ആയിരം കടന്ന് നാല് ജില്ലകള്‍, ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികള്‍ കോഴിക്കോട്‌ ജില്ലയില്‍

By Web TeamFirst Published Oct 7, 2020, 6:30 PM IST
Highlights

കോഴിക്കോട്, മലപ്പുറം, എറണാകുളം, തിരുവനന്തപുരം ജില്ലകളിലാണ് കേസുകള്‍ ആയിരം കടന്നത്...

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം 10000 കടന്നു. 10606 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. നാല് ജില്ലകളില്‍ 1000 ലേറെ പേര്‍ക്കാണ് കൊവിഡ് ബാധിച്ചിരിക്കുന്നത്. കോഴിക്കോട്, മലപ്പുറം, എറണാകുളം, തിരുവനന്തപുരം ജില്ലകളിലാണ് കേസുകള്‍ ആയിരം കടന്നത്. 

ഏറ്റവും കൂടുതല്‍ രോഗികള്‍ കോഴിക്കോടാണ്, 1576. മലപ്പുറത്തും 1350 ഉം എറണാകുളത്ത് 1201 ഉം തിരുവനന്തപുരത്ത് 1182 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തൃശൂരില്‍ 948 ഉം കൊല്ലത്ത് 852 ഉം ഇടുക്കിയില്‍ 672 ഉം പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. പാലക്കാട് 372, കണ്ണൂര്‍ 475, കോട്ടയം 489, കാസര്‍ഗോഡ് 407, പത്തനംതിട്ട 271, വയനാട് 131, ഇടുക്കി 72 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

ആരോഗ്യപ്രവര്‍ത്തകരിലെ രോഗബാധയും ആശങ്ക സൃഷ്ടിക്കുന്നതാണ്. 98ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. തിരുവനന്തപുരം 24, കണ്ണൂര്‍ 23, പത്തനംതിട്ട 11, കോഴിക്കോട് 9, എറണാകുളം 8, കാസര്‍ഗോഡ് 5, പാലക്കാട്, മലപ്പുറം 4 വീതം, കോട്ടയം 3, തൃശൂര്‍, വയനാട് 2 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.എറണാകുളം ജില്ലയിലെ 5 ഐഎന്‍എച്ച്എസ്. ജീവനക്കാര്‍ക്കും രോഗം ബാധിച്ചു.

click me!