം രൂപീകരിക്കും. രണ്ടാഴ്ചയ്ക്കുള്ളിൽ പരിശോധന നടത്തുമെന്നും സഹകരണ മന്ത്രി പറഞ്ഞു

തിരുവനന്തപുരം: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസ് വിവാദമായ പശ്ചാത്തലത്തിൽ സംസ്ഥാനത്തെമ്പാടും എല്ലാ സഹകരണ ബാങ്കുകളിലും പരിശോധന നടത്താൻ സഹകരണ വകുപ്പ് ഒരുങ്ങുന്നു. മന്ത്രി വിഎൻ വാസവനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇതിനായി ജില്ലകളിൽ പ്രത്യേക പരിശോധന വിഭാഗം രൂപീകരിക്കും. രണ്ടാഴ്ചയ്ക്കുള്ളിൽ പരിശോധന നടത്തുമെന്നും സഹകരണ മന്ത്രി പറഞ്ഞു. അഡീഷണൽ രജിസ്ട്രാർക്കാണ് പരിശോധനാ ചുമതല. സംസ്ഥാന സഹകരണ രജിസ്ട്രാർ മേൽനോട്ടം വഹിക്കുമെന്നും മന്ത്രി അറിയിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

click me!