ലോക് ഡൗണിനെ പേടിക്കേണ്ട: മൂന്ന് മാസത്തേക്കുള്ള ഭക്ഷ്യ സാധനങ്ങൾ സ്റ്റോക്കുണ്ടെന്ന് മന്ത്രി

Web Desk   | Asianet News
Published : Mar 22, 2020, 06:06 PM ISTUpdated : Mar 22, 2020, 10:53 PM IST
ലോക് ഡൗണിനെ പേടിക്കേണ്ട: മൂന്ന് മാസത്തേക്കുള്ള ഭക്ഷ്യ സാധനങ്ങൾ സ്റ്റോക്കുണ്ടെന്ന് മന്ത്രി

Synopsis

സംസ്ഥാനത്ത് ഭക്ഷ്യക്ഷാമം ഉണ്ടാകില്ലെന്നും മന്ത്രി വിശദീകരിച്ചു. ഭക്ഷ്യ വിതരണത്തിൽ തടസമുണ്ടാകില്ല. ചരക്കു ഗതാഗതം സുഗമമായി നടക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വൈറസ് വ്യാപനം തടയാനുള്ള ശക്തമായ മുന്നൊരുക്കങ്ങൾ നടത്തുന്ന സാഹചര്യത്തിൽ സർക്കാർ ഭക്ഷ്യധാന്യങ്ങൾ സ്റ്റോക് ചെയ്തിട്ടുണ്ടെന്ന് മന്ത്രി. സംസ്ഥാന ഭക്ഷ്യ വകുപ്പ് മന്ത്രി പി തിലോത്തമനാണ് ഇക്കാര്യം വ്യക്തമാക്കിയത്.

സംസ്ഥാനത്ത് ഭക്ഷ്യക്ഷാമം ഉണ്ടാകില്ലെന്നും മന്ത്രി വിശദീകരിച്ചു. ഭക്ഷ്യ വിതരണത്തിൽ തടസമുണ്ടാകില്ല. ചരക്കു ഗതാഗതം സുഗമമായി നടക്കും. മൂന്ന് മാസത്തേക്കുള്ള ഭക്ഷ്യ സാധനങ്ങൾ സ്റ്റോക്കുണ്ട്. റേഷൻകടകൾ വഴി കൃത്യമായി  ഭക്ഷ്യസാധനങ്ങൾ വിതരണംചെയ്യും. ആവശ്യമെങ്കിൽ സമയനിയന്ത്രണം കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു.

അടിയന്തിര സാഹചര്യം പരിഗണിച്ച് സപ്ലൈകോയുടെ കൂടുതൽ മൊബൈൽ വിതരണ യൂണിറ്റുകൾ തുടങ്ങും. സംസ്ഥാനത്തെ വ്യാപാര സ്ഥാപനങ്ങളുടെ സമയക്രമീകരണം ആലോചിക്കുന്നുണ്ട്. മുഖ്യമന്ത്രിയുമായുള്ള ഉന്നതതല യോഗത്തിനു ശേഷം ഇക്കാര്യം തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വി എസ് അച്യുതാനന്ദന് പത്മവിഭൂഷൺ; സ്വാ​ഗതം ചെയ്ത് സിപിഎം
സംഭവം പുലർച്ചെ രണ്ട് മണിയോടെ; സിപിഎം നേതാവിൻ്റെ വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന കാറും ബൈക്കും കത്തിനശിച്ചു