ആശങ്കയൊഴിയാതെ തിരുവനന്തപുരം; നാല് ജില്ലകളില്‍ 300 കടന്ന് കൊവിഡ് രോഗികള്‍

By Web TeamFirst Published Sep 9, 2020, 6:15 PM IST
Highlights

തിരുവനന്തപുരത്ത്  502 പേര്‍ക്കും കൊല്ലം ജില്ലയില്‍ നിന്നുള്ള 348 പേര്‍ക്കും, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള 315 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് നാല് ജില്ലകളില്‍ 300 കടന്ന് കൊവിഡ് രോഗികള്‍. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 531 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 362 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 330 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 323 പേര്‍ക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു.

തിരുവനന്തപുരത്ത്  502 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗ ബാധ. കൊല്ലം ജില്ലയില്‍ നിന്നുള്ള 348 പേര്‍ക്കും, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള 315 പേര്‍ക്ക് വീതവും സമ്പര്‍ക്കത്തിലൂടെയാണ് കൊവിഡ് ബാധിച്ചത്. തിരുവനന്തപുരത്തിന് പിന്നാലെ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ കൊല്ലം, കോഴിക്കോട്, തൃശ്ശൂര്‍ ജില്ലകലിലുണ്ടായ വര്‍ധനവ് വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്. 

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2058 പേരുടെ പരിശോധനാഫലം  ഇന്ന് നെഗറ്റീവ് ആയി. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 613 പേരുടെയും, കൊല്ലം ജില്ലയില്‍ നിന്നുള്ള 323 പേരുടെയും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 145 പേരുടെയും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 88 പേരുടെയും പരിശോധനാ ഫലം നെഗറ്റീവായിട്ടുണ്ട്.

click me!